ആ സാഹചര്യത്തില്‍ യക്ഷി പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങള്‍ക്കാകുമോ? വിമര്‍ശകരോട് വിനയന്‍

By Midhun Raj

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ ആളാണ് വിനയന്‍. ആകാശ ഗംഗ പോലുളള ചിത്രങ്ങള്‍ വിനയന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷം ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് വിനയന്‍ വീണ്ടും സജീവമായിരുന്നത്. കലാഭവന്‍ മണിയുടെ ജീവിത കഥ പറഞ്ഞ ചിത്രം ഹിറ്റായതോടെ ആകാശ ഗംഗ രണ്ടാം ഭാഗവുമായിട്ടാണ് സംവിധായകന്‍ വീണ്ടും എത്തുന്നത്. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.

അതേസമയം ഈ അവസരത്തില്‍

അതേസമയം ഈ അവസരത്തില്‍ തന്നെ നിരുത്സാഹപ്പെടുത്താനായി ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് വിനയന്‍ തുറന്നുപറഞ്ഞിരുന്നു. ആകാംശ ഗംഗ 2വിന്റെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നതിനിടെയാണ് വിനയന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഞാന്‍ മലയാള സിനിമയില്‍ വന്നിട്ട് 29 വര്‍ഷമായി, ഒത്തിരി നല്ല സിനിമകള്‍ നിങ്ങള്‍ക്ക് തന്നിട്ടുണ്ട്. അതോടൊപ്പം മോശം സിനിമകളും എന്റെ ഉണ്ടായിട്ടുണ്ട്.

ഒരാളെ കൈയും കാലും കെട്ടിയിട്ടിട്ട്

പക്ഷേ ഒരാളെ കൈയും കാലും കെട്ടിയിട്ടിട്ട് ചങ്ങലയ്ക്ക് ഇട്ടിട്ട് അയാളോട് നടക്കാന്‍ പറയുക. എന്നിട്ട് അത് കണ്ടിട്ട് നടപ്പ് ശരിയായില്ല കൈവീശല്‍ ശരിയായില്ല എന്നൊക്കെ പറയുന്നതുപോലെയാണ് 2008നും 2018നും ഇടയില്‍ ഇറങ്ങിയ ചില സിനിമകളെ എടുത്തിട്ട് എന്റെ ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത്. അത് എന്നോട് ഇപ്പോഴും ദേശ്യമുളള ചില സുഹൃത്തുക്കളുണ്ട് എന്നതിന് തെളിവാണ് വിനയന്‍ പറയുന്നു.

കാരണം ഒരു ടെക്‌നീഷ്യനും

കാരണം ഒരു ടെക്‌നീഷ്യനും ഇല്ലാതെ, ഒരു സീനെടുക്കുന്നതിന് മൂന്ന് ക്യാമറന്മാരെ പുതിയ പിളേളരെ പോലും തരാതെ ഒരു സാമഗ്രികള്‍ ഇല്ലാതെ അവസാനം കൈയ്യില്‍ കിട്ടിയ ക്യാമറയ്ക്ക് ഷൂട്ട് ചെയ്യേണ്ടി വരുക. അത്തരമൊരു ചുറ്റുപാടില്‍ നിന്നും ഞാന്‍ ഒരു ചിത്രം ചെയ്തു. അതിന് പെര്‍ഫക്ഷനില്ല, കളറിങ്ങിന് പ്രശ്‌നമുണ്ട് ക്യാമറയ്ക്ക് പ്രശ്‌നമുണ്ട് എന്നൊക്കെ വിമര്‍ശിക്കാം.

പക്ഷേ ഞാന്‍ ആ ചിത്രം എടുത്ത സാഹചര്യം

പക്ഷേ ഞാന്‍ ആ ചിത്രം എടുത്ത സാഹചര്യം കൂടെ ഇക്കൂട്ടര്‍ ചിന്തിക്കണം. വിമര്‍ശിച്ചവരില്‍ ചില സംവിധായകരെയും ഞാന്‍ കണ്ടായിരുന്നു. അവരോട് ഞാന്‍ ചോദിക്കുകയാണ് ഞാന്‍ അഭിമുഖീകരിച്ച ആ സാഹചര്യത്തില്‍ നിന്ന് കൊണ്ട് യക്ഷിയെ പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങള്‍ക്കാകുമോ?. പറ്റില്ല ആ സമയത്ത് നമുക്ക് എഴുതാനോ ചിന്തിക്കാനോ പോലും പറ്റില്ല. ഫൈറ്റ് മാസ്റ്റര്‍ ആയ മാഫിയ ശശിയെ അവിടെ നിന്നും പൊക്കികൊണ്ട് പോയവരുണ്ട്. ഒന്നോ രണ്ടോ നടന്മാരുടെ വൈരാഗ്യ ബുദ്ധിയാണ് എല്ലാവരെയും എനിക്ക് എതിരാക്കിയത്. വിനയന്‍ വെളിപ്പെടുത്തി.

2010ലായിരുന്നു വിനയന്റെ സംവിധാനത്തില്‍

2010ലായിരുന്നു വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ യക്ഷിയും ഞാനും പുറത്തിറങ്ങിയത്. ആകാംശ ഗംഗ പോലൊരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരുന്നു ഇത്. വലിയ താരതിര ഇല്ലാതിരുന്ന സിനിമ ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നു. ഒരു മസാല എന്റര്‍ടെയ്‌നര്‍ എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ സിനിമയെ വിലയിരുത്തിയത്. യക്ഷിയും ഞാനും എന്ന സിനിമയ്ക്ക് ശേഷം ഡ്രാക്കുള എന്നൊരു ഹൊറര്‍ ചിത്രം കൂടി സംവിധായകന്റെതായി പുറത്തിറങ്ങി. 20 വര്‍ഷങ്ങള്‍ ശേഷമാണ് ആകാശ ഗംഗയ്ക്ക് ഒരു രണ്ടാം ഭാഗവുമായി സംവിധായകന്‍ എത്തുന്നത്.

പുതുമുഖ നടി ആരതിയാണ്

പുതുമുഖ നടി ആരതിയാണ് ദിവ്യ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി രണ്ടാ ഭാഗത്തില്‍ എത്തുന്നത്. ആദ്യ ഭാഗത്തില്‍ നായകനായ റിയാസും ആകാശ ഗംഗ 2വിലൂടെ തിരിച്ചെത്തുന്നുണ്ട്. നവംബര്‍ ഒന്നിനാണ് ആകാംശ ഗംഗ 2 തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സലീംകുമാര്‍,ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,രമ്യാ കൃഷ്ണന്‍, ഹരീഷ് പേരടി, സുനില്‍ സുഗത ,പ്രവീണ, ഇടവേള ബാബു തെസ്‌നി ഖാന്‍ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയ താരങ്ങളെല്ലാം ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X