മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ഹൊറര്‍ ചിത്രം! ആകാശഗംഗ 2 വ്യത്യസ്തമായ അനുഭവമാണെന്ന് വിനയന്‍
മലയാളത്തിലെ ഏറ്റവും ഹിറ്റ് ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരുന്നു ആകാശഗംഗ. വിനയന്‍ സംവിധാനം ചെയ്ത സിനിമ റിലീസിനെത്തി ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ടാം ഭാഗവും വരികയാണ്. വിനയന്റെ തന്നെ സംവിധാനത്തില്‍ ആകാശഗംഗ 2 എന്ന പേരിലാണ് സിനിമ എത്തുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചിത്രത്തില്‍ കഴിഞ്ഞ ദിവസം ടീസര്‍ പുറത്ത് വന്നിരുന്നു. പുറത്ത് വന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ആകാശഗംഗ 2 വിന്റെ ടീസര്‍ കണ്ടിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ആകാശഗംഗ 2വിന്റെ ടീസര്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഇന്നലെ വൈകുന്നേരം റിലീസ് ചെയ്ത ടീസറിന്റെ വ്യൂസ് രണ്ടു ലക്ഷത്തോടടുക്കുന്നു. തീര്‍ച്ചയായിട്ടും ഇതിന്റെ ടെക്‌നിക്കല്‍ ജോലികള്‍ എല്ലാം തീരുമ്പോള്‍ ആകാശഗംഗ 2 മലയാള സിനിമയില്‍ ഇതുവരെ വന്ന എല്ലാ ഹൊറര്‍ ചിത്രങ്ങളെക്കാളും വ്യത്യസ്തമായ ഒരനുഭവം തരുന്ന ഒന്നായിരിക്കും എന്നുള്ളത് ഉറപ്പ് തരുകയാണ്. എല്ലാവരുടെയും ഈ സപ്പോര്‍ട്ടിനും അനുഗ്രഹത്തിനും ഒക്കെ ഒത്തിരി ഒത്തിരി നന്ദിയുണ്ട്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച വിഷ്വല്‍ എക്സ്പീരിയന്‍സാണ് ആകാശഗംഗയിലൂടെ വിനയന്‍ ഒരുക്കുന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, രാജാമണി, വിഷ്ണു ഗോവിന്ദ്, രമ്യ കൃഷ്ണന്‍, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പ്രവീണ, തെസ്നി ഖാന്‍, ഹരീഷ് പേരാടി, സുനില്‍ സുഗത, ഇടവേള ബാബു, സാജു കൊടിയന്‍, തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. പുതുമുഖമായ ആരതി നായരാണ് നായിക വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications











