For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവിന്‍റെ മനസ്സില്‍ എല്ലാമുണ്ട്! കല്യാണിയെ എടുത്തോണ്ട് നടന്നിട്ടുണ്ട്! ഹൃദയം അനുഭവങ്ങളുമായി വിനീത്

  |

  മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു വിനീത് ശ്രീനിവാസന്‍ തുടക്കം കുറിച്ചത്. നവാഗത പ്രതിഭകള്‍ക്കൊപ്പമുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സംവിധാനവും അഭിനയവും ആലാപനവും നിര്‍മ്മാണവുമൊക്കെയായി സജീവമാണ് അദ്ദേഹം. മലര്‍വാടി ആര്‍ട്‌സ് ക്ലബ് റിലീസ് ചെയ്ത് 10 വര്‍ഷം പിന്നിട്ടത് അടുത്തിടെയായിരുന്നു. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരെല്ലാം അരങ്ങേറിയത് ഈ ചിത്രത്തിലൂടെയായിരുന്നു ദിലീപായിരുന്നു ചിത്രം നിര്‍മ്മിച്ചത്. മലര്‍വാടിയിലൂടെ തുടങ്ങിയ വിനീതിന്റെ സംവിധാന ജീവിതം ഹൃദയത്തിലെത്തി നില്‍ക്കുകയാണ്.

  പ്രണവ് മോഹന്‍ലാലും കല്യാണ് പ്രിയദര്‍ശനുമാണ് ഹൃദയത്തില്‍ നായികാനായകന്‍മാരായെത്തുന്നത്. കല്യാണിയെ തനിക്ക് ചെറുപ്പത്തില്‍ തന്നെ അറിയാമായിരുന്നുവെന്ന് വിനീത് പറയുന്നു. ദി ക്യൂവിന് നല്‍കിയ വീഡിയോ അഭിമുഖത്തിനിടയിലായിരുന്നു വിനീത് വിശേഷങ്ങള്‍ പങ്കുവെച്ചത്. വെക്കേഷന്‍ സമയത്ത് അച്ഛന്റെ ലൊക്കേഷനിലേക്ക് പോവാറുണ്ട്. ചെന്നൈയിലേക്ക് പോവുമ്പോഴെല്ലാം കല്യാണിയെ കാണാറുണ്ട്. തീരെ കുഞ്ഞായിരിക്കുമ്പോള്‍ അവളെ എടുത്ത് നടന്നിട്ടുണ്ട് താനെന്നും അദ്ദേഹം പറയുന്നു. പ്രണവുമായി വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല.

  പ്രണവിന്റെ ഡെഡിക്കേഷനെക്കുറിച്ചും വിനീത് വാചാലനായിരുന്നു. രാവിലെ തന്നെ അപ്പു സെറ്റിലേക്കെത്തും. നേരെ പോവുന്നത് മേക്കപ്പ് ചെയ്യാനാണ്. അത് പോലെ തന്നെ സ്‌ക്രിപ്‌റ്റെല്ലാം അദ്ദേഹത്തിന് മനപ്പാഠമാണ്. ഇടയ്ക്ക് പ്ലാന്‍ ചെയ്യാത്ത സീനുകള്‍ ചിത്രീകരിക്കുമ്പോഴും അപ്പുവിന് അത് മനപ്പാഠമായിരിക്കും. മറ്റ് താരങ്ങള്‍ ഡയലോഗ് പഠിക്കുന്ന തിന്റെ തിരക്കിലാവുമ്പോഴും പ്രണവിന് എല്ലാം മനപ്പാഠമായിരിക്കും. സ്‌ക്രിപ്റ്റ് വായിക്കേണ്ടി വരാറില്ല. മുന്‍പൊരു അഭിമുഖത്തിനിടയില്‍ താന്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ പ്രണവ് തിരക്കഥ വായിക്കില്ലെന്ന തരത്തിലായിരുന്നു അതിനെ വ്യാഖാനിച്ചത്.

  Vineeth Sreenivasan
  Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

  ഒരുപാട് ആളുകളെ ഉള്‍ക്കൊള്ളിച്ചുള്ള രംഗങ്ങള്‍ ഇനി ഷൂട്ട് ചെയ്യാനുണ്ട്. നിലവിലെ അവസ്ഥ മാറിക്കഴിഞ്ഞതിന് ശേഷം അത് ചെയ്യാമെന്നുള്ള പ്രതീക്ഷയിലാണ്. ഇഷ്ടം പോലെ പാട്ടുകളുണ്ട് ഈ ചിത്രത്തില്‍. അത് പോലെ തന്നെ മൊണ്ടാഷ് സീനുകളുമുണ്ട്. നിലവില്‍ 12 പാട്ടുകളുണ്ട്. കുഞ്ഞുകുഞ്ഞു ഗാനങ്ങള്‍ ഇനിയുമുണ്ടാവും. ഹൃദയം മനസ്സില്‍ കിടക്കുന്നത് കൊണ്ട് മറ്റൊരു വര്‍ക്കിലേക്കും താന്‍ തിരിയുന്നില്ലെന്നും വിനീത് പറയുന്നു.

  നിലവില്‍ കുക്കറി ഷോയാണ് കൂടുതല്‍ കാണുന്നത്. ചിക്കന്‍ ബിരിയാണി എങ്ങനെ വെക്കാമെന്നൊക്കെ നോക്കുന്നുണ്ട്. പിന്നെ കാര്‍ത്തിക്കിന്റെ വീഡിയോ കാണാറുണ്ട്. ബഡ്ഡിങ് ടാലന്‍സിനെ പരിചയപ്പെടുത്തുന്ന കാര്യത്തില്‍ അജുവിന് പ്രത്യേക സന്തോഷമാണ്, ബേസില്‍ ജോസഫ്, മിഥുന്‍ മാനുവല്‍ തോമസ്, കാര്‍ത്തിക് ഇവരുടെയെല്ലാം കാര്യം എന്നോട് പറയുന്നത് അജുവാണ്. അജുവിന് ഭയങ്കര ഹരമുള്ള കാര്യമാണ് അത്. ബിരിയാണിയില്‍ പിഎച്ച് ഡി ചെയ്‌തോണ്ടിരിക്കുകയാണ് താനെന്നും താരപുത്രന്‍ പറയുന്നു.

  English summary
  Vineeth Sreenivasan about working experience with Pranav Mohanlal and Kalyani Priyadarshan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X