പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ താല്‍പര്യമില്ല! തന്റെ സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് വിനീത്!!

ചെറുപ്പം മുതല്‍ നടനും നര്‍ത്തകനുമായി മലയാള സിനിമയില്‍ സജീവമായിരുന്ന താരമാണ് വിനീത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐവി ശശി സംവിധാനം ചെയ്ത ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു വിനീത് ആദ്യമായി അഭിനയിക്കുന്നത്. എന്നാല്‍ ഹരിഹരന്റെ സംവിധാനത്തിലെത്തിയ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു വിനീതിനെ ശ്രദ്ധേയനാക്കിയത്.

1985 മുതല്‍ ഇങ്ങോട്ട് ഒട്ടനവധി കഥാപാത്രങ്ങള്‍ അനശ്വരമാക്കിയ വിനീത് ഇപ്പോള്‍ കൂടുതലും സഹതാരമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇടക്കാലത്ത് നിരനന്തരം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കഥാപാത്രങ്ങള്‍ വിനീത് ലഭിച്ചിരുന്നു. ഇനി അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്കാവില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഒരു സ്വകാര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

 വിനീതിന്റെ വാക്കുകള്‍

വിനീതിന്റെ വാക്കുകള്‍

അത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കെമിസ്ട്രി എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്. ഡയലോഗിലൂടെ മാത്രമാണ് ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. സ്‌ക്രീനില്‍ അത്തരം മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അതിനെ നമ്മള്‍ പ്രൊമോട്ട് ചെയ്യുകയാണ്. അതിനോട് ജോയിക്കാനാവില്ല.

 രണ്ടാമത് ചിന്തിക്കും..

രണ്ടാമത് ചിന്തിക്കും..

കെമിസ്ട്രിയില്‍ അങ്ങനെ ഒരു കഥാപാത്രമായി വന്നു. പക്ഷെ ഇന്ന് എന്നോട് ആരെങ്കിലും അങ്ങനെയൊരു റോളുമായി വന്നാല്‍ ഞാന്‍ രണ്ടാമത് ചിന്തിക്കും. അഭിനയ സാധ്യതകളുള്ള റോളുകളാണവയൊക്കെ എങ്കിലും ഞാന്‍ തന്നെ അതിനൊരു അതിര് വെച്ചിട്ടുണ്ട്. അത് മറി കടന്നാല്‍ പിന്നെ ഞാന്‍ കംഫര്‍ട്ടബിളാകില്ല.

 അതിനെ പ്രെമോട്ട് ചെയ്യുകയാണ്

അതിനെ പ്രെമോട്ട് ചെയ്യുകയാണ്

ഒരു ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ഒരു സൈക്കിക്ക് ഡോക്ടറുടെ റോള്‍ ചെയ്യാമോ എന്ന് ഈയിടെ ഒരു സംവിധായകന്‍ ചോദിച്ചിരുന്നു. എനിക്കത് റിലേറ്റ് ചെയ്യാനേ പറ്റാത്തതിനാല്‍ നിരസിക്കുകയായിരുന്നു. യഥാര്‍ഥ ജീവിതം തുറന്ന് കാട്ടലാണെങ്കില്‍ പോലും ഇത്തരം രംഗങ്ങള്‍ സ്‌ക്രീനിലഭിനയിക്കുന്നതിലൂടെ നമ്മള്‍ അതിനെ പ്രെമോട്ട് ചെയ്യുക തന്നെയാണ്. നെഗറ്റീവ് സൈഡുകള്‍ ചെയ്യുന്നതിലെനിക്ക് താല്‍പര്യവുമില്ലെന്നും വിനീത് വ്യക്തമാക്കുന്നു.

  വിനീതിന്റെ സിനിമകള്‍

വിനീതിന്റെ സിനിമകള്‍

2017 ല്‍ വിനോദ് മങ്കര സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കാംബോജി എന്ന ചിത്രമായിരുന്നു വിനീത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. വിനീതിനൊപ്പം ലക്ഷ്മി ഗോപാലസ്വാമിയായിരുന്നു മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. മ്യൂസിക്കല്‍ ത്രില്ലര്‍ മൂവിയായ കാംബോജി നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. ശേഷം കാല്‍ചിലമ്പ് എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു. എംടി അന്നൂര്‍ സംവിധാനം ചെയ്ത കാല്‍ചിലമ്പ് തെയ്യം കലാകാരന്മാരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ പ്രണയ ചിത്രമായിരുന്നു. സംവൃത സുനിലായിരുന്നു നായിക.

 വരാനിരിക്കുന്ന സിനിമകള്‍

വരാനിരിക്കുന്ന സിനിമകള്‍

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളും ആക്ഷനും മറ്റും കേന്ദ്രീകൃത സിനിമകള്‍ക്ക് പകരം അഭിനയ പ്രധാന്യമുള്ള സിനിമകളാണ് വിനീത് തിരഞ്ഞെടുക്കുന്നത്. പന്ത്, മാധവീയം, സര്‍വ്വം താളമയം എന്നിങ്ങനെയുള്ള സിനിമകളാണ് ഇനി വിനീതിന്റെതായി വരാനിരിക്കുന്നത്. രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം താളമയം തമിഴില്‍ നിര്‍മ്മിക്കുന്ന മ്യൂസിക്കല്‍ ഡ്രാമ ചിത്രമാണ്. വിനീതിന് പുറമേ അപര്‍ണ ബാലമുരളി, നെടുമുടി വേണു തുടങ്ങിയ മലയാള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read more about: vineeth വിനീത്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X