twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ഞാനും മോനിഷയും രണ്ട് മരകഷണങ്ങളെ പോലെയായിരുന്നു! ഞങ്ങളെ ശില്‍പമാക്കിയത് അങ്ങേരാണെന്ന് വിനീത്

    |

    നടന്‍ എന്നതിലുപരി മലയാള സിനിമാ രംഗത്ത് തിളങ്ങി നില്‍ക്കുന്ന നര്‍ത്തകന്മാരില്‍ ഒരാള്‍ കൂടിയാണ് വിനീത്. 1985 ല്‍ ഇടനിലങ്ങള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം നഖക്ഷതങ്ങള്‍ എന്ന മൂവിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലൂടെ മോനിഷയ്‌ക്കൊപ്പമുള്ള ജേഡിയും ഹിറ്റായി. അതിന് ശേഷവും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

    ചെറിയ പ്രായത്തില്‍ തന്നെ കേരളത്തില്‍ വലിയൊരു വിഭാഗം ആരാധകരെ സ്വന്തമാക്കിയ വിനീത് നായകനായും വില്ലനായും ഹാസ്യ വേഷത്തിലുമൊക്കെ പ്രത്യക്ഷപ്പെട്ടു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമൊക്കെ താരം അഭിനയിച്ചിട്ടുണ്ട്. ഒരു സൂപ്പര്‍താര പരിവേഷം ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരുന്നെങ്കിലും എന്ത് കൊണ്ടോ വിനീതിന് അത് ലഭിച്ചില്ല.

    നടി മോനിഷയ്‌ക്കൊപ്പമുള്ള കോംബിനേഷന്‍ തന്നെയായിരുന്നു വിനീതിനെയും ശ്രദ്ധേയനാക്കിയത്. ഇപ്പോഴിതാ താന്‍ സിനിമയില്‍ എത്തിയ കാലം മുതലുള്ള ചില രസകരമായ കാര്യങ്ങള്‍ വിനീത് പറഞ്ഞിരിക്കുകയാണ്. തുടക്ക കാലത്ത് ഒന്നുമല്ലാതെ ഇരുന്ന തന്നെയും മോനിഷയെയും വളര്‍ത്തി എടുത്തവരെ കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത്.

    vineeth-monisha

    വിനീതിന്റെ വാക്കുകളിലേക്ക്

    'ഹരിഹരന്‍ സാര്‍ അദ്ദേഹമാണ് എന്നെ അഭിനയം പഠിപ്പിച്ചത്. ഹരിഹരന്‍ സാറിന്റെ എട്ട് സിനിമകളില്‍ അഭിനയിച്ചു. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാനും മോനിഷയും രണ്ട് മരകഷണങ്ങളെ പോലെയായിരുന്നു. അത് കൊത്തി മിനുക്കി ശില്‍പമാക്കിയത് ഹരിഹരന്‍ സാറാണ്. ഫാസില്‍ സാറും ഭരതേട്ടനും പത്മരാജന്‍ സാറും കമല്‍ സാറും അരവിന്ദന്‍ സാറും എന്നിലെ നടനെ കൂടുതല്‍ മികച്ച രീതിയില്‍ പരുവപ്പെടുത്തി എടുത്തു. അവരുടെയെല്ലാം കരിയര്‍ ബെസ്റ്റ് ചിത്രങ്ങളായിരുന്നു അതെല്ലാം. എന്റെ സ്‌കൂള്‍ കോളേജ് കാലഘട്ടത്തിലാണ് അത്തരം കഥാപാത്രങ്ങളെല്ലാം എത്തിയതെന്നും വിനീത് പറയുന്നു.

    ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലാത്ത വിനീത് 'സര്‍വം താളമയം' എന്ന തമിഴ് ചിത്രത്തിലായിരുന്നു അവസാനം അഭിനയിച്ചത്. മലയാളത്തില്‍ ഏറെ കാലമായി അഭിനയിച്ചിട്ട്. ഇപ്പോഴും നൃത്ത ലോകത്ത് സജീവമായി തുടരുകയാണ് താരം. 2017 ല്‍ വിനോദ് മങ്കര സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കാംബോജി എന്ന ചിത്രമായിരുന്നു വിനീത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. വിനീതിനൊപ്പം ലക്ഷ്മി ഗോപാലസ്വാമിയായിരുന്നു മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

    Read more about: vineeth വിനീത്
    English summary
    Vineeth About His Hariharan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X