ആ സീനിന് ശേഷവും മണി കരയുകയായിരുന്നു!!! കാരണം കേട്ട സംവിധായകന്റെ കണ്ണും നിറഞ്ഞു!!!
ആ രംഗത്തിന് ശേഷവും മണിക്ക് കരച്ചില്‍ നിറത്താനായില്ല. തന്റെ ജീവിതത്തിലെ സമാന അനുഭവം ഓര്‍ത്തുപോയതായിരുന്നു കാരണം.
ചാലക്കുടിയില്‍ നിന്നും മിമിക്രിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഇടം നേടിയ താരമാണ് കലാഭവന്‍ മണി. മണിയുടെ സ്വതസിദ്ധമായ ആ ചിരിയും നാടന്‍പാട്ടുകളും മലയാള പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. അപ്രതീക്ഷിതമായിരുന്നു മണിയുടെ വേര്‍പാട്. ദുരൂഹതകള്‍ അവസാനിക്കാത്ത ആ വേര്‍പാടിന്ന തിങ്കളാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. സന്തോഷം വന്നാല്‍ ചിരിക്കുകയും സങ്കടം വന്നാല്‍ കരയുകയും ചെയ്യുന്ന ആളായിരുന്നു കലാഭവന്‍ മണി.
വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും എന്ന സിനിമ കലാഭവന്‍ മണിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തരിവായ ചിത്രമായിരുന്നു. അന്ധഗായകനായി മണി അവതരിപ്പിച്ച കഥാപാത്രം സംസ്ഥാന പുരസ്‌കാരത്തിന്റെ അവസാന പട്ടികയിലിടം പിടിച്ചു. പക്ഷെ തലനാരിഴയ്ക്ക് പുരസ്‌കാരം വഴുതിപ്പോയി. വന്ന വഴി മറക്കാത്ത മണി തന്റെ കഷ്ടപ്പാടിന്റെ കാലങ്ങളെ മറ്റുള്ളവരില്‍ നിന്ന് മറച്ചുവച്ചതുമില്ല.

ഇല്ലായ്മകളുടെ നടുവില്‍ ജീവിക്കുന്ന അന്ധഗായകന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും. ഇല്ലായ്മകള്‍ക്ക് നടുവില്‍ കുടുംഭാരം പേറി ജീവിക്കുന്ന മണിയുടെ രാമു എന്ന കഥാപാത്രം തെരുവില്‍ പാടിയാണ് കുടുംബം പോറ്റുന്നത്. ഇല്ലായ്മകളുടെ ജീവിതത്തില്‍ നിന്നും സിനിമയുടെ വെള്ളി വെളിച്ചത്തിലേക്കെത്തിയ മണി ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കി.

വാസന്തിയും ലക്ഷ്മിയിലെ ഒരു രംഗം മണിയെ ഷൂട്ടിന് ശേഷവും കരയിപ്പിച്ചു. അലക്കുകാരിയോട് തോമസ് മുതലാളി എത്തിയോ എന്ന് അന്വേഷിക്കുന്നുണ്ട് മണിയുടെ കഥാപാത്രം. മുതലാളി രണ്ട് ഷര്‍ട്ടും പൈജാമയും തരാമെന്ന് പറഞ്ഞിട്ടുണ്ട്. അല്ലാതെ എനിക്കെവിടുന്നാ പ്രാരാബ്ദങ്ങള്‍ക്കിടെ പുതിയ ഉടുപ്പ് മേടിക്കാന്‍ കാശ്? എന്ന് പറഞ്ഞ് അയാള്‍ കരഞ്ഞുകൊണ്ട് പോകുന്ന സീനില്‍ ചിത്രീകരണത്തിന് ശേഷവും മണി കരയുകയായിരുന്നു.

കരഞ്ഞതിന്റെ കാരണം തിരക്കിയ സംവിധായകന്‍ വിനയനോട് മണി പറഞ്ഞത് തന്റെ കുട്ടിക്കാലത്തേക്കുറിച്ച് ഓര്‍ത്തുപോയി എന്നാണ്. പഠിക്കുന്ന മയത്ത് ഒരിക്കല്‍ പോലും പുതിയ ഉടുപ്പ് ഇട്ടിട്ടില്ല. അമ്മ വീട്ടുജോലിക്ക് നില്‍ക്കുന്ന വീട്ടിലെ കൊച്ചിന്റെ ഉടുപ്പ് അലക്കി കീറലൊക്കെ തുന്നി തരുമ്പോള്‍ താന്‍ അതിട്ട് രാജകുമാരനേപ്പോലെ സ്‌കൂളിലേക്ക് പോകുമായിരുന്നു. അവിടെ വച്ച് പുതിയ ഉടുപ്പാണെന്ന് പറയുമ്പോള്‍ കുട്ടികള്‍ കളിയാക്കുന്നതാണ് ഓര്‍മയിലേക്ക് വന്നപ്പോള്‍ താന്‍ കരഞ്ഞുപോയതാണെന്നായിരുന്നു മണി പറഞ്ഞത്.

സിനിമാക്കാരോട് പൊങ്ങച്ചം പറയുന്നതിനേക്കാള്‍ മണിക്കിഷ്ടം തന്നോടൊപ്പം മണ്ണ് ചുമന്നവരോട് സംസാരിക്കാനാണ്. ഓട്ടോ ഓടിച്ചവരോട് വര്‍ത്താനം പറയാനാണ്, തന്നോടൊപ്പം കൂലിപ്പണി ചെയ്തവരോടൊപ്പം സന്തോഷിക്കാനാണെന്ന് മണി പറഞ്ഞത് ഉള്ളില്‍ തട്ടിത്തന്നെയായിരുന്നു. താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ തുറന്ന പറയാന്‍ ധൈര്യം കാണിച്ചിരുന്ന മണി ഒരു പച്ച മനുഷ്യനായിരുന്നെന്ന് സംവിധായകന്‍ വിനയന്‍ ഓര്‍മിക്കുന്നു.

വിനയനൊപ്പം കലാഭവന്‍ മണി ആദ്യമായി അഭിനയിക്കുന്ന ചിത്രം കല്ല്യാണ സൗഗന്ധികം ആയിരുന്നു. അതിന് ശേഷം ഉല്ലാസപ്പൂങ്കാറ്റ്, ആകാശഗംഗ, ഇന്‍ഡിപെന്റന്‍സ് തുടങ്ങിയ ചിത്രങ്ങളിലും കലാഭവന്‍ മണി അഭിനയിച്ചു. ഈ ചിത്രങ്ങളിലൊക്കേയും സഹനടന്റെ വേഷത്തിലായിരുന്നു മണി എത്തിയത്. പിന്നീടാണ് മണിയെ നായകനാക്കി വിനയന്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഒരുക്കുന്നത്. അതിന് തൊട്ടുപിന്നാലെ മണിയെ നായകനാക്കി കരുമാടിക്കുട്ടന്‍ എന്ന ചിത്രവും വിനയന്‍ ഒരുക്കി. മണിയുടെ അഭിനയ ജീവിതത്തില്‍ ബ്രേക്കായ ചിത്രം ബോക്‌സ് ഓഫീസിലും വിജയമായി.


Click it and Unblock the Notifications