വിൻസിയോട് സിനിമ തുടങ്ങുമ്പോൾ മുതൽ ക്രഷ് തോന്നി; കല്യാണം വേണ്ടെങ്കിലും പറയാൻ പേടിയെന്ന് വിൻസിയും

ലയാള സിനിമയിൽ നായിക നിരയിൽ ശ്രദ്ധേയ സാന്നിധ്യമാണ് വിൻസി അലോഷ്യസ്. നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത വിൻസിക്ക് രേഖ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. വിൻസിയുടെ പുതിയ ചിത്രമാണ് മാരിവില്ലിൻ ​ഗോപുരങ്ങൾ. ഇന്ദ്രജിത്ത്, സർജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്യുന്നത്. അരുൺ ബോസാണ് സിനിമയുടെ സംവിധായകൻ.

സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സർജാനോ ഖാലിദും വിൻസിയും. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ലിവിം​ഗ് ടു​ഗെദർ ആ​ഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യം ഇല്ലാത്ത ആളാണ് ഞാൻ. വിവാഹം വേണ്ടെന്ന് ഉള്ളിലുണ്ടെങ്കിലും തുറന്ന് പറയാൻ ധൈര്യമില്ല. എന്റെ നേരെ ഓപ്പോസിറ്റാണ് മീനാക്ഷി എന്ന ക്യാരക്ടർ. മീനാക്ഷിക്ക് അവളുടെതായ നിലപാടുണ്ടെന്നും വിൻസി വ്യക്തമാക്കി. സിനിമയെക്കുറിച്ച് സർജാനോ ഖാലിദും സംസാരിച്ചു.

Vincy Aloshious, Sarjano Khalid

തനിക്ക് ഈ സിനിമ തുടങ്ങുമ്പോൾ തൊട്ട് വിൻസിയോട് ക്രഷുണ്ട്. ക്രഷിനപ്പുറം ആ ക്യാരക്‌ടറായാണ് തോന്നിയത്. അല്ലാതെ ഞങ്ങൾ തമ്മിൽ സെറ്റാവില്ലെന്നും സർജാനോ ഖാലിദ് വ്യക്തമാക്കി. തന്റെ സ്വഭാവത്തിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും സർജാനോ ഖാലിദ് സംസാരിച്ചു. കുറച്ച് കൂടെ സോഷ്യലൈസ് ചെയ്യേണ്ട‌തുണ്ട്.

സിനിമയിൽ വന്ന ശേഷം കുറച്ചൊന്ന് ഇൻട്രൊവേർട്ട് ആയി. അത് മാറ്റാനുള്ള ശ്രമത്തിലാണെന്നും സർജാനോ ഖാലിദ് തുറന്ന് പറഞ്ഞു.വിൻസിയും സർജാനോ ഖാലിദും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് മാരിവില്ലിൻ ​ഗോപുരങ്ങൾ. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ ജീവിത പങ്കാളിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ വിൻസി പങ്കുവെച്ചിട്ടുണ്ട്.

Vincy Aloshious

ഒറ്റയ്ക്ക് സർവൈവ് ചെയ്യാൻ പറ്റില്ല എന്നതാണ് എന്റെ പ്രശ്നം. ഇമോഷണലി എല്ലാ കാര്യങ്ങളും ഒരാളിൽ നിന്ന് നമുക്ക് കിട്ടണമെന്നില്ല. പക്ഷെ എനിക്ക് ഷെയർ ചെയ്യാമല്ലോ. എനിക്ക് ഒരാളെ വേണം. പക്ഷെ അവരെ പൂർണമായും ആശ്രയിക്കുന്നു എന്നല്ല അർത്ഥമെന്നും വിൻസി അന്ന് ചൂണ്ടിക്കാട്ടി.

സിനിമ തെരഞ്ഞെടുക്കുന്നത് പോലെ തന്നിലേക്ക് വരുന്ന ആളുകളെ തെരഞ്ഞെടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കാറുണ്ട്. ഒരു സിനിമ ധൈര്യത്തോടെ വേണ്ടെന്ന് പറയാൻ‌ എനിക്ക് പറ്റും. എന്നാൽ റിലേഷൻഷിപ്പിന്റെ കാര്യം വരുമ്പോൾ അങ്ങനെയല്ല. അതാണ് തന്റെ പ്രശ്നമെന്നും വിൻസി വ്യക്തമാക്കി.

തന്റെ മിക്ക പ്രണയങ്ങളും ഒരാഴ്ച മാത്രമേ നിലനിൽക്കാറുള്ളൂ എന്നും വിൻസി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു ബന്ധത്തിലാകുമ്പോൾ ഒരുപാട് ആലോചിക്കും. ആ നിമിഷം ആസ്വദിക്കില്ല. ഒരാഴ്ചയ്ക്കപ്പുറത്തേക്ക് പ്രണയം പോയാൽ അവൻ ​ഗ്രേറ്റ് ആണ്. പ്രണയം എന്ന ഫിലീം​ഗിൽ ഞാനെന്റെ എത്തിക്സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാകും. ഇപ്പോൾ ആ ഐഡിയോളജി മാറ്റി. എത്തിക്സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രണയിക്കാമെന്ന ട്രാക്കിലാണിപ്പോഴെന്നും വിൻസി അലോഷ്യസ് വ്യക്തമാക്കി.

ബ്രേക്കപ്പിന്റെ വിഷമം മുമ്പ് ഉണ്ടായിരുന്നു. ഇപ്പോൾ കൂൾ ആണ്. ചില ആളുകളുമായി പിരിയുമ്പോൾ വിഷമം തോന്നും. ചിലരോട് ഫൺ ആണ്. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. ആൾ മരിച്ച് പോയി. പെട്ടെന്ന് ആളെ നഷ്ടപ്പെട്ടപ്പോൾ എനിക്കെന്നെത്തന്നെ നഷ്ടപ്പെട്ടു. അത്രയൊന്നും വിഷമം ഇപ്പോഴില്ലെന്നും വിൻസി വ്യക്തമാക്കി.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X