ഭീമന് പകരം രാവണനായി മോഹന്‍ലാല്‍! വിനയന്‍ ഒരുക്കുന്ന ബൃഹുത്തായ ചിത്രം ഇതായിരുന്നോ? ചിത്രം പുറത്ത്!
Recommended Video

ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമൂഴമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആയിരം കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഈ സിനിമ മുടങ്ങി പോയിരുന്നു. സിനിമാ പ്രഖ്യാപിച്ച് വര്‍ഷങ്ങളായിട്ടും ചിത്രീകരണം പോലും ആരംഭിച്ചില്ലെന്ന് ചൂണ്ടി കാണിച്ച് എംടി തിരക്കഥ തിരിച്ച് വാങ്ങുകയായിരുന്നു. മറ്റൊരു തിരക്കഥയില്‍ സിനിമ വരുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.
മലയാളത്തില്‍ രണ്ടാമൂഴമെന്നും മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരിലും വരുമെന്നാണ് കരുതിയിരുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ ഭീമനല്ല രാവണനായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. ചിത്രകാരന്റെ ഭാവനയിലുള്ള ഇതിഹാസ കഥാപാത്രം രാവണനായി മോഹന്‍ ലാലിന്റെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. സംവിധായകന്‍ വിനയനാണ് ഫേസ്ബുക്കിലൂടെ ഈ ചിത്രം പുറത്ത് വിട്ടത്.

മോഹന്‍ലാലും വിനയനും തമ്മിലുണ്ടായിരുന്ന പിണക്കം അവസാനിപ്പിക്കുകയും ഇരുവരും ഉടന്‍ ഒരു സിനിമയിലൂടെ ഒന്നിക്കാന്‍ പോവുകയാണെന്നും മാസങ്ങള്‍ക്ക് മുന്‍പ് വിനയന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ രാവണന്റെ ലുക്ക് പുറത്ത് വിട്ടതില്‍ നിന്നും പുതിയ ചിത്രത്തെ കുറിച്ചുള്ള സൂചനയാണോ വിനയന്‍ നല്‍കുന്നതെന്ന് വ്യക്തമല്ല. എന്തായാലും ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്.
മൂന്ന് പ്രമേയങ്ങളിലൂള്ള സിനിമകളാണ് മോഹന്‍ലാലിന് വേണ്ടി പരിഗണിക്കുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ അത് ഏതാണെന്ന് തീരുമാനിക്കുമെന്ന് വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അതെന്ന സൂചന മാത്രമാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന വിനയന്റെ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരിക്കും മോഹന്‍ലാല്‍ ചിത്രം തുടങ്ങുന്നത്.


Click it and Unblock the Notifications