ഭാര്യ ദിവ്യയെ പ്രൊപ്പോസ് ചെയ്തിട്ട് 17 വര്‍ഷം; മാറ്റമില്ലെന്ന് വിനീതും എല്ലാത്തിനും മാറ്റം വന്നെന്ന് ദിവ്യയും

വിനീത് ശ്രീനിവാസന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി ഭാര്യ ദിവ്യയാണ്. ഇരുവരും തമ്മിലുള്ള പ്രണയവും സ്‌നേഹവുമൊക്കെ പലപ്പോഴും മലയാളികള്‍ കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ താന്‍ ദിവ്യയെ പ്രൊപ്പോസ് ചെയ്തിട്ട് പതിനേഴ് വര്‍ഷമായെന്ന് പറയുകയാണ് താരം. ദിവ്യയ്‌ക്കൊപ്പം നില്‍ക്കുന്ന പുതിയ സെല്‍ഫി ചിത്രത്തിനൊപ്പമാണ് ആദ്യമായി ദിവ്യയോട് ഇഷ്ടം പറഞ്ഞ ദിവസത്തെ കുറിച്ചും അവളുടെ മറുപടിയെ കുറിച്ചും വിനീത് പറഞ്ഞത്.

'കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മക്കളെ ഉറക്കിയതിന് ശേഷം രാത്രി ഒരുപാട് വൈകിയ നേരത്ത് ഞാനും ദിവ്യയും ഞങ്ങളുടെ ബെഡ് റൂമിലെ കട്ടിലിന്റെ സൈഡില്‍ ഇരുന്ന് വളരെ പതിയെ സംസാരിക്കുകയായിരുന്നു. ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ഏക നിമിഷങ്ങള്‍ അതാണ്. പതിനേഴ് വര്‍ഷം ആകുന്നു. നന്ദി പറയുകയാണ്. കാരണം ഒരു കാര്യങ്ങള്‍ക്കും ഇനിയും മാറ്റം സംഭവിച്ചിട്ടില്ല. അല്ലേന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ കുറച്ച് സമയം ഒന്നും മിണ്ടാതെ ഇരുന്നു.

 vineeth-wife-

എന്നിട്ട് പറഞ്ഞു, ഒരുപാട് കാര്യങ്ങള്‍ മാറിപ്പോയി. നീയും ഞാനും മാറി. മാറാത്തത് നമ്മള്‍ക്ക് നമ്മളോടുള്ള പരസ്പര അങ്ങനെ തോന്നുന്നില്ലെന്ന് മാത്രമാണ്. ഞാനും ചിരിച്ചു. അവളും തിരിച്ച് ചിരിച്ചു. കുറച്ച് സമയത്തിനുള്ളില്‍ മാര്‍ച്ച് 31 ആവും. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് ഞാന്‍ അവളോട് പ്രണയം തുറന്ന് പറഞ്ഞത്. അവള്‍ സമ്മതം അറിയിച്ചു. കണ്ണടച്ച് തുറക്കുമ്പോഴേക്കും 17 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഹാപ്പി ആനിവേഴ്‌സറി ദിവ്യ... എന്നുമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വിനീത് എഴുതിയത്.

ഹോട്ട് ഫോട്ടോഷൂട്ടിൽ തിളങ്ങി നൈന ഗാംഗുലി, മനോഹരമായ ചിത്രങ്ങൾ കാണാം

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

2012 ഒക്ടോബറിലായിരുന്നു വിനീതിന്റെയും ദിവ്യയുടെയും വിവാഹം നടക്കുന്നത്. ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്നോളജിയില്‍ വിനീതിന്റെ ജൂനിയര്‍ ആയിരുന്നു ദിവ്യ. ഇരുവരും തമ്മില്‍ പഠിക്കുന്ന സമയത്തെ ഇഷ്ടത്തിലായിരുന്നു. അങ്ങനെ എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. ഇരുവീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. ഇപ്പോള്‍ രണ്ട് മക്കളുടെ അമ്മയും അച്ഛനുമായി കഴിയുകയാണ് താരദമ്പതിമാര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X