സ്‌കൂളില്‍ പഠിക്കുമ്പോഴെ പ്രണയിച്ചു, സിനിമ സ്വപ്‌നം കണ്ടവരെ പിന്തുണച്ച ഭാര്യമാർ! മാതൃകയാവുന്ന യുവതാരദമ്പതിമാർ

സിനിമ താരങ്ങളുടെ റിലേഷന്‍ഷിപ്പുകളും വിവാഹവുമൊക്കെ വലിയ വാര്‍ത്തകളാണ്. ഇതേ പറ്റി അറിയാനാണ് ആരാധകരും താല്പര്യപ്പെടാറുള്ളത്. അത്തരത്തില്‍ താരകുടുംബങ്ങളെ സംബന്ധിച്ചിട്ടുള്ള പലതരം കഥകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. മുന്‍കാലങ്ങള്‍ മുതല്‍ സെലിബ്രിറ്റികളായ പലരും ദാമ്പത്യജീവിതം അധികകാലം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ പാതിവഴിയില്‍ അവസാനിപ്പിക്കുകയും വീണ്ടും വിവാഹിതരാവുകയും ചെയ്യുന്നത് പതിവായിരുന്നു.

ഭാഷ ഭേദമന്യേ ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖതാരങ്ങളും ഒന്നിലധികം തവണ വിവാഹം കഴിച്ചവരാണ്. എന്നാല്‍ യുവ താരങ്ങളിലേക്ക് വരുമ്പോള്‍ മാതൃകാപരമായ കുടുംബജീവിതമാണ് ഓരോരുത്തരും നയിക്കുന്നത്. മലയാള സിനിമയിലെ പ്രധാനികളായ പല യുവതാരങ്ങളും സ്‌കൂള്‍ കാലം തൊട്ട് പ്രണയിച്ചിരുന്നവരും പിന്നീട് അതേ പെണ്‍കുട്ടികളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തവരാണ്. വീണ്ടുമൊരു പ്രണയദിനം വരുമ്പോള്‍ മലയാള സിനിമയിലെ യുവനടന്മാരുടെ ജീവിതവും പ്രണയവുമൊക്കെ ശ്രദ്ധേയമാവുകയാണ്.

actors

ടൊവിനോയും ലിഡിയയും

പത്തുവര്‍ഷത്തോളം പ്രണയിച്ചതിന് ശേഷം വിവാഹിതരായവരാണ് ടൊവിനോയും ലിഡിയയും. ഇരിങ്ങാലക്കുടയില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഇരുവരുടെയും പ്രണയം തുടങ്ങുന്നത്. പ്ലസ് വണ്‍, പ്ലസ് ടു ഒരുമിച്ച് പഠിക്കുമ്പോള്‍ തുടങ്ങിയ പരിചയം പിന്നീട് പ്രണയമായി. ഇരുവരുടെയും വീടുകള്‍ തമ്മില്‍ രണ്ട് കിലോമീറ്റര്‍ വ്യത്യസമേയുള്ളു. പിന്നീട് എഞ്ചിനീയറിങ്ങ് പഠനവും ഒരുമിച്ചായിരുന്നു. പ്രണയത്തിനും വിവാഹത്തിനും തങ്ങളുടെ വീട്ടില്‍ വലിയ കലാപങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് താരങ്ങള്‍ പറഞ്ഞിട്ടുണ്ട്.

2014 ലാണ് ഇരുവരും വിവാഹിതരാവുന്നത്. ശേഷം രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്തു. ഇന്ന് സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍. സിനിമയും തിരക്കുകളുമൊക്കെയായി ടൊവിനോ പോകുമ്പോള്‍ മക്കളുടെ കാര്യം നോക്കി വീട് നോക്കുന്നത് ലിഡിയയാണ്. പഴയ പ്രണയം ഇന്നും അതുപോലെ കൊണ്ട് പോവുകയാണ് താരദമ്പതിമാര്‍.

നിവിന്‍ പോളിയും റിന്നയും

ടൊവിനോ തോമസുമായി അടുത്ത ബന്ധമുള്ള ആളാണ് നടന്‍ നിവിന്‍ പോളി. സിനിമയ്ക്ക് പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവരും മലയാളത്തിലെ യുവനന്മാരില്‍ പ്രധാനികളാണ്. ടൊവിനോയുടേതിന് സമാനമായ പ്രണയകഥയാണ് നിവിന്‍ പോളിയ്ക്കും. ഒരുമിച്ച് പഠിക്കുന്ന കാലത്താണ് നിവിന്‍ പോളിയും അദ്ദേഹത്തിന്റെ ഭാര്യയായ റിന്ന ജോയിയും പ്രണയത്തിലാവുന്നത്. ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ സഹപാഠികളായിരുന്നു ഇരുവരും.

2010 ഓഗസ്റ്റ് 28 ന് ആലുവയിലെ സെന്റ് ഡൊമിനിക് പള്ളിയില്‍ വച്ചാണ് റിന്നയുമായിട്ടുള്ള നിവിന്റെ വിവാഹം. ശേഷം ഇവര്‍ക്ക് ഒരു മകനും ഒരു മകളും ജനിച്ചു. ഇന്ന് നിവിന് എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുന്നത് ഭാര്യയാണ്. അടുത്തിടെ വലിയൊരു ആരോപണം നിവിനെതിരെ ഉയര്‍ന്നപ്പോഴും എല്ലാ പിന്തുണകളുമായി ഭാര്യയും കൂടെ നിന്നു.

വിനീത് ശ്രീനിവാസനും ദിവ്യയും

ഗായകനായി തിളങ്ങിയ വിനീത് ശ്രീനിവസാന്‍ പിന്നീട് സംവിധായകനായും നടനായിട്ടുമൊക്കെ മലയാള സിനിമയിലെ ശ്രദ്ധേയനായി. ഇന്ന് വിനീത് ശ്രീനിവാസന്‍ സിനിമകള്‍ക്ക് അത്രയും സ്വീകാര്യതയാണ് ലഭിക്കുന്നത്. കരിയറിനൊപ്പം സന്തുഷ്ടമായ കുടുംബജീവിതമാണ് വിനീതും ഭാര്യ ദിവ്യയും നയിക്കുന്നത്.

ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്നോളജിയിലെ ജൂനിയറായിരുന്ന ദിവ്യയും വിനീതും പ്രണയിച്ച് വിവാഹിതരായവരാണ്. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ം 2012 ഒക്ടോബര്‍ 18 ന് ദിവ്യ നാരായണനെ വിനീത് വിവാഹം കഴിച്ചു. . ദമ്പതികള്‍ക്ക് ഒരു മകനുണ്ട്, വിഹാന്‍ ദിവ്യ വിനീത്, മകള്‍ ഷാനയ ദിവ്യ വിനീത്.

actors

ബേസില്‍ ജോസഫും എലിസബത്തും

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ ഭാര്യയാണ് എലിസബത്ത് സാമുവല്‍. തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുമ്പോഴാണ് ബേസിലും എലിസബത്തം പ്രണയത്തിലാവുന്നത്. ഇരുവരും ഏഴു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇതിനൊടുവില്‍ 2017 ഓഗസ്റ്റ് 17-നാണ് താരങ്ങള്‍ വിവാഹം കഴിക്കുന്നത്. 2023 ലാണ് എലിസബത്തിനും ബേസിലിനും ഒരു മകള്‍ ജനിക്കുന്നത്. ഹോപ് എലിസബത്ത് ബേസില്‍ എന്ന് മകള്‍ക്ക് പേരിടുകയും ചെയ്തു.

സിജു വിത്സനും ശ്രുതിയും

നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍ ഗ്യാങ്ങിലുണ്ടായിരുന്ന നടനാണ് സിജു വിത്സന്‍. നടന്റെയും സമാനമായൊരു വിവാഹമായിരുന്നു. ദീര്‍ഘകാലം കാമുകയായിരുന്ന ശ്രുതി വിജയനാണ് സിജുവിന്റെ ഭാര്യ. 2017 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. രണ്ട് മതത്തില്‍ നിന്നുള്ളവരായതിനാല്‍ ഹിന്ദു, ക്രിസ്ത്യന്‍ രീതിയിലുള്ള ആചാരത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോള്‍ രണ്ട് മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ് ഇരുവരും.

More from Filmibeat

Read more about: valentines day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X