twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആശ്വാസകരമായ തീരുമാനം ഉണ്ടാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം! മുഖ്യമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് വിനയന്‍

    |

    രാജ്യത്ത് ഇരുപത്തിയൊന്ന് ദിവസം ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ്. കൊറോണ വൈറസ് വ്യാപകമാവുന്നതിന്റെ പശ്ചാതലത്തിലാണ് ഇത്തരമൊരു നീക്കം. ഇതോടെ സാധാരണക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സിനിമാ തിയറ്ററുകളെല്ലാം പൂട്ടിയതോടെ അവിടെയും പ്രശ്നം രൂക്ഷമായി. ഷൂട്ടിങ്ങുകളെല്ലാം നിർത്തി വെച്ചിരിക്കുന്നതോടെ ദിവസവേതനം വാങ്ങി ജോലി ചെയ്യുന്നവർ ദുരിതത്തിലായിരിക്കുകയാണ്.

    അവര്‍ക്ക് സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവരെ മാത്രമല്ല നാടക കലാകാരന്‍മാര്‍, മിമിക്രി, ഗാനമേള തുടങ്ങി മറ്റ് സ്‌റ്റേജ് കലാകാരന്മാരെ എല്ലാം സഹായിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. ഇപ്പോഴിതാ മുഖ്യമന്ത്രിയ്ക്ക് നന്ദി പറഞ്ഞും സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

    vinayan

    വിനയന്റെ വാക്കുകളിങ്ങനെ

    നാടക കലാകാരന്‍മാരുടെയും മിമിക്രിയും, ഗാനമേളയും, മറ്റു സ്റ്റേജു കലകള്‍ അവതരിപ്പിക്കുന്നവരുടെയും ചിത്ര ശില്‍പ കലാകാരന്‍മാരുടെയും പ്രശ്‌നങ്ങള്‍ അനുഭാവത്തോടെ പരിഗണിക്കുമെന്ന് ഇന്നത്തെ പത്രസമ്മേളനത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് വളരെ സന്തോഷകരമാണ്. അടുത്ത ദിവസം തന്നെ ആ പരിഗണന എന്താണന്ന് പ്രഖ്യാപിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം.

    ജൂഹി റുസ്തഗിയെ അപമാനിക്കുന്ന വിധം പോസ്റ്റുകള്‍! പരാതി നല്‍കി ഉപ്പും മുളകിലെയും ലെച്ചുജൂഹി റുസ്തഗിയെ അപമാനിക്കുന്ന വിധം പോസ്റ്റുകള്‍! പരാതി നല്‍കി ഉപ്പും മുളകിലെയും ലെച്ചു

    അതുപോലെ തന്നെ സിനിമാ മേഖലയിലെ ദിവസക്കൂലിക്കാരായ തൊഴിലാളികളുടെയും. ഫിലിം റെപ്രസന്‍ന്‍േററ്റിവ്മാരുടെയും പ്രശ്‌നങ്ങളില്‍ ആശ്വാസകരമായ തീരുമാനം ഉണ്ടാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. നാളെ മുതല്‍ സാംസ്‌കാരിക ക്ഷേമ നിധിയില്‍ നിന്നു കൊടുക്കുന്നത്. സ്ഥിരം കൊടുക്കാറുള്ള പെന്‍ഷനാണ്. അതിനാണ് എല്ലാ മാസവും ഒരുകോടിയോളം രുപ ആകുന്നത്.

    'ചെലക്കാതേ പോഡോ അവിടുന്ന്' ശശിയേട്ടന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗ് അന്നും കൂടെയുണ്ട്; അനീഷ് ജി മേനോന്‍'ചെലക്കാതേ പോഡോ അവിടുന്ന്' ശശിയേട്ടന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗ് അന്നും കൂടെയുണ്ട്; അനീഷ് ജി മേനോന്‍

    vinayan

    ഇതു കൂടാതെ ക്ഷേമ നിധിയിലുള്ള ഫണ്ടില്‍ നിന്നും ഈ അത്യാഹിത ഘട്ടത്തില്‍ മറ്റുള്ളവര്‍ക്കും സഹായധനം എത്തിക്കാന്‍ കഴിയുമെന്നും അതെത്രയും വേഗം എത്തിക്കണമെന്നുമാണ് വിനീതമായി അഭ്യര്‍ത്ഥിക്കുന്നത്. (അതിന് മെമ്പര്‍ഷിപ്പും കുടിശിഖയും ഒന്നും നോക്കതെ അവര്‍ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണോ? ദാരിദ്ര്യം അനുഭവിക്കുന്നവരാണോ? എന്നു മാത്രമേ നോക്കാവു) കൊവിഡിനെ പ്രതിരോധിക്കുന്ന പോലെ തന്നെ ലോക്ഡൗണ്‍ മൂലം ദാരിദ്ര്യത്തിലായ ജനതയെ കൈയ്യയഞ്ഞ് സഹായിക്കാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്കും സര്‍ക്കാരിനെ ഹൃദയംഗമായി അഭിനന്ദിക്കുന്നു.

    ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ചരിത്ര സംഭവം! സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് സഹായം ലഭിക്കുംഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ചരിത്ര സംഭവം! സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് സഹായം ലഭിക്കും

    English summary
    Vinayan's Thanks To CM Pinarayi Vijayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X