വിനീതിനും മോനിഷയ്ക്കും ചിരി നിര്‍ത്താനായില്ല, ചിത്രീകരണത്തിന് പാക്കപ്പ് കൊടുത്ത ഹരിഹരന്‍, രസകരമായ സംഭവം

നര്‍ത്തകനും അഭിനേതാവുമായ വിനീതിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് മലയാളികള്‍ക്ക്. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു താരമെത്തിയത്. എണ്‍പതുകളുടെ തുടക്കത്തിലായിരുന്നു വിനീതിന്റെ വരവ്. ഇടനിലങ്ങളായിരുന്നു വിനീതിന്റെ ആദ്യ സിനിമ. ഈ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയിരുന്നു താരം. പത്മരാജന്‍, ഭരതന്‍, ഹരിഹരന്‍ തുടങ്ങി പ്രഗത്ഭ സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും വിനീതിന് ലഭിച്ചിരുന്നു.

ചെയ്യുന്നതെല്ലാം ക്ലാസിക ചിത്രങ്ങളായി മാറുകയായിരുന്നു. വിനീതിന്റെ കരിയറിലും ഇത് പ്രകടമാവുമെന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍ സഹതാരമായി മാറുകയായിരുന്നു താരം. അഭിനയം മാത്രമല്ല ഡബ്ബിംഗിലും മികവ് പുലര്‍ത്താറുണ്ട് താരം. ലൂസിഫറിലെ ഡബ്ബിംഗിലൂടെ സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു താരം.

ആദ്യമൊന്നും സ്വന്തം ശബ്ദം കൊടുക്കാനുള്ള അവസരം താരത്തിനുണ്ടായിരുന്നില്ല. പിന്നീട് അത് മാറുകയായിരുന്നു. താനഭിനയിച്ച സിനിമകളായ നഖക്ഷതത്തെക്കുറിച്ചും കാബൂളിവാലയെക്കുറിച്ചും വാചാലനായെത്തിയിരിക്കുകയാണ് വിനീത് ഇപ്പോള്‍. നര്‍ത്തകനായതില്‍ സ്ത്രൈണത വരുന്നുവെന്ന വിമര്‍ശനങ്ങളും ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു, വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി മുന്നേറുകയായിരുന്നു അദ്ദേഹം.

Vineeth

തമാശ ചെയ്യുന്ന നടന്മാര്‍ അവരുടെ കയ്യില്‍ നിന്ന് ചില സംഗതികളിടും. 'നഖക്ഷതങ്ങള്‍' എന്ന സിനിമയില്‍ അഭിനയിച്ച നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് കുതിരവട്ടം പപ്പു ചേട്ടന്റെ മുഖമാണ്. അദ്ദേഹം സ്പോട്ടില്‍ ചില പൊടിക്കൈകള്‍ ചേര്‍ക്കും. അത് കണ്ടു എനിക്കും മോനിഷയ്ക്കും ചിരി വരും. ഷോട്ട് എടുക്കുമ്പോള്‍ ഹരിഹരന്‍ സാറിനു അത് കാരണം പലതവണ റീ ടേക്ക് എടുക്കേണ്ടി വരും. ഞങ്ങളുടെ ചിരി അതിര് കടന്നപ്പോള്‍ ഹരന്‍ സാറ് പായ്ക്കപ്പ് പറഞ്ഞു ഇറങ്ങി പോയ സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്.

Recommended Video

മോഹന്‍ലാലിന് ഫോണ്‍ നമ്പര്‍ വരെ മാറ്റേണ്ട അവസ്ഥ വന്നു | FilmiBeat Malayalam

അത് പോലെ 'കാബൂളിവാല' എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ഇന്നസെന്റ് ചേട്ടനെയും, അമ്പിളി ചേട്ടന്റെയും (ജഗതി ശ്രീകുമാര്‍) പ്രകടനം കണ്ടു എനിക്ക് ചിരി വരും. ഷോട്ട് എടുക്കുന്ന സമയത്ത് ചിരിച്ചാല്‍ ദേഷ്യം വരുന്ന ആളാണ് അമ്പിളി ചേട്ടന്‍. അത് പേടിച്ചു ഞാന്‍ ചിരിക്കാതെ പലയിടത്തും കണ്ട്രോള്‍ ചെയ്താണ് അഭിനയിച്ചതെന്നുമായിരുന്നു വിനീത് പറഞ്ഞത്.

More from Filmibeat

Read more about: vineeth വിനീത്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X