twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആകാശഗംഗ മൂലകഥ തന്റെ കുടുംബത്തിൽ സംഭവിച്ചത്! വെളിപ്പെടുത്തി വിനയൻ

    |

    പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ആകാശഗംഗ. ദിവ്യ ഉണ്ണി, മയൂരി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം അന്ന് ബോക്സോഫീസിൽ സൂപ്പര്‌ ഡ്യൂപ്പർ ഹിറ്റായിരുന്നു ഇരുപത് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയിരിക്കുകയാണ് . അടിമുടി മാറിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

    ആകാശഗംഗ യഥാർഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ചിത്രത്തിന്റെ മൂല തന്റെ കുടുംബത്തിൽ സംഭവിച്ചതാണെന്നും അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മനോരമന്യൂസ് ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

      സ്വപ്നത്തിൽ  വന്ന അമ്മ


    കഥ പറഞ്ഞതിനു ശേഷം അമ്മ മരിക്കുകയായിരുന്നു. ഈ കഥ താൻ സിനിമയാക്കുകയും ചെയ്തു. നീ നമ്മളുടെ കുടുംബത്തേയും കാരണോന്മാരേയുമെല്ലാം അവഹേളിച്ചുവല്ല.. എന്ന് ഒരു ദിവസം അമ്മ സ്വപ്നത്തിൽ വന്നു പറയുന്നതു പോലെ തോന്നി. അതിനു ശേഷം കുട്ടനാട്ടിലെ തങ്ങളുടെ തറവാട്ടിൽ 20 വർഷം മുമ്പ് 15 ലക്ഷം മുടക്കി ഒരു അമ്പലം പണിതു. പരിഹാരമായി പൂജകളും നടത്തി.

      സ്വപ്നത്തിൽ  വന്ന അമ്മ


    കഥ പറഞ്ഞതിനു ശേഷം അമ്മ മരിക്കുകയായിരുന്നു. ഈ കഥ താൻ സിനിമയാക്കുകയും ചെയ്തു. നീ നമ്മളുടെ കുടുംബത്തേയും കാരണോന്മാരേയുമെല്ലാം അവഹേളിച്ചുവല്ല.. എന്ന് ഒരു ദിവസം അമ്മ സ്വപ്നത്തിൽ വന്നു പറയുന്നതു പോലെ തോന്നി. അതിനു ശേഷം കുട്ടനാട്ടിലെ തങ്ങളുടെ തറവാട്ടിൽ 20 വർഷം മുമ്പ് 15 ലക്ഷം മുടക്കി ഒരു അമ്പലം പണിതു. പരിഹാരമായി പൂജകളും നടത്തി.

     ആദ്യം കുഞ്ചാക്കോബോബൻ


    ആകാശഗംഗയിൽ റിയാസിനു പകരം ആദ്യം കുഞ്ചോക്കോബോബനെയായിരുന്നു നിശ്ചയിച്ചിരുന്നു. എന്നാൽ നായിക പ്രധാന്യമുളള ചിത്രമായതു കൊണ്ട് കുഞ്ചോക്കോബോബന് താൽപര്യമില്ലായിരുന്നു. അങ്ങനെയാണ് റിയാസ് ചിത്രത്തിൽ നായകനായി എത്തിയത്. സിനിമയ്ക്ക് ആദ്യം നിർമ്മാതാവിനെ ലഭിച്ചിരുന്നില്ല. നിർമ്മാണംഏറ്റെടുത്ത ആൾക്ക് ചെറിയ ഒരു അതൃപ്തി.പ്രേത സിനിമയായതുകൊണ്ടും പുതുമുഖ നായകനായതുകൊണ്ടും നിർമാതാവിന് ചിത്രം വിജയിക്കുമോ എന്ന് സംശയം. അങ്ങനെയാണ് ആകാശഗംഗയുടെ നിർമ്മാണം സ്വയം ഏറ്റെടുക്കുന്നത്.

    സാമ്പത്തിക അടിത്തറ നൽകിയ ചിത്രം

    ആദ്യമായി തനിക്ക് മികച്ച ഒരു സാമ്പത്തിക അടിത്തറ നേടിത്തന്ന ചിത്രമായിരുന്നു ആകാശഗംഗ. വീട് പണിയാനായി എടുത്ത വായ്പാ തുകയാണ് ആകാശഗംഗയുടെ ആദ്യ ഭാഗത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്. സിനിമ വൻ വിജയമായിരുന്നു.അതിന്റെ ലാഭത്തിൽ നിന്നാണ് വീടിന്റെ പണി പൂർത്തീകരിച്ചതെന്നും വിനയൻ പറഞ്ഞു. ആകാശഗംഗയുടെ രണ്ടാം ഭാഗം 20 വർഷങ്ങൾക്ക് ശേഷമാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.

    Read more about: vinayan
    English summary
    vinayan says about akasha ganga movie story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X