For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്‌റെ നായിക ആകാന്‍ പറ്റുമോ, മമ്മൂക്ക കളിയാക്കിയതാണെന്ന് വിചാരിച്ച് വിന്ദുജ നല്‍കിയ മറുപടി

  |

  വിന്ദുജ മേനോന്‍ എന്ന താരത്തെ പ്രേക്ഷകര്‍ക്ക് അധികം പരിചയപ്പെടുത്തേണ്ട കാര്യമില്ല. പവിത്രം എന്ന സിനിമയിലെ മോഹന്‍ലാലിന്‌റെ അനുജത്തിയായി എല്ലാവരുടെയും പ്രിയങ്കരിയാണ് താരം. മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പവിത്രം തന്നെയാണ് വിന്ദുജയുടെതായി ആദ്യം മനസില്‍ വരുന്ന ചിത്രം. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം 1994ലാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്‌റെ ചേട്ടച്ഛനും വിന്ദുജയുടെ മീനാക്ഷിയും ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

  സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നടി മൗനി റായ്, ഫോട്ടോസ് കാണാം

  ഒന്നാനാം കുന്നില്‍ ഒരടി കുന്നില്‍ എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് വിന്ദുജയുടെ തുടക്കം. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിന്ദുജ മേനോന്‍ പ്രവര്‍ത്തിച്ചു. വിവാഹ ശേഷം സിനിമ വിട്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരു ചെറിയ റോളിലൂടെ തിരിച്ചെത്തി താരം. അതേസമയം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂക്കയുടെ നായികയാകാനുളള അവസരം നഷ്ടപ്പെടുത്തിയതിനെ കുറിച്ച് പറയുകയാണ് വിന്ദുജ മേനോന്‍.

  പവിത്രത്തിന് ശേഷവും ലാലേട്ടനെ ചേട്ടച്ഛന്‍ എന്ന് തന്നെയാണ് നടി വിളിക്കുന്നത്. സ്വന്തം കുടുംബാംഗത്തെ പോലെ അദ്ദേഹത്തെ ഇന്നും വിന്ദുജ കാണുന്നു. പവിത്രത്തിന് മുന്‍പ് ചേട്ടച്ഛനുമായി നല്ല സൗഹൃദമുണ്ടായിരുന്നു എന്ന് നടി പറയുന്നു. കമലദ്ദളത്തില്‍ മോനിഷയുടെ ക്യാരക്ടറ് ചെയ്യേണ്ടത് ഞാനായിരുന്നു. ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. പവിത്രത്തിന്‌റെ ലൊക്കേഷനില്‍ ആദ്യം പോവുമ്പോള്‍ കമലദ്ദളം റോള്‍ ചെയ്യാത്തതിന് ചേട്ടച്ഛന്‍ എന്തെങ്കിലും പറയുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു.

  എന്നാല്‍ ചേട്ടച്ഛന്‍ അതിനെ കുറിച്ച് പിന്നെ സംസാരിച്ചിട്ടില്ല എന്നോട്, നടി പറയുന്നു. പവിത്രം സിനിമയുടെ സമയം മുതലാണ് ചേട്ടച്ഛാ എന്ന് വിളിക്കാന്‍ തുടങ്ങിയത്. ഞാന്‍ ഒരിക്കലും ലാലേട്ടാ എന്നോ ലാല്‍ സാര്‍ എന്നോ വിളിക്കാറില്ല. മമ്മൂക്ക എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും പേടിയുളള ഒരു വ്യക്തിയാണ്. അദ്ദേഹത്തിനോടുളള ബഹുമാനം കൊണ്ടും എല്ലാം കൊണ്ടുമാണത്. മമ്മൂക്കയുടെ ഒരു സിംപ്ലിസിറ്റി ഞാന്‍ മനസിലാക്കിയത് അദ്ദേഹത്തിനെ ഒരു ആവശ്യത്തിനായി ഫോണ്‍ ചെയ്തപ്പോഴാണ്.

  കേക്ക് മുറിച്ച് ദുല്‍ഖര്‍, ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി, പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  എന്ത് നമ്മള്‍ മെസേജ് അയച്ചാലും അതിന് കറക്ടായിട്ട് മറുപടി തരും, ഫീഡ് ബാക്ക് നല്‍കും. ആ ഒരു ബന്ധം സിനിമയില്‍ അഭിനയിച്ച സമയത്ത് ഉണ്ടായിരുന്നില്ല. മമ്മൂക്ക ഒരിക്കല്‍ ചോദിച്ചിരുന്നു; നിനക്ക് എന്‌റെ ഹീറോയിനായി അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന്. അന്ന് ഞാന്‍ ചോദിച്ചു മമ്മൂക്ക എന്നെ കളിയാക്കുവാണോ എന്ന്, വിന്ദുജ പറയുന്നു.

  രണ്ടാം സ്ഥാനം നേടിയിട്ടും സായി ആക്ടീവാകാത്തത് എന്താണ്? ബിഗ് ബോസ് താരത്തെ തിരക്കി നെറ്റിസണ്‍സ്‌

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

  കാരണം ആയിരം നാവുളള അനന്തന്‍ എന്ന ചിത്രത്തില്‍ ഞാന്‍ മമ്മൂക്കയുടെ സിസ്റ്ററായിട്ടാണ് ചെയ്യുന്നത്. 'പിന്നെ മമ്മൂക്കയുടെ നായികയായിട്ട് ഞാനോ' എന്ന് എടുത്തടിച്ച പോലെ ഞാന്‍ പറഞ്ഞു. എനിക്ക് അന്നത്തെ മമ്മൂക്കയുടെ സ്വഭാവം ഒന്നും അറിയില്ല. അന്ന് മമ്മൂക്ക എന്നെ കളിയാക്കിയതാണ് എന്ന് വിചാരിച്ചാണ് അങ്ങനെ പറഞ്ഞത്. എന്നാല്‍ ശരിക്കും അങ്ങനെയൊരു ക്യാരക്ടര്‍ ഉണ്ടായിരുന്നു. ഉദ്യാനപാലകന്‍ എന്ന സിനിമയില്‍ കാവേരി ചെയ്ത റോളിന് വേണ്ടിയാണ് മമ്മൂക്ക ചോദിച്ചത്. എന്നാല്‍ അത് എനിക്ക് നഷ്ടമായി, നടി പറഞ്ഞു.

  പൃഥ്വിയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരു ആള്‍, രാജുവിനെ കുറിച്ച് പലര്‍ക്കും അതറിയില്ല: മല്ലിക സുകുമാരന്‍

  Read more about: mammootty
  English summary
  Vinduja menon revealed why she missed the chance of mammootty's heroine role in udayanapalakan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X