2018 ലെ മികച്ച നടന്‍ ജയസൂര്യയോ? ഇത്തവണ ജയന് തന്നെ പുരസ്‌കാരം ലഭിക്കുമെന്ന് സംവിധായകന്‍ വിനയന്‍!!
Recommended Video

2018 കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഉടന്‍. ഈ മാസം 28 നോ മാര്‍ച്ച് ഒന്നിനോ അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 104 സിനിമകളാണ് ഇത്തവണ മത്സരത്തിനുള്ളത്. 100 ഫീച്ചര്‍ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും ജൂറി മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് സിനിമയുടെ സ്‌ക്രീനിംഗ് നടത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ മികച്ച നടന്‍ ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഫഹദ് ഫാസില്‍ (കാര്‍ബണ്‍, വരത്തന്‍, ഞാന്‍ പ്രകാശന്‍), ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി), മോഹന്‍ലാല്‍ (ഒടിയന്‍, കായംകുളം കൊച്ചുണ്ണി), തുടങ്ങിയവരാണ് മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇപ്പോഴിതാ ജയസൂര്യയ്ക്ക് സംസ്ഥാന അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകന്‍ വിനയന്‍ പറഞ്ഞിരിക്കുകയാണ്. ഫേബ്‌സുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് സംവിധായകന്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തെ കുറിച്ച് സംസാരിച്ചത്.

വിനയന്റെ വാക്കുകളിലേക്ക്..
ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം. അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെങ്കിലും ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications