എന്റെ സിനിമ എസ്‌കേപ്പിസമാണ്; തിര പോലൊരു ചിത്രം എടുക്കാത്തതിന് കാരണം; വിനീത് ശ്രീനിവാസന്‍
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമകളില്‍ കഥ പറച്ചില്‍ കൊണ്ടും മേക്കിംഗ് കൊണ്ടും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്ന ചിത്രമാണ് തിര. വിനീത് മൂന്നാമതായി സംവിധാനം ചെയ്ത ചിത്രമായിരുന്നു തിര. ശോഭനയും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ധ്യാന്‍ ശ്രീനിവാസന്റെ ആദ്യത്തെ ചിത്രം കൂടിയായിരുന്നു തിര. തിരയില്‍ ട്രാഫിക്കിംഗില്‍പ്പെടുന്ന പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുന്നതും മറ്റുമായി മുന്നോട്ട് നീങ്ങുന്ന കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അത്രയും ഡാര്‍ക്ക് സ്‌പേസിലേക്ക് പോകാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് തിര പോലൊരു ചിത്രം പിന്നീട് ചെയ്യാത്തതെന്നാണ് വിനീത് പറയുന്നത്. ലൈഫിനെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ചെയ്യണ്ട എന്ന് വിചാരിച്ചിട്ടാണ്. അതിന്റെ ഒരു റിസേര്‍ച്ച് ഉണ്ടായിരുന്നു. അതിന്റെ ഒരു റിസേര്‍ച്ച് ഉണ്ടായിരുന്നു.
അനുരാധ കൊയ്‌രാള, സുനീത കൃഷ്ണന്‍, സൊമാലി മാം ഇങ്ങനെ കുറെ സ്ത്രീകള്‍ ഇങ്ങനെ ട്രാഫിക്കിങ്ങിനെ പറ്റിയിട്ടും കുട്ടികളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടി ഒരു പാട് പരിശ്രമങ്ങള്‍ നടത്തിയിട്ടുള്ള ആളുകളാണ്. സൊമാലി മാമിന്റെ ഒരു പുസ്തകമുണ്ട്. റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ് എന്നായിരുന്നു അതിന്റെ പേര്. അത് വായിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല.
നമ്മള്‍ പേപ്പറില്‍ ഒരു ആര്‍ട്ടിക്കിള്‍ വായിക്കുന്നത് പോലെയല്ല. ഒരാളുടെ ബയോഗ്രഫി വായിച്ചു കഴിഞ്ഞാല്‍ പിന്നെ പേടിയാകാന്‍ തുടങ്ങും. അപ്പോള്‍ തിരയുടെ പ്രെപറേഷന്‍ സമയത്തും അതിന്റെ ഷൂട്ടിന്റെ സമയത്തും പോസ്റ്റ് പ്രോഡക്ഷന്‍ സമയത്തുമൊക്കെ നമ്മള്‍ കാണുന്നത് ഇതാണ്.

മാനസികമായി ഒട്ടും സന്തോഷമില്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. അനുരാധ കൊയ്‌രാള, സുനീത കൃഷ്ണന്‍ എന്നൊക്കെ പറയുന്നവരെ ഒക്കെ പോലെ സ്‌ട്രോങ്ങ് ആയ ഒരു മനസുണ്ടായിരിക്കുക എന്നതിനെക്കുറിച്ചൊന്നും നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. അവരൊക്കെ എത്ര പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. റിയാലിറ്റി എന്ന് പറയുന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.
റിയാലിറ്റി എന്ന അവസ്ഥയില്‍ മാത്രം ജീവിക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ്. അവിടെയാണ് മ്യൂസിക്കും ആര്‍ട്ടും ഒക്കെ ഉപയോഗിക്കുന്നത്. എന്റെ സിനിമയില്‍ ഞാന്‍ ചെയ്യുന്നത് എസ്‌കേപ്പിസമാണ്. ആള്‍ക്കാര്‍ വരുന്നത് ഫ്രസ്‌ട്രേറ്റഡ് ആയിട്ടല്ലേ, അവര്‍ എന്റെ സിനിമയിലേക്ക് എസ്‌കേപ്പ് ചെയ്യട്ടെ. അവര്‍ക്ക് ഒരു സന്തോഷം കിട്ടട്ടെ, അവര്‍ റിലീവ്ഡ് ആകട്ടെ, എന്നിട്ടവര്‍ റിയാലിറ്റിയിലേക്ക് തിരിച്ചുപോകട്ടെ.


Click it and Unblock the Notifications