താരപുത്രിയും അച്ഛന്റെ വഴിയെ! വിനീതിന് പിന്നാലെ മകളും! മകള്‍ക്കൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താരം

മാതാപിതാക്കളുടെ പിന്നാലെ തന്നെ മക്കളും അതാത് മേഖലകളില്‍ തുടക്കം കുറിക്കാറുണ്ട്. ബാലതാരങ്ങളായി മാത്രമല്ല പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായും നായികയായുമൊക്കെ അവരെത്താറുണ്ട്. മികച്ച സ്വീകാര്യതയാണ് ഇത്തരത്തിലുള്ള അരങ്ങേറ്റത്തിന് ലഭിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ച് മുന്നേറുന്ന താരങ്ങളാണ് ആശ ശരത്തും വിനീതും. നൃത്ത വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയവരാണ് ഇരുവരും. നിരവധി പരിപാടികള്‍ക്കായി ഇരുവരും ഒരുമിച്ചെത്തിയിരുന്നുവെങ്കിലും സിനിമയ്ക്കായി ഒരുമിച്ചിരുന്നില്ല. നേരത്തെ തന്നെ സിനിമയില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും അത് സ്വീകരിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ച് വിനീത് തുറന്നുപറഞ്ഞിരുന്നു.

നൃത്തവുമായി മുന്നേറുന്ന താരമായതിനാല്‍ത്തന്നെയാണ് മകളുടെ നൃത്തത്തെക്കുറിച്ച് ആര്യ ചോദിച്ചത്. പത്മസുബ്രഹ്മണ്യത്തിന്റെ കീഴില്‍ നൃത്തം അഭ്യസിക്കുകയാണ് മകള്‍. ചെറുപ്പം മുതലേ തന്നെ നൃത്തത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അവള്‍ക്കൊപ്പം താനും നൃത്തം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നൃത്തവിദ്യാലയവുമായി ബന്ധപ്പെട്ട പരിപാടിക്ക് വേണ്ടിയായിരുന്നു അത്. താന്‍ പറയുന്നത് പോലെയൊക്കെ അനുസരിക്കാറുണ്ട്. സമയമെടുത്താണ് അവളെ അനുസരിപ്പിക്കുന്നത്. തന്നോടൊപ്പം നൃത്ത് ചെയ്ത് ശ്വാസം കിട്ടാതെ വന്നിട്ടുണ്ട്. അതിനിടയിലാണ് ഭാര്യയെത്തിയത്. തന്നെ വഴക്കും പറഞ്ഞിരുന്നുവെന്ന് താരം പറയുമ്പോള്‍ സമാനമായ അനുഭവത്തെക്കുറിച്ചായിരുന്നു ആശ ശരത്തിനും പറയാനുണ്ടായിരുന്നത്.

Vineeth

മക്കളെ നൃത്തം പഠിപ്പിക്കുന്നതിനിടയില്‍ ശരത്തേട്ടന്‍ ഇനി അല്‍പ്പം റെസ്റ്റ് ചെയ്ത് പഠിപ്പിച്ചാല്‍ മതിയെന്ന് പറയാറുണ്ടെന്ന് താരം പറയുന്നു. അരമണ്ഡലത്തില്‍ അധികം നിര്‍ത്തുന്നതിനോടൊന്നും അദ്ദേഹത്തിന് താല്‍പര്യമില്ല. എന്നാല്‍ അങ്ങനെ അഭ്യസിക്കേണ്ട കാര്യമല്ലല്ലോ നൃത്തമെന്നും താരം പറയുന്നു. അമ്മയുടെ പരിപാടിയുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇരുവരും. അഭിനയത്തില്‍ സജീവമായി മുന്നേറുമ്പോഴും നൃത്തത്തെയും ഒരുമിച്ച് കൊണ്ടുപോവുന്നുണ്ട് ഇരുവരും. ഇവരുടെ നൃത്തമില്ലാത്ത സ്‌റ്റേജ് പരിപാടികളും വിരളമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X