Just In
- 4 min ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 1 hr ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 2 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 3 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
Don't Miss!
- News
സന്ദേശം ലഭിച്ച് ഏഴുമിനിറ്റിനകം പോലീസ് സഹായം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
- Sports
Mushtaq ali: എസ്ആര്‍എച്ച്, കിങ്സ് താരങ്ങള്‍ മിന്നി, കര്‍ണാടകയെ തുരത്തി പഞ്ചാബ് സെമിയില്‍
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആ ചിക്കൻ കറി ഇത്ര ഹോട്ടായത് ഇങ്ങനെയാണ്!! വിൻസി തുറന്നു പറയുന്നു...
മലയാള സിനിമയ്ക്ക് മികച്ച നായിക-നായകന്മാരെ സംഭാവന ചെയ്ത സംവിധായകനാണ് ലാൽ ജോസ്. അദ്ദേഹം കണ്ടെത്തിയ എല്ലാ താരങ്ങളും മലയാള സിനിമയുടെ സ്വകാര്യ അഹങ്കരങ്ങളായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും അന്യാഭാഷ ചിത്രങ്ങളിലുമെല്ലാം വളരെ പെട്ടെന്ന് തങ്ങളുടേതായ സ്ഥാനം കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞിരുന്നു.
സീരിയൽ നടി റിയ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ!! ആദ്യം കണ്ടത് സഹോദരൻ, സംഭവം ഇങ്ങനെ...
ലാൽ ജോസ് തന്റെ പുതിയ ചിത്രത്തിലേയ്ക്ക് താരങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി ആരംഭിച്ച റിയാലിറ്റി ഷോയായിരുന്നു നായിക- നായകൻ. മലയാളം ടെലിവിഷൻ ചരിത്രത്തിൽ ചരിത്രം സൃഷ്ടിക്കാൻ ഈ ടെലിവിഷൻ ഷോയ്ക്ക് കഴിഞ്ഞിരുന്നു. ഇതിനു മുൻപും അഭിനേതാക്കളെ കണ്ടെത്തുന്ന റിയാലിറ്റി ഷോകൾ വന്നിട്ടുണ്ടെങ്കിലും നായിക-നായകനെ വെല്ലുന്ന തരത്തിലുളള ഷോ വന്നിട്ടില്ല. കണ്ട് വന്ന് റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്തമായിരുന്നു നായിക നായകൻ. ഷോയുടെ അവതരണത്തിലും ഉള്ളടക്കത്തിലുമുള്ള പുതുമയാണ് ഷേയുടെ വിജയത്തിന്റെ ഒരു കാരണം. സംവൃത സുനിൽ കുഞ്ചാക്കോബോബൻ എന്നിവരായിരുന്നു മെന്റേഴ്സ്. ഷോ അവസനിച്ചിട്ടും ഇന്നും സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമാണ് നായിക നായകൻ
ഓം ശാന്തി ഓം സത്യമായി!! സീറോയുടെ സെറ്റിൽ തീപ്പിടിത്തം, സംഭവം നടക്കുമ്പോൾ സ്പോട്ടിൽ ഷാരൂഖും

ഷോ ഹിറ്റാകാൻ കാരണം
തുടക്കം മുതലെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ റിയാലിറ്റി ഷോയ്ക്ക് ലഭിച്ചത്. കുറച്ചു സമയം കൊണ്ട് മത്സരാർഥികൾക്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു. 16 പേരുമായിട്ടായിരുന്നു ഷോ ആരംഭിച്ചത് . ഇവരെല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അഭിനയത്തിന്റെ എല്ലാ സാധുതകളും മനസ്സിലാക്കി തയ്യാറാക്കിയ റൗണ്ടുകളും അതിലെ മത്സരാർഥികളുടെ പെർഫോമൻസും ഷോയിലേയ്ക്ക് പ്രേക്ഷകരുടെ ഇടയിലേയ്ക്ക് അടുപ്പിക്കുകയായിരുന്നു.

ഹോട്ട് ചിക്കൻ കറി
റിയാലിറ്റി ഷോ അവസാനിച്ചുവെങ്കിലും ഇന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്യത് ഹോട്ട് ചിക്കൻ കറി ഉണ്ടാക്കിയ കഥയാണ്. മത്സരരത്തിന്റെ ഭാഗമായി മത്സരാർഥികൾക്ക് നൽകിയ ഒരു ടാസ്ക്കായിരുന്നു അത്. വ്യത്യസ്ത ഭാവങ്ങൾ ഉപയോഗിച്ച് ഒരു ചിക്കൻ കറി ഉണ്ടാക്കുക. മാളവിക കരച്ചിലിലൂടെ ചിക്കൻ കറി ഉണ്ടാക്കിയപ്പോൾ കോപത്തിലൂടെയാണ് ദർശന കറി തയ്യാറാക്കി. എന്നാൽ വിൻസിയാകട്ടെ ഹോട്ടായി ചിക്കൽ കറി ഉണ്ടാക്കി. വിൻസി ഹോട്ട് ചിക്കൽ കറി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

മന:പൂർവ്വമല്ല
പ്രേക്ഷകർ ഏറ്റെടുത്ത് ഹോട്ട് ചിക്കൻകറി ഉണ്ടാക്കാൻ ഇടയായ സാഹചര്യം വെളിപ്പെടുത്തുകയാണ് വിൻസി. ഒരു ഫാഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് വിൻസി ഇക്കാര്യം പറഞ്ഞത്. മനപ്പൂർവ്വം ചെയ്തതല്ല മത്സരത്തിന്റെ ഭാഗമായി ചെയ്യേണ്ടി വന്നത്. അതിന് ഇത്രയും സ്വീകരണം ലഭിക്കുമെന്ന് വിചാരിച്ചില്ലെന്നും വിൻസി പറഞ്ഞു.

ഹോട്ട് ചിക്കൻ കറിയുണ്ടാക്കിയ കഥ
മൂന്ന് വികാരങ്ങളിലൂടെ ഒരു സന്ദർഭത്തെ അവതരിപ്പിക്കണമായിരുന്നു. അതിൽ തനിയ്ക്ക് ലഭിച്ചത് ആ വികാരമായിരുന്നു. ആയതിനാൽ അത് ചെയ്യേണ്ടി വന്നുവെന്നും വിൻസി പറഞ്ഞു. ചിക്കൻ കറിയെ പിന്തുണച്ചതിന് വളരെയധികം നന്ദിയുണ്ടെന്നും ഇനി ബിഗ് സ്ക്രീനിലും പ്രേക്ഷകരുടെ പിന്തുണ വേണം," വിൻസി പറഞ്ഞു.

എല്ലാവരും നാളത്തെ താരങ്ങൾ
ശംഭുവും ദർശനയുമാണ് ഷോയിലെ വിജയ് എങ്കിലും പങ്കെടുത്ത 16 പേരും നാളത്തെ താരങ്ങളായിരിക്കുകയാണ്. ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിലും മറ്റും ഇവർക്ക് ഫാൻസ് ഗ്രൂപ്പുകളുണ്ട്. ഷോയ്ക്കിടയിൽ മലയാളത്തിനകത്തും പുറത്തു നിന്നുമുളള ഒരുപാട് ചിത്രങ്ങൾ ഇവരെ തേടി എത്തിയരുന്നു.

അഡിസ് വിൻസി
നായിക നായികനിലെ ശ്രദ്ധിക്കപ്പെട്ട ജോഡികളായിരുന്നു ആഡിസും വിൻസിയും. രണ്ടു പേരുടേയും പ്രകടനങ്ങൾ ഒന്നിനൊന്ന് മികച്ചതായിരുന്നു. പ്രേമം റൗണ്ടായിരുന്നു ഷോയിലെ ഏറ്റവും മികച്ച റൗണ്ടുകളിലൊന്ന്. മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരിൽ നിന്ന് ഈ റൗണ്ടിന് ലഭിച്ചത്. ഇതിലെ അഡിസിന്റേയും വിൻസിയുടേയും പ്രകടനം അവിസ്മരണീയമായിരുന്നു. പട്ടാളക്കാരുടെ പ്രണയമായിരുന്നു ഇവർ പ്രേമം റൗണ്ടിൽ തിരഞ്ഞെടുത്തത്.