For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെ കണ്ട് അനിയത്തി ആണോയെന്ന് ചോദിച്ചവർ ഒരുപാട്; മകൾ പതിയെ അത് മനസ്സിലാക്കി; വിന്ദുജ

  |

  പവിത്രം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടിയാണ് വിന്ദുജ മേനോൻ. നടി പിന്നീടും ഒരുപിടി സിനിമകളിൽ അഭിനിയിച്ചെങ്കിലും ചേട്ടച്ഛന്റെ മീനാക്ഷി എന്ന കഥാപാത്രമായാണ് ഇന്നും നടിയെ പ്രേക്ഷകർ കാണുന്നത്.

  നടിയെന്നതിനൊപ്പം തന്നെ നർത്തകി കൂടിയാണ് വിന്ദുജ മേനോൻ. 1997 വരെയാണ് വിന്ദുജ സിനിമകളിൽ സജീവമായിരുന്നത്. വർഷങ്ങൾക്ക് ശേഷം ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലും അഭിനയിച്ചു. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിന്ദുജ.

  Also Read: ആദ്യം സഹോദരനെ പോലെ ആയിരുന്നു, അവസാനം അത് വിവാഹത്തിലെത്തി; പ്രണയകഥ പറഞ്ഞ് ആത്മിയ രാജൻ

  സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഇപ്പോഴും പ്രായം തോന്നാതിരിക്കുന്നതിന് കാരണമെന്തെന്ന ചോദ്യത്തിന് വിന്ദുജ മറുപടി നൽകി. തന്നേക്കാൾ വലുപ്പം തോന്നുന്നതിനാൽ മകൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് വിന്ദുജ സംസാരിച്ചു.

  'എന്ത് വന്നാലും മനസ്സ് സന്തോഷമായി വെക്കും. ചെറിയ രീതിയിലുള്ള നെ​ഗറ്റിവിറ്റി എനിക്കും ഉണ്ടാവാറുണ്ട്. എന്റെ ഏറ്റവും നല്ല സുഹൃത്ത് ഞാനാണ്. ഞാനെന്നെ തന്നെ സമാധാനിപ്പിക്കും. ഓർമ്മ വെച്ച കാലം മുതൽ ഡാൻസ് എന്റെ കൂടെ ഉണ്ട്. അതെപ്പോഴും ചേർത്ത് നിർത്തുന്നത് കൊണ്ടാണോ എന്നെനിക്കറിയില്ല'

  Also Read: 'ദാറ്റ് ടൈം ഹി വാസ് വെരി ​ഗുഡ് ബോയ്... നൗ ഓക്കെ'; അപ്രതീക്ഷിതമായി ഷൈനിനെ കണ്ടുമുട്ടിയപ്പോൾ ശ്വേത പറഞ്ഞത്!

  'മകളെ കണ്ട് അനിയത്തി ആണോ എന്ന് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്. 15 വയസ് വരെ മകൾക്ക് അതിൽ വിഷമവും കുശുമ്പും ഉണ്ടായിരുന്നു. കുഞ്ഞ് മോളാണെന്ന് കരുതി പലരും മോളെവിടെ എന്ന് ചോദിക്കും. ഇതാണ് മകൾ എന്ന് പറയുമ്പോൾ അയ്യോ ഇത്ര വലിയ മകളോ എന്ന് ചോദിക്കും. എന്നെ സംബന്ധിച്ച് അത് അഭിമാനമുണ്ടാക്കുന്ന സമയം'

  'ചെറുപ്പകാലത്താണ് സൗന്ദര്യത്തെ നമ്മൾ ഭയങ്കരമായി ശ്രദ്ധിക്കുന്നത്. മകളൊക്കെ ആയ ശേഷം നമ്മളുടെ ശ്രദ്ധ മാറും. ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ നേഹ ഇതെന്താ അമ്മേ എല്ലാവരും ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചു. നമ്മൾ എപ്പോഴും നമ്മളിൽ അഭിമാനം കൊള്ളണം'

  'എന്നെ ഇങ്ങനെ വേണം എന്ന് ദൈവത്തോട് പറയാൻ പറ്റില്ലല്ലോ. നമ്മുടെ നല്ല കാര്യങ്ങൾ ആസ്വദിക്കാൻ നമുക്ക് പറ്റാറില്ല. നേഹയ്ക്ക് ചുരുണ്ട മുടിയാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ചുരുണ്ട മുടി. അവൾക്ക് നേരെ തിരിച്ചാണ്'

  'പതിയെ അവൾ പതിയെ അത് മനസ്സിലാക്കി. ഞാൻ പറയാതെയും പഠിപ്പിക്കാതെയും. പ്രായത്തിന്റെ കൂടെ വരുന്ന പക്വത ആണത്. എന്റെ കുട്ടിക്കാലത്ത് കലാമണ്ഡലം വിമല മേനോന്റെ മകളെന്ന നിലയിൽ എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്'

  'അമ്മ കലാമണ്ഡലം പോലെ വലിയ സ്ഥലത്ത് പഠിച്ച ആളാണ്. പലപ്പോഴും ഒരു താരതമ്യം വരും. ഞാൻ ഞാനായി നിൽക്കണം എന്ന് ഞാൻ മനസ്സിലാക്കി, വിന്ദുജ മേനോൻ പറഞ്ഞു. രാജേഷ് കുമാർ എന്നാണ് വിന്ദുജയുടെ ഭർത്താവിന്റെ പേര്. മകൾ നേഹയും'

  അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്ത രം​ഗത്ത് വിന്ദുജ നിറഞ്ഞ് നിൽക്കുന്നു. ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന സിനിമയിലാണ് വിന്ദുജ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഞാൻ ​ഗന്ധർവൻ, പിൻ​ഗാമി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

  1994 ലാണ് കരിയറിൽ ശ്രദ്ധേയമായ പവിത്രം എന്ന സിനിമ ലഭിക്കുന്നത്. ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാൽ, ശോഭന, കെപിഎസി ലളിത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

  Read more about: actress
  English summary
  Vinduja Menon Open Up About Her Daughter's Struggle; Shares Fans Questions About Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X