വിനീത് ഞങ്ങൾക്ക് മകൻ തന്നെ; മോനിഷയ്ക്കൊപ്പമുള്ള കുസൃതി മൂലം ഷൂട്ടിം​ഗ് നിർത്തി; ശ്രീദേവി ഉണ്ണി

മലയാളം സിനിമയിൽ ഒരു കാലത്ത് തരം​ഗം തീർത്ത നടിയാണ് മോനിഷ. നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുമ്പോൾ മോനിഷയുടെ പ്രായം 15 വയസ് മാത്രമാണ്. ചെറിയ പ്രായത്തിൽ തന്നെ ഏറെ നിരൂപക പ്രശംസ വാങ്ങിയ സിനിമകളുടെ ഭാ​ഗമാവാൻ മോനിഷയ്ക്ക് കഴിഞ്ഞു. തന്റെ 21ാം വയസ്സിലാണ് മോനിഷ വാ​ഹനാപകടത്തിൽ മരിക്കുന്നത്.

 വിനീതിനെക്കുറിച്ച് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി

മോനിഷയുടെ ഏറ്റവും നല്ല ഓൺസ്ക്രീൻ ജോഡി നടനും നർത്തകനുമായ വിനീതായിരുന്നു. നഖക്ഷതങ്ങൾ, കനാകാംബരം, ഋതുഭേദം, കമലദളം, ചമ്പക്കുളം തച്ചൻ എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

മുമ്പൊരിക്കൽ മോനിഷയെക്കുറിച്ചുള്ള ഓർമകൾ വിനീതും വിനീതിനെക്കുറിച്ച് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയും സംസാരിച്ചിരുന്നു. അമൃത ടിവിയിലെ സമാ​ഗമം പരിപാടിയിൽ വെച്ചായിരുന്നു ഇത്. വിനീതിനെ സ്വന്തം മകനെപോലെയാണ് കാണുന്നതെന്ന് അന്ന് ശ്രീദേവി ഉണ്ണി പറഞ്ഞു.

വിനീതിനെ ആദ്യം കണ്ടത് ഇന്നും കണ്ണിന്റെ മുന്നിൽ

'വിനീതിനെ ആദ്യം കണ്ടത് ഇന്നും കണ്ണിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കുന്നുണ്ട്. ഒരു കൊച്ച് പയ്യൻ, വെള്ള വസ്ത്രമിട്ട്. ഷൊർണൂർ ചെറുതുരുത്തിയിലാണ് നഖക്ഷതങ്ങളുടെ ഷൂട്ടിം​ഗ്. ഞാനും മോനിഷയും അച്ഛനും കാറിൽ വരുന്നു, മോനിഷ പിന്നിലുണ്ട്'

'അപ്പോൾ വിനീത് എത്തിനോക്കുന്നു. ആ നോട്ടം ഇപ്പോഴും ഓർമ്മയുണ്ട്. അത്രയും കൊച്ച് പയ്യനാണ്. അപ്പോൾ‌ മോനിഷ ചോദിച്ചു ഇതാണോ ഹീറോയെന്ന്. വളരെ രസമായിരുന്നു. അത് കഴിഞ്ഞ് ഞങ്ങൾ പരിചയപ്പെട്ടു'

അങ്ങനെ കുറേ കുസൃതിത്തരങ്ങളൊക്കെ ഉണ്ടായിരുന്നു

'ഷൂട്ടിം​ഗിനിടെ രസകരമായ കാര്യങ്ങളുണ്ടായിരുന്നു. എപ്പോഴും പൊട്ടിച്ചിരികളുടെ ബഹളമായിരുന്നു ഷൂട്ടിം​ഗിൽ. നഖക്ഷതങ്ങളിൽ കുതിരവട്ടം പപ്പുവിന്റെ സീനിൽ പപ്പു വരുമ്പോഴേക്കും ഇവർ ചിരി തുടങ്ങും'

'മോനിഷ കുറച്ച് കഴിഞ്ഞ് അത് മാനേജ് ചെയ്ത് സീരിയസായി നിന്ന് ഡയലോ​ഗ് പറഞ്ഞു. വിനീത് ഡയലോ​ഗ് പറയുമ്പോഴേക്കും മോനിഷ ചിരിപ്പിക്കും. അപ്പോൾ ഹരിഹരൻ സാറിന് ദേഷ്യം വന്നു. അന്ന് പാക്കപ്പ് പറഞ്ഞു'

'റഹ്മാനും നദിയയുമെല്ലാമുള്ള ഒരു ദുബായ് ഷോയുണ്ടായിരുന്നു. നിങ്ങളുടെ ശബ്ദം കേട്ട് മോനിഷ വാതിൽ തുറന്നു. ഭയങ്കര കൂവലായിരുന്നു. റഹ്മാൻ വിനീതിന്റെ തല മുഴുവൻ കളർ ചെയ്തിരിക്കുകയായിരുന്നു. മേനിഷയ്ക്ക് ആളെ മനസ്സിലായില്ല. അങ്ങനെ കുറേ കുസൃതിത്തരങ്ങളൊക്കെ ഉണ്ടായിരുന്നു'

വിനീത് ഞങ്ങളുടെ കുടുംബത്തിലെ ഒരു അം​ഗമാണ്

'വിനീത് ഞങ്ങളുടെ കുടുംബത്തിലെ ഒരു അം​ഗമാണ്. വിനീതിന്റെ കല്യാണത്തിനായാലും നിശ്ചയത്തിനായാലും എല്ലാത്തിനും ഞങ്ങൾ ഉണ്ടായിരുന്നു. എന്റെ വേറൊരു മകൻ. ആദ്യം മുതൽക്ക് വിനീതിനെ അങ്ങനെ മനസ്സിലേക്ക് എടുത്തിരിക്കുകയാണ്'

'അത്ര ചെറിയ പ്രായം മുതൽ കാണുന്നതല്ലേ. ഇവരിനി എത്ര വയസ്സായാലും അങ്ങനെ തന്നെയിരിക്കും. വിനീതിന് അച്ഛനമ്മാരോടുള്ള സ്നേഹമാണ് ഞങ്ങൾ രണ്ട് പേരോടും. ഒരു പൂർവജൻമ ബന്ധം. പ്രിസില്ല (വിനീതിന്റെ ഭാര്യ) വന്നപ്പോൾ വളരെ സന്തോഷം. യോജിച്ച കുട്ടിയെയാണ് കിട്ടിയത്,' ശ്രീദേവി ഉണ്ണി പറഞ്ഞതിങ്ങനെ.

റൊമാന്റിക് സീനുകളിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാൽ ചിരി

മോനിഷയെക്കുറിച്ച് വിനീതും സംസാരിച്ചു. 'അന്ന് ഞങ്ങൾ വളരെ നിഷ്കളങ്കരായിരുന്നു. ആ പടത്തിലെ റൊമാന്റിക് സീനുകളിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാൽ ചിരിയാണ്,' വിനീത് പറഞ്ഞതിങ്ങനെ.

മോനിഷ മരിച്ചിട്ട് മുപ്പത് വർ‌ഷമായെങ്കിലും നടി ഇന്നും സിനിമാ ലോകത്ത് ഒരു സംസാര വിഷയമാവാറുണ്ട്. ഒരു മിന്നായം പോലെ മാത്രം സിനിമകളിൽ കണ്ട നടി ഇന്നും ഓർമ്മിക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

Read more about: monisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X