കമലദളത്തിലും കാബൂളിവാലയിലും ശബ്ദം കൊടുക്കാന്‍ സമ്മതിച്ചില്ലെന്ന് വിനീത്, ലൂസിഫറാണ് ജീവിതം മാറ്റിയത്
അഭിനേതാവ്, നര്‍ത്തകന്‍, കലാപ്രതിഭ ഈ വിശേഷണങ്ങള്‍ മാത്രമല്ല വിനീതിന് ചേരുന്നത്. മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റ് കൂടിയാണ് താനെന്ന് തെളിയിച്ച്് മുന്നേറുകയാണ് അദ്ദേഹം. ലൂസിഫറില്‍ വിവേക് ഒബ്‌റോയ്ക്ക് ശബ്ദം നല്‍കിയത് വിനീതായിരുന്നു. ഈ ചിത്രത്തിലൂടെ ഇത്തവണ മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു വിനീത്. ഇത്തരത്തിലൊരു പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷവാനാണ് താനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൃഥ്വിരാജിനും മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമാണ് ഇക്കാര്യത്തില്‍ നന്ദി പറയുന്നതെന്നും വിനീത് പറഞ്ഞിരുന്നു.
സിനിമയിലെ തുടക്കകാലത്ത് സ്വന്തം ശബ്ദം ഉപയോഗിക്കാനായി സമ്മതിച്ചിരുന്നില്ലെന്ന് വിനീത് പറഞ്ഞിരുന്നു. കമലദളവും കാബൂളിവാലയുമുള്‍പ്പടെയുള്ള സിനിമകളില്‍ സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നില്ല. കൃഷ്ണചന്ദ്രനായിരുന്നു തനിക്കായി ഡബ്ബ് ചെയ്തതെന്നും വിനീത് പറയുന്നു. വടക്കുന്നാഥന് ശേഷമുള്ള വലിയ ഇടവേള കൂടിയാണ് ലൂസിഫറിലൂടെ അവസാനിപ്പിച്ചതെന്നും വിനീത് പറയുന്നു.

മോഹന്‍ലാല്‍ സമാധാനിപ്പിച്ചു
ഇടനിലങ്ങളിൽ' ലാലേട്ടനൊപ്പം ചെറിയ കഥാപാത്രം അവതരിപ്പിച്ചാണ് കരിയറിന്റെ തുടക്കം. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുള്ളിൽ അഭിനയിക്കുന്ന സമയത്താണ് നഖക്ഷതങ്ങളുടെ 100 ദിന ആഘോഷം. അതിന് പോകാൻ പറ്റാത്തത്തിൽ വലിയ സങ്കടമായിരുന്നു. അന്ന് ലാലേട്ടനാണ് സമാധാനിപ്പിച്ചതെന്ന് വിനീത് പറയുന്നു.

ബോബിയെക്കുറിച്ച്
പിന്നീട് അമൃതംഗമയ, കമലദളം, ഉസ്താദ്, തച്ചോളി വർഗീസ് ചേകവർ , പിന്നീട് 2005ൽ വടക്കുംനാഥനിൽ അഭിനയിച്ചു കഴിഞ്ഞ് ഇത്രയും വർഷങ്ങൾ കഴിഞ്ഞാണ് ലൂസിഫറിൽ ശബ്ദ സാന്നിധ്യമെങ്കിലും ആകാൻ കഴിഞ്ഞത്. വിവേക് ഒബ്റോയിയുടെ കഥാപാത്രമായ ബോബിക്ക് വേണ്ടി റഫറൻസ് ട്രാക്ക് പൃഥ്വിരാജ് തന്നെ ഡബ്ബ് ചെയ്തു വച്ചിരുന്നു. അത് കേട്ടാണ് ഒന്ന് രണ്ട് സീനുകൾ ചെയ്തു കേൾപ്പിച്ചത് .അപ്പോൾ തന്നെ പൃഥ്വി പറഞ്ഞു പെർഫെക്റ്റ് ഇതാണ് ബോബിയുടെ ശബ്ദം.

പ്രമാണത്തില്‍
ഞാൻ എനിക്ക് വേണ്ടി ആദ്യമായി ഡബ്ബ് ചെയ്തത് പ്രമാണത്തിലാണ്. അതിന് മുൻപ് കാബൂളിവാലയിലും, കമലദളത്തിലും ഡബ്ബ് ചെയ്യാൻ ശ്രമിച്ചിരുന്നു. അത് ശരിയായില്ല. പിന്നീട് കൃഷ്ണേട്ടൻ തന്നെ ഡബ്ബ് ചെയ്തു. ഗസൽ മുതലാണ് സ്ഥിരമായി ഡബ്ബ് ചെയ്തു തുടങ്ങിയത്. മാനത്തെ വെള്ളിത്തേരിന് ഫാസിൽ സാർ കൂടെയിരുന്നാണ് ഡബ്ബ് ചെയ്തത്. അതൊരു നല്ല ട്രെയിനിങ്ങായിരുന്നുവെന്നും വിനീത് പറയുന്നു.
Recommended Video

പൃഥ്വിരാജ് വിളിച്ചത്
ലൂസിഫറിലെ പ്രധാന വില്ലനായ ബോബിക്ക് ശബ്ദം കൊടുക്കാനായി പൃഥ്വിരാജ് വിളിച്ചതിനെക്കുറിച്ചും വിനീത് പറഞ്ഞിരുന്നു. എങ്ങനെ ഡബ്ബ് ചെയ്യണമെന്നതിനെക്കുറിച്ച് പൃഥ്വി വോയ്‌സ് നോട്ട് അയച്ചിരുന്നു. അത് ചെയ്തുകൊടുത്തപ്പോള്‍ ഓക്കെ പറയുകയായിരുന്നു.ഡബ്ബിംഗ് ആര്‍ടിസ്റ്റാവാനായി വിളിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അഭിനയത്തില്‍ മാത്രമല്ല ഡബ്ബിംഗിലും തിളങ്ങിയിരിക്കുകയാണ് അദ്ദേഹം. പുരസ്‌കാരനേട്ടവും കൂടിയെത്തിയപ്പോള്‍ ഇരട്ടി സന്തോഷമാവുകയായിരുന്നു.


Click it and Unblock the Notifications











