പ്രണവിന്റെ പ്രിയപ്പെട്ടവളെ തേടി കല്യാണി,പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ഹൃദയം' ടീസർ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. സിനിമയുടെ ടീസർ പുറത്ത്. പ്രണവും കല്യാണിയുമാണ് പുറത്ത് വന്ന പുതിയ വീഡിയോയിലുള്ളത്. തന്റെ പ്രണയത്തിനെ കുറിച്ച് ചോദിക്കുന്ന കല്യാണിയോട് ദർശനയെ കുറിച്ച് പറയുന്നതാണ് ടീസറിൽ കാണിക്കുന്നത്. നടി ദർശന രാജേന്ദ്രനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടീസറിലൂടെ കോളേജ് കാലഘട്ടത്തിന്റെ പഴയ കാലഘട്ടവും കാണിക്കുന്നുണ്ട് . പുറത്ത് ഇറങ്ങിയ ടീസറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

hridayam

ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതോടെ സിനിമയ്ക്കായുള്ള ആകാംക്ഷ വർധിച്ചിട്ടുണ്ട്. നേരത്തെ പുറത്ത് വന്ന 'ദര്‍ശനാ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തരംഗമാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഹൃദയം. മെറിലാന്റ് സിനിമാസ് ബാനറിൽ - വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ് 70 വർഷം പൂർത്തിയാക്കുന്ന മെറിലാന്റ് സിനിമാസിന്റെ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം.

അജു വർഗ്ഗീസ്,അരുൺ കുര്യൻ, ജോണി ആന്റണി , അശ്വത്ത് ലാൽ,വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം തരം ഗമായി മാറിയിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽ‌കിയ ദർശന എന്ന ഗാനം 12 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. സം ഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്.

മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ 2022 ജനുവരി21 ന് ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിതാര സുരേഷ്, കോ-പ്രൊഡ്യൂസർ -നോബിൾ ബാബു തോമസ്, എഡിറ്റർ - രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനർ - ദിവ്യ ജോർജ്, വിതരണം -മെറിലാന്റ് സിനിമാസ്. പി.ആർ.ഓ- ആതിര ദിൽജിത്ത്

ടീസർ കാണാം

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X