For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവളുടെ പോക്കത്ര ശരിയല്ല; സംവിധായകനെ കാണാൻ ഹോട്ടലിലേക്ക് പോയല്ലോ എന്ന് ചോദിച്ച സുഹൃത്തുക്കൾ'

  |

  റിയാലിറ്റി ഷോയിൽ നിന്ന് വന്ന് വിജയം കൈവരിച്ച നായിക നിരയിലെ ഏറ്റവും പുതിയ ആളാണ് ‌വിൻസി അലോഷ്യസ്. ഭീമന്റെ കഥ, വികൃതി, ജന​ഗണമന തുടങ്ങി ശ്രദ്ധിക്കപ്പെട്ട ഒരുപിടി സിനിമകളുടെ ഭാ​ഗം ആവാൻ വിൻസിക്ക് കഴിഞ്ഞു. 1744 വൈറ്റ് ഓൾട്ടോ ആണ് വിൻസിയുടെ ഏറ്റവും പുതിയ സിനിമ.

  തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയ്ക്ക് ശേഷം സെന്ന ​ഹെ​ഗ്ഡെ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ഷറഫുദ്ദീൻ, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മൻമഥൻ, സജിൻ ചെറുകയിൽ തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  Also Read: 'അതിനുശേഷം ടൊവിനോയുടെ ചേട്ടനെ കാണാൻ തോന്നി, നിന്റെ വീ‍ട്ടിലേക്ക് വരാൻ തോന്നിയെന്ന് അവനോട് പറഞ്ഞു'; വിനീത്

  ഇപ്പോൾ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. ജന​ഗണമന കഴിഞ്ഞപ്പോൾ ഒരുപാട് അവസരങ്ങൾ വന്നിരുന്നു. പക്ഷെ‌ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ വന്നില്ല. ഒരുപാട് സിനിമകളോട് നോ പറഞ്ഞു. സിനിമ ചെയ്യാത്തതിൽ എന്നേക്കാൾ ടെൻഷൻ വീട്ടുകാർക്ക് ആയിരുന്നു. ഏതെങ്കിലും ഒരു സിനിമ ചെയ്യ് എന്ന് പറയുമായിരുന്നു. നാല് മാസം ​ഇടവേള വന്നു.

  പൃഥിരാജ് ഡയലോ​ഗ് പഠിക്കാൻ ജീനിയസ് ആണ്. നമ്മൾ എട്ട് ദിവസം കൊണ്ട് പഠിക്കുന്നത് പുള്ളി അര മണിക്കൂർ കൊണ്ട് പഠിക്കും. ജന​ഗണനയിൽ ഒരു മുഴുനീള ഡയലോ​ഗുണ്ട്. അയാൾ ഒറ്റയ്ക്ക് ഒരു ഷോട്ടിൽ പറഞ്ഞിട്ട് പോയി. അങ്ങനെ ഒരുപാട് ഷോട്ടുകൾ ഉണ്ടായിരുന്നു. പുള്ള വന്ന് ഡയലോ​ഗ് ഒന്ന് വായിച്ചിട്ട് കൊടുക്കും.

  Also Read: കടലിനോടാണ് ഇഷ്ടം, നീന്താൻ അറിയില്ലെങ്കിലും ചാടും; തായ്‌ലൻഡിൽ വെച്ച് പണി കിട്ടി; യാത്രാനുഭവങ്ങൾ പറഞ്ഞ് പ്രിയ

  'എനിക്ക് തോന്നുന്നത് തലേദിവസം കുത്തിയിരുന്ന് പഠിക്കുന്നുണ്ട് എന്നാണ്. ഞാനൊക്കെ അങ്ങനെ പഠിച്ചാലും എനിക്ക് പറ്റില്ല. ആ സമയത്ത് പുള്ളി അടുത്ത് കൂടെ പോവുമ്പോഴും വരുമ്പോഴും നെഞ്ചിടിപ്പ് കൂടും. ക്ലാസിൽ ചില ടീച്ചർമാർ വരുന്നത് പോലെ. എന്തിനാണെന്ന് അറിയില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും നെഞ്ചിടിപ്പ് കൂടും'

  രേഖ ആണ് പുതിയ സിനിമ. കേന്ദ്ര കഥാപാത്രം ആയതിനാൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സിനിമ ആണ് രേഖ. ജനുവരിയിൽ റിലീസ് ആവും. ടെലിവിഷൻ ഷോയിൽ ചെയ്ത കോഴിക്കറിയുടെ സ്കിറ്റ് വീണ്ടും അവതരിപ്പിക്കാൻ പല അഭിമുഖങ്ങളിലും കോളേജ് പരിപാടികൾക്ക് പോവുമ്പോഴും പറയാറുണ്ടെന്ന് വിൻസി പറഞ്ഞു.

  അഭിമുഖങ്ങളിൽ പറ്റില്ലെന്ന് ആദ്യമേ പറയാറുണ്ട്. കോളേജ് പരിപാടികളിൽ പലപ്പോഴും ചെയ്യേണ്ടി വരാറുണ്ടെന്നും പക്ഷെ അതിന് താൽപര്യമില്ലെന്നും വിൻസി വ്യക്തമാക്കി.

  സിനിമയിൽ തന്ന ശേഷം തന്നെ പറ്റി മോശം കമന്റുകൾ പറഞ്ഞവരുണ്ട്. അവളുടെ പോക്ക് അത്ര ശരി അല്ലെന്ന് പറഞ്ഞിരുന്നു. തന്റെ വീട്ടുകാരുടെ ചിന്താ​ഗതി താൻ ഒരുപാട് മാറ്റി എടുത്തിട്ടുണ്ടെന്നും വിൻസി പറഞ്ഞു. സോളമന്റെ തേനീച്ചകളിൽ ഇന്റിമേറ്റ് സീൻ ഉണ്ടായിരുന്നു. അത് കണ്ടിട്ട് ഞെട്ടിയ അപ്പൻ അടുത്ത സിനിമയിൽ ഇന്റിമേറ്റ് സീൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഓക്കെ ആയി. സിനിമാ ഇൻഡ്സ്ട്രിയിലെ ചിലർ എന്റെ പോക്ക് അത്ര ശരിയല്ലെന്ന് തോന്നുന്നെന്ന് പറഞ്ഞു.

  എന്റെ സുഹൃത്തുക്കൾ നീ ഡയരക്ടറെ മീറ്റ് ചെയ്യാൻ ഹോട്ടലിലേക്ക് പോയി എന്ന് പറഞ്ഞിട്ടുണ്ടെന്നും വിൻസി പറഞ്ഞു. ഇതിനൊന്നും പ്രതികരിക്കാറില്ലെന്ന് നടി വ്യക്തമാക്കി. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം.

  Read more about: actress
  English summary
  Vincy Aloshious Reveals How She Reacted To Bad Comments From Industry; Says Her Family Changed A Lot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X