എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന കുറേ ദോഷൈകദൃക്കുകള്‍ എന്റെ പിന്നാലെ ഉണ്ട്: വിനയന്‍

മലയാളത്തിലെ പ്രമുഖരായ സംവിധായകന്മാരില്‍ ഒരാളാണ് വിനയന്‍. മറ്റുള്ള സംവിധായകന്മാരില്‍ നിന്നും വിനയന്‍ എല്ലാ കാലത്തും വ്യത്യസ്തനാണ്. സിനിമകളുടെ കാര്യത്തിലാണെങ്കിലും നിലപാടുകളുടെ കാര്യത്തിലുമെല്ലാം അങ്ങനെ തന്നെയാണ്. അത്തരം ചില തുറന്ന് പറച്ചിലുകളും നിലപാടുകളും വിനയന് പല പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുണ്ട്.

എന്നാല്‍ വീണ്ടും സജീവമായി സിനിമാ സംവിധാനത്തിലേക്ക് എത്തിയ വിനയന്‍ അടുത്തിടെ തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സഹസംവിധായകരെ വേണമെന്ന് കാണിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. എന്നാല്‍ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയുമെല്ലാമായി തനിക്ക് അയ്യായിരത്തോളം പേരുടെ അപേക്ഷകള്‍ വന്നെന്ന് പറയുകയാണ് സംവിധായകനിപ്പോള്‍.

 വിനയന്റെ കുറിപ്പ്

അടുത്ത സിനിമയിലേക്ക് സഹസംവിധായകരായി മുന്നൂ പേരെ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു എന്നു കാണിച്ച് ഒരാഴ്ച മുന്‍പ് ഒരു പോസ്റ്റിട്ടപ്പോള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും നേരിട്ടും ഒക്കെ ആയിട്ട് അയ്യായിരത്തില്‍ പരം പേരാണ് ആഗ്രഹം അറിയിച്ചു മുന്നോട്ടു വന്നത്. അതില്‍ നിന്നും നാലു പേരെ സെലക്ട് ചെയ്തു. ഇപ്പോഴും ധാരാളം കുട്ടികള്‍ അപേക്ഷ അയയ്കുന്നതു കൊണ്ടാണ് തല്‍ക്കാലം സഹസംവിധായകരുടെ സെലക്ഷന്‍ പുര്‍ത്തി ആയ വിവരം അറിയിക്കുന്നത്.

 വിനയന്റെ കുറിപ്പ്

ഫേസ്ബുക്ക് പേജിലൂടെ താല്‍പ്പര്യം അറിയിച്ചവരില്‍ നിന്നാണ് നാലു പേരെ കണ്ടെത്തിയത്. ഇപ്പോള്‍ സെലക്ട് ചെയ്തവരേക്കാളും മിടുക്കരായ ധാരാളം പേര്‍ അപേക്ഷിച്ചവരുടെ കുട്ടത്തില്‍ കാണുമെന്നെനിക്കറിയാം. അവര്‍ക്കെല്ലാം ഭാവുകങ്ങള്‍ നേരുന്നു. അവരുടെ ആഗ്രഹം പോലെ തന്നെ നാളെ സിനിമയില്‍ എത്താന്‍ അവര്‍ക്കു സാധിക്കട്ടെ എന്നാശംസിക്കുന്നു. ഇത്രയേറെ ചെറുപ്പക്കാര്‍ സിനിമയെ ഗൗരവപുര്‍വ്വം കാണുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം തോന്നി. എന്റെ കുടെ ജോലി ചെയ്യാന്‍ ഇത്രയേറെപ്പേര്‍ ആഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോള്‍ അതിലേറെ സന്തോഷം.

 വിനയന്റെ കുറിപ്പ്

മനസ്സാക്ഷിക്ക് ശരിയെന്നു തോന്നിയ നിലപാടുകളുടെ പേരില്‍ ഉണ്ടാക്കിയ കുറേ ശത്രുക്കളേം പ്രതിസന്ധികളേം, നേരിടേണ്ടിവന്ന ഒരു കലാകാരന്‍ എന്ന നിലയില്‍ മറ്റാരേക്കാളും എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന കുറേ ദോഷൈകദൃക്കുകള്‍ ഇന്നും എന്റെ പിന്നാലെ ഉണ്ട്. പക്ഷേ അന്‍ചു ദോഷൈക ദൃക്കുകള്‍ക്കു ബദല്‍ അഞ്ഞൂറു സ്‌നേഹം നിറഞ്ഞ സപ്പോര്‍ട്ടേഴ്‌സ് ഉണ്ടന്നുള്ളതാണ് എന്റെ ശക്തി. അതിനുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. സിനിമയിലേക്കുവരാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രമിച്ചു കൊണ്ടേയിരിക്കണം.. കിട്ടുന്നതു വരെ.. നിരാശകൊണ്ടു പരിശ്രമം നിര്‍ത്തരുത്. ആശംസകള്‍...

വിനയന്റെ കുറിപ്പ്

ഒരു കാലത്ത് മലയാളികളെ അത്ഭുതപ്പെടുത്തിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് അവസാനമായി വിനയന്‍ സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇനി മോഹന്‍ലാലിന് നായകനാക്കിയുള്ള സിനിമ, ജയസൂര്യ നായകനാവുന്നത്, നങ്ങേലി എന്നിങ്ങനെ നിരവധി സിനിമകളാണ് വിനയന്റേതായി വരാനിരിക്കുന്നത്. നിലവില്‍ മോഹന്‍ലാല്‍ മറ്റ് സിനിമകളുടെ തിരക്കിലായതിനാല്‍ വിനയന്‍ ആദ്യമെടുക്കുന്ന ചിത്രമേതാണെന്നുള്ളതിനെ കുറിച്ച് വ്യക്തതയില്ല.

Read more about: vinayan വിനയന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X