twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധ്യാന് തന്നോട് വലിയ ബഹുമാനമാണെന്ന് ശ്രീനിവാസൻ,അതിന് ശേഷം ആരും പാടൻ വിളിച്ചില്ലെന്ന് വിനീത്

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിൻ തുടർന്ന് ആദ്യം സിനിമയിൽ എത്തിയത് മൂത്തമകൻ വിനീത് ആയിരുന്നു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയത്. ആദ്യത്തെ പാട്ടിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട വിനീത് പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാരുകയായിരുന്നു. എന്നാൽ പിന്നീട് താനും അച്ഛനെ പോലെയാണെന്ന് തെളിയിക്കുകയായിരുന്നു. പാട്ടിനോടൊപ്പം അഭിനയത്തിലും പിന്നീട് സംവിധാനം എഴുത്ത് എന്നീ രംഗങ്ങളിലേയ്ക്ക് വിനീതും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു.നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ താരങ്ങളെ മലയാളി പ്രേക്ഷകരുടെ മുന്നിലേയ്ക്ക് കൊണ്ട് വന്നത് വിനീത് ആയിരുന്നു.

    ശ്രീകുമാറിന്റെ ചക്കപ്പഴത്തിൽ നിന്നുള്ള പിൻമാറ്റം, ശ്രുതി രജനികാന്തിന്റെ വാക്കുകൾ വൈറലാവുന്നുശ്രീകുമാറിന്റെ ചക്കപ്പഴത്തിൽ നിന്നുള്ള പിൻമാറ്റം, ശ്രുതി രജനികാന്തിന്റെ വാക്കുകൾ വൈറലാവുന്നു

    വിനീതിന് പിന്നാലെ തന്നെ ധ്യാനും സിനിമയിൽ എത്തുകയായിരുന്നു. ചേട്ടന്റെ സിനിമയിലൂടെയായിരുന്നു ധ്യാൻ ശ്രീനിവാസന്റേയും തുടക്കം. വിനീത് സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ സിനിമയിൽ എത്തുന്നത്. അഭിനയം മാത്രമല്ല സംവിധാനത്തിലും തന്റെ കഴിവ് തെളിച്ചിട്ടുണ്ട്. ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രമ വൻ വിജയമായിരുന്നു. നായൻതാരയായിരുന്നു നിവിൻ പോളിയുടെ നായികയായി എത്തിയത്.

    രാത്രി അച്ഛൻ എന്നെ വിളിച്ചു, ആംബുലൻസ് വിളിക്കാൻ പറഞ്ഞു, തിലകന്റെ അവസാന നിമിഷത്തെ കുറിച്ച് ഷോബിരാത്രി അച്ഛൻ എന്നെ വിളിച്ചു, ആംബുലൻസ് വിളിക്കാൻ പറഞ്ഞു, തിലകന്റെ അവസാന നിമിഷത്തെ കുറിച്ച് ഷോബി

    ശ്രീനിവാസനും കുടുംബവും

    സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരകുടുംബമാണ് ശ്രീനിവാസന്റേത്. ദിവസങ്ങൾക്ക് മുമ്പ് താരകുടുംബത്തിന്റെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൈരളി ടിവി അവതരിപ്പിച്ച ഒരു പരിപാടിയായിരുന്നു ഇത്. ശ്രീനിവാസൻ കുടുംബസമേതമായിരുന്നു ഈ പരിപാടിയിൽ പങ്കെടുത്തത്. ഈ പ്രോഗാമിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താരകുടുംബത്തിന് ആരാധകർ വർധിച്ചിട്ടുണ്ട്.

    അച്ഛന്റെ മക്കൾ

    തന്റെ അഭിപ്രായങ്ങൾ എവിടേയും തുറന്ന് പറയാൻ മടിയില്ലാത്ത ആളാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ഈ സ്വഭാവം തന്റെ സിനിമയിലും പ്രകടമാണ്. ഇതേ പാതയിൽ തന്നെയാണ് മക്കളും. തങ്ങളുടെ അഭിപ്രയങ്ങൾ അച്ഛന്റെ മുന്നിൽ പോലും കൃത്യമായി തുറന്ന് പറയാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പഴയ അഭിമുഖത്തിൽ അച്ഛന്റെ ചില നിലപാടുകളെ എതിർത്ത് പറയുന്ന വിനീതിനേയും ധ്യാനേയുമാണ് കാണുന്നത്. കിളിച്ചുണ്ടൻ മാമ്പഴം പുറത്ത് വന്നതിന് ശേഷമുള്ള അഭിമുഖമാണിത്. ഈ ചിത്രത്തിലൂടെയാണ് വിനീത് സിനിമ പിന്നണി ഗാനരംഗത്ത് എത്തിയത്. ഈ സിനിമയ്ക്ക് ശേഷം തന്നെ ആരും പാടാൻ വിളിച്ചില്ലെന്നാണ് താരം വിനീത് പറയുന്നത്. അതിന്റെ കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്. താരങ്ങളുടെ രസകരമായ വാക്കുകൾ ഇങ്ങനെ...

    ആരും വിളിച്ചില്ല

    "കിളിച്ചുണ്ടൻ മാമ്പഴത്തിനു ശേഷം മറ്റു ഓഫറുകൾ ഒന്നും തന്നെ വന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു, എന്നെ പിന്നെ ആരും വിളിച്ചിട്ടില്ല എന്ന് വിനീത് മറുപടി നൽകിയത്. ഒന്നാമത്തെ കാര്യംഎന്നെക്കാളും നന്നായി പാടുന്ന ഒരുപാട് ആളുകൾ ഉണ്ടല്ലോ. വിധു പ്രതാപ്, മധു ബാലകൃഷ്ണൻ ഇവരൊക്കെ നന്നായി പാടുന്നുണ്ട്. അപ്പോൾ ഇവരൊക്കെ ഉള്ളപ്പോൾ നമ്മളെ വിളിക്കേണ്ട കാര്യം ഉണ്ടോ. പിന്നെ ഞാൻ അറിഞ്ഞിടത്തോളം എന്റെ അച്ഛന് മലയാള സിനിമയിൽ ഇൻഫ്ലുവെൻസ് വളരെ കുറവാണ്. ഒന്നു രണ്ടാളുകളോട് പറയണം എന്ന് ഞാൻ പറഞ്ഞിരുന്നു. അവരോട് പറഞ്ഞും കാണും പക്ഷെ എന്നെ ആരും വിളിച്ചില്ല", വിനീത് പറയുന്നു.

    അച്ഛന്റെ സഹായം

    വിനീതിന് മറുപടിയുമായി ഉടൻ തന്നെ ശ്രീനിവാസനും എത്തുന്നുണ്ട്. എന്റെ ഇൻഫ്ളുവൻസിലൂടെ പാടാൻ അപ്പോൾ വെള്ളം ചൂടാക്കി വച്ചിരുന്നു അല്ലേ? അതങ്ങു വാങ്ങി വച്ചേക്ക് എന്നും ശ്രീനിവാസൻ പറയുന്നു. കൂടാതെ സൂപ്പർ സ്റ്റാറിന്റെ മകൻ ആയിരിക്കണം എന്നൊന്നും ഇല്ല. ഈ ഒരു അവസ്ഥയിൽ എന്തേങ്കിലും സഹായം കിട്ടിയാൽ മതിയെന്നും വിനീത് പറയുന്നു. മകന്റെ വാക്കുകൾ ചിരിച്ച് കൊണ്ടാണ് ശ്രീനിവാസനും ഭാര്യയും കേട്ടത്.

    Recommended Video

    Veekam Malayalam Movie Pooja l Dhyan Sreenivasan l Dayyana | Sheelu Abraham
    ധ്യാൻ

    അച്ഛൻ സൂപ്പർ സ്റ്റാർ ആണെന്നാണ് ധ്യാൻ പറയുന്നത്. സൂപ്പർ സ്റ്റാറിന്റെ മകൻ ആയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു ധ്യാനിന്റെ മറുപടി. തന്റെ ആഗ്രഹം സിനിമയിൽഅഭിനയിക്കണമെന്നാണെന്നും അച്ഛൻ സഹായം ഒന്നും ചെയ്തില്ലെങ്കിൽ അച്ഛന്റെ സുഹൃത്തുക്കളോട് ചോദിക്കാൻ മടിയില്ലെന്നും ധ്യാൻ പറയുന്നു. അച്ഛൻ സൂപ്പർ സ്റ്റാർ ആണ് എന്നുളളള ധ്യാനിന്റെ വാക്കുകൾ ഒരു പൊട്ടിച്ചിരിയോട് കൂടിയാണ ശ്രീനിവാസൻ കേട്ടത്. ഇവന് ബഹുമാനമാണ് എന്നോട് എന്നാണ് ഇതിന് താരം മറുപടി നൽകിയത്. എന്നാൽ അച്ഛൻ പലതും പറയും ആരും അത് കേൾക്കാറില്ലെന്നും താരം ധ്യാൻ ഇതിനോടൊപ്പം പറയുന്നുണ്ട്.

     മോശം സ്വഭാവം

    ഇതേ അഭിമുഖത്തിൽ ശ്രീനിവാസന്റെ മോശം സ്വഭാവത്തെ കുറിച്ച് വിമല പറയുന്നുണ്ട്. വിനീതിനോട് അച്ഛന്റെ ഈ സ്വഭാവം കണ്ടു പഠിത്തകുതെന്ന താൻ പറയാറുണ്ടെന്നും താരം പത്നി പറയുന്നുണ്ട്. ഭർത്താവ് എന്ന നിലയിൽ ശ്രീനിവാസന് എത്ര മാർക്ക് കൊടുക്കും എന്ന ചോദ്യത്തിനായിരുന്നു ശ്രീനിവാസന്റെ ആ സ്വഭാവത്തെ കുറിച്ച് പറയുന്നത്. ഭർത്താവ് എന്ന നിലയിൽ തനിക്ക് ഒരു ദോഷവും അങ്ങനെ പറയാനില്ല. എന്നാൽ മനസ്സിലുള്ളത് മുഴുവൻ തുറന്ന് അടിച്ച് പറയാൻ പാടില്ല .

     സങ്കടമാണ്

    വിമലയുടെ വാക്കുകൾ ഇങ്ങനെ'' ഭർത്താവ് എന്ന നിലയിൽ തനിക്ക് അദ്ദേഹത്തെ കുറിച്ച് അധികം ദോഷം ഒന്നും പറയാനില്ല. എന്നാൽ എനിക്ക് ഒരേയൊരു ദോഷമേ പറയാനുള്ളൂ. മനസ്സിൽ ഉള്ളത് മുഴുവൻ തുറന്ന് അടിച്ച് പറയാൻ പാടില്ല. കുറച്ച് മനസ്സിൽ വെച്ചിട്ട് ബാക്കി പറയുകയും എഴുതുകയും ചെയ്താൽ മതി എന്നാണ് എന്റെ ഇഷ്ടം. അത് തന്‌റെ വിഷമം ആണെന്നും അഭിമുഖത്തിൽ പറയുന്നു. അതുകൊണ്ട് താൻ വിനീതിനോട് പറയും ഉളളത് മുഴുവനും തുറന്ന് അങ്ങ് പറയരുത്, കുറച്ച് കാര്യങ്ങൾ മനസ്സിന്റെ ഉള്ളിൽ വയ്ക്കണമെന്ന്. അതുകൊണ്ട് ഇപ്പോൾ താൻ അധികം ആരോടും സംസാരിക്കാറില്ലെന്ന് വിനീത് ഹാസ്യ പറയുന്നുണ്ട്. എഴുതിയാൽ പോരെ മറ്റുള്ളവരെ നേരിൽ വിമർശിക്കുന്നത് എന്തിനാണെന്നും വിനീത് ചോദിക്കുന്നുണ്ട്.

    ശത്രുക്കൾ ഉണ്ടോ

    ശ്രീനിവാസന് ശത്രുക്കൾ ഉണ്ടോ എന്നും വിമലയോട് ചോദിക്കുന്നുണ്ട്. ശത്രുക്കൾ അങ്ങനെയില്ലയെന്നും എന്നാൽ നിരവധി പേർക്ക് സങ്കടം ഉള്ളതായി അറിയാമെന്നും പറയുന്നു. ചിരിച്ച് കൊണ്ടാണ് വിമലയുടെ വാക്കുകൾ ശ്രീനിവാസൻ കേട്ടത്. പിന്നീട് എത്ര ശതമാനം സത്യം പറയാമെന്ന് വിമലയോട് ശ്രീനിവാസൻ ചോദിക്കുന്നുണ്ട്. ഒരു കാൽ ശതമാനം മൂടി വയ്ക്കാൻ ആണ് താരപത്നി പറയുന്നത്.

    വിനീതിന് വേണ്ടി ശുപാർശ ചെയ്തോ


    വിനീതിന് വേണ്ടി ആരോടും ശുപാർശ ചെയ്തിട്ടില്ലെന്നും വിമല പറയുന്നുണ്ട്. വിനീതിനെ സിനിമയിലെത്തിക്കാന്‍ ആരോടെങ്കിലും ശുപാര്‍ശ ചെയ്തിരുന്നോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. വിനീതിന് വേണ്ടി നടിയും പ്രിയദര്‍ശന്റെ മുന്‍ഭാര്യയുമായ ലിസിയോട് അന്ന് ശുപാര്‍ശ ചെയ്തിരുന്നു എന്ന തരത്തിലുള്ള കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റാണെന്നാണ് വിമല പറയുന്നത്. താരപത്നിയുടെ വാക്കുകൾ ഇങ്ങനെ"ആ സംസാരത്തിലൊന്നും ഒരു സത്യവുമില്ല. സംഗീതകാര്യത്തില്‍ വിനീതിന് വേണ്ടി ശ്രീനിയേട്ടന്‍ ഒന്നും ചെയ്തിട്ടില്ല. ഞാനാണ്, വിനീത് നന്നായി പാടും, പഠിപ്പിക്കാന്‍ അധ്യാപകനെ ഏര്‍പ്പെടുത്തണം എന്നൊക്കെ പറയാറ്. അല്ലാതെ ആരോടും ശുപാര്‍ശ ചെയ്തിട്ടില്ല, വിമല പറയുന്നു.

    English summary
    Vineeth And Dhyan About His Father Sreenivasan , throwback video ent Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X