»   » അച്ഛനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന താരപുത്രന്‍, മകനെ വിട്ട് എങ്ങോട്ടുമില്ലെന്ന് താരവും, ചിത്രം വൈറല്‍

അച്ഛനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന താരപുത്രന്‍, മകനെ വിട്ട് എങ്ങോട്ടുമില്ലെന്ന് താരവും, ചിത്രം വൈറല്‍

Posted By: Nihara
Subscribe to Filmibeat Malayalam
വിനീത് ശ്രീനിവാസന്റെ മകനാണ് സോഷ്യല്‍ മീഡിയയിലെ താരം | Filmibeat Malayalam

അടുത്തിടെയാണ് വിനീത് ശ്രീനിവാസനും ദിവ്യയ്ക്കും കൂട്ടായി കുഞ്ഞതിഥി എത്തിയത്. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് സിനിമാ തിരക്കുകളില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന കാര്യം വിനീത് തന്നെ അറിയിച്ചിരുന്നു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുടുംബത്തിലേക്ക് രാജകുമാരന്‍ എത്തിയത്.

ലാല്‍ ജോസിന് നേരെ മമ്മൂട്ടി പൊട്ടിത്തെറിച്ചു.. എല്ലാം ശോഭന കാരണം.. ഒടുവില്‍ കമല്‍ ഇടപെട്ടു!

നസ്രിയ ഫഹദിനെത്തന്നെ കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു.. എല്ലാം നേരത്തെ തന്നെ അറിയാം!

പ്രിയപുത്രന്‍ വിഹാന്റെ ചിത്രത്തോടൊപ്പം തന്നെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. അച്ഛനെ കെട്ടിപ്പിടിച്ചു കിടക്കുന്ന മകന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.

അച്ഛനെ കെട്ടിപ്പിടിച്ച കൈകള്‍

വിമാനത്താവളത്തിലേക്ക് പോകാന്‍ ഒരുങ്ങിയ അച്ഛനെ കെട്ടിപ്പിടിച്ചു കിടക്കുകയാണ് വിഹാന്‍. അച്ഛന്റെ തിരക്കൊന്നും മകന് അറിയില്ലല്ലോ.

അനങ്ങാന്‍ സാധിക്കുമോ?

വിമാനത്താവളത്തിലേക്ക് പോകാനുള്ള ടാക്‌സി തന്നെ കാത്തിരിക്കുന്നുണ്ടെങ്കിലും അവന്റെ കുഞ്ഞു കൈകള്‍ തന്നെ ചുറ്റിയിരിക്കുകയാണ്. പിന്നെ എങ്ങനെ തനിക്ക് അനങ്ങാന്‍ സാധിക്കുമെന്നാണ് വിനീത് കുറിച്ചിട്ടുള്ളത്.

മകന്റെ അച്ഛന്‍

വിഹാന്‍ ദിവ്യ വിനീതെന്നാണ് മകന് പേരിട്ടിട്ടുള്ളത്. 2012 ഒക്ടോബറിലായിരുന്നു വിനീതും ദിവ്യയും വിവാഹിതരായത്. പയ്യന്നൂര്‍ സ്വദേശിയായ ദിവ്യ ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്.

വിനീതിന്‍റെ അസാന്നിധ്യം

കുഞ്ഞ് ജനിച്ചതില്‍ പിന്നെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ നിന്നെല്ലാം വിനീത് വിട്ടുനില്‍ക്കുകയാണ്. അനുജന്‍ ധ്യാനിന്റെ സിനിമാ ലോഞ്ചിങ്ങിന് പോലും ജ്യേഷ്ഠന്‍ എത്തിയിരുന്നില്ല. അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്ന തിരക്കിലായിരുന്നു താനെന്നായിരുന്നു വിനീതിന്റെ പ്രതികരണം.

ദിവ്യയെ പരിചയപ്പെട്ടത്

ചെന്നൈയിലെ പഠന കാലത്താണ് വിനീതും ദിവ്യയും പ്രണയത്തിലാവുന്നത്. 2004 ല്‍ തുടങ്ങിയ പ്രണയം വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹത്തില്‍ എത്തുകയായിരുന്നു. 2012 ഒക്ടോബറിലായിരുന്നു ഇരുവരും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത്.

വിനീതിന്‍റെ ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തു

വിനീതിന്റെ സിനിമാ പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഭാര്യ ഒപ്പമുണ്ട്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ ഐമയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് ദിവ്യയായിരുന്നു.

English summary
Vineeth Sreenivasan's Instagram post getting viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam