ധ്യാൻ പറഞ്ഞത് ശരിയാണ്, അച്ഛന്റെ എഴുത്ത് കണ്ടപ്പോൾ ഡോക്ടറുടെ പ്രതികരണം; വിനീത് ശ്രീനിവാസൻ

മലയാള സിനിമയിലെ അതുല്യ പ്രതിഭ ആയാണ് ശ്രീനിവാസനെ പ്രേക്ഷകർ കാണുന്നത്. തിരക്കഥകൃത്ത്, നടൻ തുടങ്ങി കൈ വെച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച ശ്രീനിവാസന്റെ വിജയം മകൻ വിനീത് ശ്രീനിവാസനും ആവർത്തിക്കാനായി. സംവിധായകൻ, ​ഗായകൻ, തിരക്കഥാകൃത്ത്, നടൻ തുടങ്ങി എല്ലാ നിലകളിലും വിനീത് ശ്രീനിവാസൻ പ്രേക്ഷക പ്രീതി നേടി.

നടൻ സിനിമയിലേക്ക് വീണ്ടും വരാനുള്ള ഒരുക്കത്തിലാണ്

അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു ശ്രീനിവാസൻ. അസുഖം ഭേദമായ നടൻ സിനിമയിലേക്ക് വീണ്ടും വരാനുള്ള ഒരുക്കത്തിലാണ്. ശ്രീനിവാസന്റെ ഇളയ മകൻ ധ്യാൻ ശ്രീനിവാസൻ അടുത്തിടെ നടനെക്കുറിച്ച് പറഞ്ഞ കാര്യം വെെറലായിരുന്നു.

ചായ ചോദിച്ചിട്ട് കൊടുക്കാതായപ്പോൾ വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛൻ കടലാസിൽ തെറി എഴുതിയെന്നായിരുന്നു ധ്യാൻ പറഞ്ഞത്. ഒരു സൈഡ് തളർന്ന് പോയിരുന്നു. ഒരു കണ്ണിന് കാഴ്ചയും കുറഞ്ഞു.

എന്നാൽ ചായ കൊടുക്കുന്ന കാര്യം മറന്ന് പോയി

അതുകൊണ്ട് ആവശ്യങ്ങൾ എഴുതാൻ അച്ഛന്റെ ബെഡിനോട് ചേർത്ത് ഒരു പാഡും പേനയും വെച്ചു. ഒരു ദിവസം ചായ വേണം എന്ന് അച്ഛൻ എഴുതി. പഞ്ഞിയിൽ മുക്കി കൊടുക്കാം കുഴപ്പമില്ലെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ ചായ കൊടുക്കുന്ന കാര്യം മറന്ന് പോയി. മൂന്ന് നാല് ദിവസം കഴിഞ്ഞ് ചായ കിട്ടാതായപ്പോൾ അച്ഛൻ പാഡിൽ ചായ ചോദിച്ചിട്ട് കിട്ടുമോടോ എന്ന് ചോദിച്ച് തെറി എഴുതിയെന്നാണ് ധ്യാൻ പറഞ്ഞത്.

അത് അച്ഛൻ എഴുതിക്കൊടുത്തതാണ്

ഇപ്പോൾ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ധ്യാൻ പറഞ്ഞ സംഭവം ശരിയാണെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. അത് അച്ഛൻ എഴുതിക്കൊടുത്തതാണ്. ബ്രെയ്ൻ ഫംങ്ഷനിം​ഗ് കറക്ട് ആണോ, എഴുതാൻ പറ്റുന്നുണ്ടോ എന്നൊക്കെ ഡോക്ടർ നോക്കുമായിരുന്നു.

അപ്പോഴാണ് ഈ കുറിപ്പ് വരുന്നത്. നാല് ദിവസമായി ചായ ചോദിച്ചിട്ട് കിട്ടുമോയെന്ന്. അത് കണ്ട ഡോക്ടർ ഒരു കുഴപ്പവുമില്ല, ടെൻഷനടിക്കേണ്ട, പെട്ടെന്ന് റിക്കവർ ആവുമെന്ന് പറഞ്ഞു, വിനീത് ശ്രീനിവാസൻ പറഞ്ഞു.

ടൈറ്റിൽ കഥാപാത്രത്തെ ആണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ ആണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. നടൻ സുരാജ് വെഞ്ഞാറമൂടും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. നവംബർ 11 ന് ചിത്രം തിയറ്ററുകളിൽ എത്തും. ജോയി മൂവീസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയി ആണ് സിനിമ നിർ‌മ്മിച്ചിരിക്കുന്നത്.

അഭിനയിക്കാനുള്ള കുറച്ച് സിനിമകളുടെ തിരക്ക് കഴിഞ്ഞാൽ

ഹൃദയം ആണ് വിനീത് ശ്രീനിവാസൻ അവസാനമായി സംവിധാനം ചെയ്ത സിനിമ. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വൻ വിജയം ആയിരുന്നു. സിനിമയ്ക്ക് ശേഷം വിനീത് ഒരുക്കുന്ന പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ അഭിനയിക്കാനുള്ള കുറച്ച് സിനിമകളുടെ തിരക്ക് കഴിഞ്ഞാൽ എഴുത്തിലേക്ക് കടക്കുമെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X