ഭര്‍ത്താവ് അങ്ങനെ നോക്കുന്നത് കൊണ്ടാണ്; അമ്മയുടെ പേരില്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിന്ദുജ
പവിത്രം സിനിമയിലെ മീനാക്ഷി. മോഹന്‍ലാല്‍ അവതരിപ്പിച്ച ചേട്ടച്ഛന്റെ പ്രിയങ്കരിയായി മാറിയ മീനാക്ഷിയെ മലയാളികള്‍ മറക്കില്ല. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നടി വിന്ദുജ മേനോനായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്നും വിന്ദുജയെ കുറിച്ച് പറയുമ്പോള്‍ ഈ കഥാപാത്രത്തെ കുറിച്ച് പറയാതിരിക്കാന്‍ സാധിക്കില്ല.
ഒത്തിരി വര്‍ഷം മുന്‍പ് അഭിനയിക്കാനെത്തിയ വിന്ദുജ നല്ലൊരു നര്‍ത്തകി കൂടിയാണ്. ഇപ്പോള്‍ നൃത്തത്തിലും സജീവമായി തുടരുകയാണ്. നൃത്തമില്ലാത്തൊരു ജീവിതത്തെ കുറിച്ച് താൻ ചിന്തിക്കില്ലെന്നാണ് വിന്ദുജ പറയുന്നത്. അതേ സമയം തന്റെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളെ കുറിച്ചും മനസ് തുറന്ന് സംസാരിക്കുകയാണ് നടിയിപ്പോള്‍. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമയെയും വ്യക്തി ജീവിതത്തെ കുറിച്ചും വിന്ദുജ സംസാരിച്ചത്.

എങ്ങനെ സന്തൂര്‍ മമ്മിയായി ഇരിക്കുന്നു എന്ന ചോദ്യത്തിന് ഭര്‍ത്താവ് കുറച്ച് സന്തോഷത്തോടെ നോക്കുന്നത് കൊണ്ടിരിക്കുമെന്നാണ് തമാശരൂപേണ വിന്ദുജ പറയുന്നത്.
എന്നാല്‍ ഡാന്‍സും മറ്റുമൊക്കെ ചേര്‍ന്ന് ജീവിതം ആഘോഷമാക്കി നടക്കുന്നത് കൊണ്ടാണ് വിന്ദുജയ്ക്ക് ഇതുപോലെ സുന്ദരിയായി ഇപ്പോഴും തുടരാന്‍ സാധിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം ആദ്യ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും നടി പറഞ്ഞിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1985 ല്‍ പുറത്തിറങ്ങിയ ഒന്നാനം കുന്നില്‍ ഓരടി കുന്നില്‍ എന്ന ചിത്രത്തിലാണ് വിന്ദുജ ആദ്യമായി അഭിനയിക്കുന്നത്. സിനിമയില്‍ അന്ന് ചെയ്തത് എന്താണെന്ന് തനിക്ക് വലിയ പിടുത്തമില്ലെന്നാണ് അഭിമുഖത്തിനിടയില്‍ വിന്ദുജ പറയുന്നത്. നടിയുടെ വാക്കുകളിങ്ങനെയാണ്..
'പ്രിയദര്‍ശനങ്കിള്‍ ക്യാമറയുടെ പിന്നില്‍ നിന്നും എന്തൊക്കെയോ കാണിക്കും. ഞാനത് തന്നെ കാണിക്കും. പിന്നെ ഊഞ്ഞാലില്‍ ഇരിക്കും, കുറച്ച് കഴിയുമ്പോള്‍ ഓടും, ചാടും ഇതൊക്കെ തന്നെയാണ് കാണിച്ചത്. പ്രിയദര്‍ശനങ്കിള്‍ ക്യാമറയുടെ പുറകില്‍ എനിക്കൊപ്പം ഓടും. അത് കണ്ട് ഞാനും ഓടും.
അന്ന് ഞാന്‍ മരണ അഭിനയമാണ് കാഴ്ച വെച്ചതെങ്കിലും അതിലൊന്നും കാണാനില്ലായിരുന്നു. ഇപ്പോഴും ആ ഷോര്‍ട്ട് എടുത്ത് നോക്കുമ്പോള്‍ എനിക്ക് ചിരി വരുമെന്നും', വിന്ദുജ പറയുന്നു.

അമ്മ പ്രശസ്ത നര്‍ത്തികയായിരുന്നെങ്കിലും അമ്മയുടെ പേരില്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിന്ദുജ വെളിപ്പെടുത്തുന്നത്. 'കലാമണ്ഡലം വിമല മേനോന്റെ മകള്‍ എന്ന നിലയില്‍ എനിക്കൊരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്',
വിന്ദുജ പറയുന്നു. അതേ സമയം ഇതുവരെയുള്ള ജീവിതത്തില്‍ സംതൃപ്തയാണെങ്കിലും എനിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റാത്തൊരു കാലഘട്ടം ഉണ്ടാവണ്ടെന്നാണ് ആഗ്രഹമെന്ന് നടി പറയുന്നു. അങ്ങനൊരു കാലം ഒരിക്കലും എനിക്ക് ഉണ്ടാവരുത്. അത്തരമൊരു ജീവിതം വേണ്ട. അത് മരണത്തിലേക്ക് എത്തിക്കോട്ടെ, എന്നാണ് ആഗ്രഹിക്കുന്നതെന്ന് നടി വ്യക്തമാക്കുന്നു.

1997 ലാണ് വിന്ദുജ അവസാനമായി അഭിനയിക്കുന്നത്. അതിന് ശേഷം അഭിനയത്തില്‍ നിന്നും പിന്മാറി. വര്‍ഷങ്ങള്‍ക്കിപ്പുറം ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ ചെറിയൊരു റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും പിന്നീട് സിനിമയില്‍ സജീവമാവാതെ മാറി നില്‍ക്കുകയാണ്. വിന്ദുജ വീണ്ടും അഭിനയിക്കാനെത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകരും.


Click it and Unblock the Notifications











