സെലിബ്രിറ്റികളില്‍ ക്രഷ് തോന്നിയിട്ടുളളത് ഷെയ്ന്‍ നിഗത്തോട്! തുറന്നുപറഞ്ഞ് വിന്‍സി അലോഷ്യസ്
നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് വിന്‍സി അലോഷ്യസ്. പരിപാടിയില്‍ നടി അവതരിപ്പിച്ച സ്‌കിറ്റുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നായികാ നായകന്‍ ഫൈനലില്‍ ചിക്കന്‍ കറി ഉണ്ടാക്കല്‍ സ്‌കിറ്റിലൂടെയാണ് നടി എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നത്. റിയാലിറ്റി ഷോയ്ക്കു ശേഷം വികൃതിയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിന്‍സി.
സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞൊറമൂടും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഇന്നാണ് റിലീസ് ചെയ്തിരിക്കുന്നത്. വികൃതിയില്‍ സൗബിന്‍ ഷാഹിറിന്റെ നായികയായിട്ടാണ് വിന്‍സി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിലും ഗാനരംഗങ്ങളിലുമെല്ലാം തന്നെ നടി തിളങ്ങിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വിന്‍സി അലോഷ്യസ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴത്തെ തന്റെ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു.

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗമാണ് തന്റെ ഇഷ്ടതാരമെന്നാണ് നടി തുറന്നുപറഞ്ഞത്. ഷെയ്‌നിന്റെ വൈബ് തനിക്ക് ഏറെ ഇഷ്ടമാണെന്നും നടി തുറന്നുപറഞ്ഞു. വികൃതി എന്ന തന്റെ എറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വികൃതി ഒരു കൊച്ചു സിനിമയാണെന്നും ഒരു ഫാമിലി ഡ്രാമയാണെന്നും നടി പറയുന്നു. ഒരു യഥാര്‍ത്ഥ സംഭവകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

കൊച്ചി മെട്രൊയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ട ഭിന്നശേഷിക്കാരനായ ഏല്‍ദോയുടെ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വികൃതി ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ വാലൂവിനെക്കുറിച്ചൊക്കെ സംസാരിക്കുന്ന ഒരു കൊച്ചു സിനിമയാണ് വികൃതിയെന്നും വിന്‍സി പറയുന്നു. നായികാ നായകന്‍ റെഫറന്‍സ് വെച്ചാണ് വികൃതി ടീം തന്നെ സെലക്ട് ചെയ്തതെന്നും നടി പറഞ്ഞു.

ചിക്കന്‍ കറി സ്‌കിറ്റു ചെയ്താണ് കൊണ്ടാണ് നായികാ നായകന്‍ അവസാനിപ്പിച്ചത്. പിന്നീട് അതിന്റെ വീഡിയോ വൈറലായി. അത്യാവശ്യം റീച്ച് കിട്ടി. തുടര്‍ന്നാണ് വികൃതിയിലേക്കുളള അവസരം ലഭിച്ചത്. ഓഡീഷനു ശേഷം സെലക്ടായി. നടി പറയുന്നു. ഒരു ക്യാരക്ടര്‍ റോള്‍ ഉണ്ടെന്നായിരുന്നു ആദ്യം പറഞ്ഞതെന്നും പിന്നീടാണ് നായികയാണെന്ന് അറിഞ്ഞതെന്നും നടി പറയുന്നു.

സൗബിനിക്ക അവതരിപ്പിക്കുന്ന സമീറിന്‌റെ പെയറായ സീനത്ത് എന്ന കഥാപാത്രമായിട്ടാണ് താന്‍ എത്തുന്നതെന്നും നടി പറഞ്ഞു. നിലവില്‍ എഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പൊന്നാനിക്കാരിയായ വിന്‍സി അലോഷ്യസ്. വിന്‍സിക്കൊപ്പം സുരഭി ലക്ഷ്മിയും വികൃതിയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായിട്ടാണ് നടി എത്തുന്നത്.

അജീഷ് പി. തോമസ് തിരക്കഥയെഴുതിയ സിനിമയ്ക്ക് ജോസഫ് വിജീഷ്,സനൂപ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം എഴുതിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതമൊരുക്കിയിരിക്കുന്നു. കേള്‍വിയും മിണ്ടാന്‍ ശേഷിയുമില്ലാത്ത സുരാജിനെ പോലെയുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തില്‍ സുരഭി ലക്ഷ്മിയും അവതരിപ്പിക്കുന്നത്. ആദ്യരാത്രി. ജല്ലിക്കെട്ട്, അസുരന്‍ തുടങ്ങിയ സിനിമകള്‍ക്കൊപ്പമാണ് വികൃതിയും ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











