»   » ഫോണിലൂടെയാണ് പ്രൊപ്പോസ് ചെയ്തത്, 14 വര്‍ഷം മുന്‍പ് ദിവ്യയോട് പ്രണയം അറിയിച്ചതിനെക്കുറിച്ച് വിനീത്!

ഫോണിലൂടെയാണ് പ്രൊപ്പോസ് ചെയ്തത്, 14 വര്‍ഷം മുന്‍പ് ദിവ്യയോട് പ്രണയം അറിയിച്ചതിനെക്കുറിച്ച് വിനീത്!

Written By:
Subscribe to Filmibeat Malayalam

സകലകലാവല്ലഭനായ അച്ഛന്റെ മകനായ വിനീത് ശ്രീനിവാസനും അതേ രീതിയിലാണ് സഞ്ചരിക്കുന്നത്. ശ്രീനിവാസന്‍ എന്ന നടനെയും തിരക്കഥാകൃത്തിനെയും മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും കൃത്യമായി അറിയാം. അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകമനസ്സിലുണ്ട്. എഞ്ചിനീയറിങ്ങ് പഠനം കഴിഞ്ഞ് ജോലി ചെയ്ത് വരുന്നതിനിടയിലാണ് വിനീതിന് സിനിമാമോഹം കലശലായത്. ജോലി ഉപേക്ഷിച്ച് സിനിമയില്‍ തുടക്കം കുറിക്കുകയായിരുന്നു ഈ താരപുത്രന്‍.

Lissy: പ്രിയദര്‍ശനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ലിസിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍, കാണൂ

നടന്‍, ഗായകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഡബ്ബിങ് ആര്‍ടിസ്റ്റ്, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച് സ്വന്തമായ ഇടം നേടിയാണ് ഈ താരപുത്രന്‍ മുന്നേറുന്നത്. മോഹന്‍ലാല്‍ ശ്രീനിവാസന്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ചാണ് വിനീത് സിനിമയില്‍ തുടക്കം കുറിച്ചത്. മാര്‍ച്ച് 31നായിരുന്നു വിനീത് സഹപാഠിയും സുഹൃത്തുമായ ദിവ്യയോട് പ്രണയം തുറന്നുപറഞ്ഞത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

Odiyan: മമ്മൂട്ടിയുടേത് സൗഹൃദ സന്ദര്‍ശനം, ഒടിയന്‍ മാണിക്യന്‍റെ ഗുരുവാകാനെത്തുന്നത് ബോളിവുഡ് താരം!

അച്ഛന് പിന്നാലെ സിനിമയിലേക്ക്

ശ്രീനിവാസന് പിന്നാലെയാണ് വിനീത് സിനിമയിലെത്തിയത്. തുടക്കത്തില്‍ താരപദവി സഹായകമായിരുന്നുവെങ്കിലും സ്വന്തം കഴിവ് കൊണ്ടാണ് താരപുത്രന്‍ ഇമേജിനും അപ്പുറത്തേക്ക് സഞ്ചരിക്കാന്‍ വിനീതിന് കഴിഞ്ഞത്. താരപുത്രന്റെ യാതൊരുവിധ ജാഡയുമില്ലാടെ എല്ലവാരോടും നന്നായി ഇടപഴകുന്ന വിനീതിനെക്കുറിച്ച് ചോദിച്ചാല്‍ ആര്‍ക്കും നെഗറ്റീവൊന്നും പറയാനില്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

പഠനത്തിനിടയിലെ പ്രണയം

ചെന്നൈയിലെ എഞ്ചിനീയറിങ്ങ് പഠനത്തിനിടയില്‍ കണ്ടുമുട്ടിയ സഹപാഠിയായ ദിവ്യയെയാണ് താരം ജീവിതസഖിയാക്കിയത്. അടുത്ത സുഹൃത്തായ ദിവ്യയോട് തന്റെ സിനിമാമോഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. അറിയപ്പെടുന്ന നടന്റെ മകനാണ് വിനീതെന്ന് പലര്‍ക്കും അറിയില്ലായിരുന്നു.

അച്ഛന്റെ പാട്ട് പാടി അഭിനയിപ്പിച്ച് റാഗിങ്ങ്

ശ്രീനിവാസന്റരെ മകനാണ് വിനീത് എന്നറിഞ്ഞതിന് ശേഷം എത്ര തവണ പവിഴമല്ലി പൂത്തുലഞ്ഞുവെന്ന ഗാനം പാടിയെന്ന് വിനീതിന് ഓര്‍മ്മയില്ല. റാഗിങ്ങിന്റെ ഭാഗമായി സീനിയേഴ്‌സ് നിര്‍ത്താതെ ആവശ്യപ്പെട്ടിരുന്ന കാര്യം ഇതായിരുന്നുവെന്ന് വിനീത് മുന്‍പ് ഒരഭമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.

അച്ഛന് വേണ്ടി പാടി

തുടക്കത്തില്‍ തന്നെ അച്ഛന് വേണ്ടി ഗാനം ആലപിക്കാനുള്ള ഭാഗ്യം ഈ താരപുത്രന്് ലഭിച്ചിരുന്നു. പിന്നീട് അച്ഛന്‍രെ മകനായും വിനീത് അഭിനയിച്ച് തകര്‍ത്തു. സ്വന്തം സിനിമയില്‍ അച്ഛനെ അഭിനയിപ്പിക്കുകയും ചെയ്തു ഈ താരപുത്രന്‍. റിലീസാവാനിരിക്കുന്ന അരവിന്ദന്റെ അതിഥികളിലും ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.

എട്ട് വര്‍ഷത്തെ പ്രണയം

ചെന്നൈയിലെ എഞ്ചിനീയറിങ്ങ് പഠനത്തിനിടയിലാണ് അടുത്ത സുഹൃത്തായ ദിവ്യ വിനീതിന്റെ മനസ്സ് കീഴടക്കിയത്. സൗഹൃദം പ്രണയത്തിലേക്ക് മാറുകയാണെന്നറിഞ്ഞപ്പോള്‍ അത് തുറന്നുപറയുകയായിരുന്നു. 2004 മാര്‍ച്ച് 31നായിരുന്നു താന്‍ ദിവ്യയെ പ്രൊപ്പോസ് ചെയ്തതെന്ന് വിനീത് കുറിച്ചിട്ടുണ്ട്.

ക്ലാസ് കട്ട് ചെയ്ത് ആദ്യ യാത്ര

ഫോണിലൂടെയായിരുന്നു പ്രണയത്തെക്കുറിച്ച് അറിയിച്ചത്. പിറ്റേന്ന് കോളേജിലെത്തിയതിന് ശേഷം പകുതി ദിവസത്തെ ക്ലാസ് കട്ട് ചെയ്ത് കാരപാക്കത്ത് നിന്ന് അഡയാര്‍ വരെ പോയി. അവിടെ നിന്നും സ്‌പെന്‍സര്‍ പ്ലാസയിലേക്കും. അതായിരുന്നു ഇരുവരും ഒരുമിച്ചുള്ള ആദ്യ യാത്ര. അന്ന് മുതല്‍ ഇന്ന് വരെയുള്ള യാത്രയെക്കുറിച്ച് താരം വിശദമായി കുറിച്ചിട്ടുണ്ട്.

കൂടുതല്‍ അര്‍ത്ഥവത്തായി

അന്ന് ദിവ്യയോട് തോന്നിയ പ്രണയം ഇന്ന് കൂടുതല്‍ അര്‍ത്ഥവത്തായി മാറിയെന്നും വിനീത് പറയുന്നു. 19 കാരനായിരുന്നു അന്ന് താന്‍. പെട്ടെന്ന് പ്രണയത്തില്‍ വീണുപോകാവുന്ന പ്രായമായിരുന്നു. അന്ന് തോന്നിയ ആ പ്രണയം ഇന്ന് കൂടുതല്‍ ആഴമുള്ളതും അര്‍ത്ഥവത്തുമായി പരിഗണിച്ചുവെന്നും താരപുത്രന്‍ കുറിച്ചിട്ടുണ്ട്.

എട്ട് വര്‍ഷത്തിന് ശേഷം പ്രണയസാഫല്യം

എട്ട് വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ 2012 ലാണ് ഇരുവരും വിവാഹിതരയാത്. വീനിതിന്‍രെ സിനിമാജീവിതത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ദിവ്യ ഒപ്പമുണ്ട്. വിനീത് സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ ഐമയ്‌ക്കെ് വേണ്ടി ശബ്ദം നല്‍കിയത് ദിവ്യയായിരുന്നു.

വിഹാന്റെ വരവ്

ഒന്‍പത് മാസം മുന്‍പാണ് വിനീതിന്റെയും ദിവ്യയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. വിഹാന്റെ ജനനത്തിന് ശേഷം എവിടെപ്പോയാലും വീട്ടിലേക്ക് തിരിച്ചുവരാനും അവനൊപ്പമിരിക്കാനും തോന്നാറുണ്ടെന്ന് വിനീത് വ്യക്തമാക്കിയിരുന്നു.

ചേട്ടന് പിന്നാലെ അനുജനുമെത്തി

ശ്രീനിവാസന്റെയും വിനീതിന്‍രെയും പിന്നാലെയാണ് ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ തുടക്കം കുറിച്ചത്. അഭിനേതാവായി തിരയിലൂടെ തുടക്കം കുറിച്ച ധ്യാന്‍ സംവിധായനത്തിനുള്ള തയ്യാറെടുപ്പിലാണ്. നയന്‍താരയും നിവിന്‍ പോളിയും നായികനായകന്‍മാരായെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം മെയില്‍ ആരംഭിക്കുമെന്ന് നേരത്തെ ധ്യാന്‍ വ്യക്തമാക്കിയിരുന്നു.

വിനീതിന്‍രെ പോസ്റ്റ് കാണൂ

വിനീതിന്‍രെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌

English summary
Vineeth Sreenivasan's Instagram post viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X