വിൻസിയുടെ മുഖം കണ്ട് ഞെട്ടണ്ട!! ജീവിതത്തിൽ വഴിത്തിരിവായ ചിത്രം പങ്കുവെച്ച് താരം...

അതി മനോഹരമായ ചിത്രങ്ങളാണ് സാധാരണ താരങ്ങൾ പങ്കുവെയ്ക്കാറുളളത്. മേക്കപ്പിൽ സൂപ്പർ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് താരങ്ങൾ അധികവും പങ്കുവെയ്ക്കാറുള്ളത്. ഇതിൽ തന്നെ നിരവധി ചർച്ചകൾക്ക് ശേഷമാകും ഫോട്ടോ സോഷ്യൽ മീഡിയ പേജുകളിൽ എത്തുക. എന്നാൽ ഇവിടെ അൽപം വ്യത്യസ്തമാകുകയാണ് നടിയും അവതാരികയുമായ വിൻസി അലോഷ്യസ്. ചിക്കൻപോക്സ് പിടിപ്പെട്ട സമയത്തെ ചിത്രമാണ് വിൻസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

vincy

ഇത് വെറുമൊരു ചിത്രമല്ലെന്നു തന്റെ ജീവിതത്തിലെ വഴിത്തിരിവായ ചിത്രമാണെന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 21 ആയിരുന്നു തനിയ്ക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. അന്നത്തെ അവസ്ഥ ഇങ്ങനെയായിരുന്നു,. ചില ദുരന്തങ്ങൾ തങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടു വരും. ഞാനെന്തായിരുന്നു എന്നതിലും ഇപ്പോൾ എന്താണെന്നതിലും ഞാൻ സന്തോഷിക്കുന്നുണ്ട്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും വിൻസി ഇൻഗ്രാമിൽ കുറിച്ചു. താരത്തിന്റെ ഇപ്പോഴത്തെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

മികച്ച പ്രേക്ഷകാഭിപ്രായമാണ് വിൻസിയുടെ പോസ്റ്റിനു ലഭിക്കുന്നത്. മേക്കപ്പിടാത്ത ചിത്രം പങ്കുവെയ്ക്കാത്ത നടിമാർക്ക് നിങ്ങളൊരു മാതൃകയാണെന്നും ആരാധകർ പറയുന്നു. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്ത് നായിക നായകൻ എന്ന റിയാലിറ്റ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് വിൻസി. ആർക്കിടെക്ചർ പഠനകാലത്ത് ചിക്കൻപോക്സ് ബാധിക്കുകയും തുടർന്ന് പഠനത്തിന്റെ ഭാഗമായുള്ള യാത്രപകുതിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയപ്പോഴാണ് റിയാലിറ്റി ഷോയിൽ അവസരം ലഭിച്ചത്. ചിക്കൻപോക്സായിരുന്നു താരത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X