'ഇവന്‍ എന്ത് തേങ്ങയാ പറയുന്നതെന്ന് തോന്നും; പക്ഷെ ഇതൊന്നും ഇല്ലെങ്കില്‍ എന്റെ സിനിമ ഓടില്ലല്ലോ'

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം വലിയ രീതിയില്‍ ഹിറ്റായിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ വിമര്‍ശനം ലഭിച്ചത് ചിത്രത്തില്‍ ക്രിഞ്ച് സീനുകള്‍ കൂടുതല്‍ ആണെന്നായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായിരുന്നപ്പോഴും ക്രിഞ്ച് ആണെന്ന് പലരും തുടര്‍ച്ചയായി ആവര്‍ത്തിച്ചു. ധ്യാന്‍ ശ്രീനിവാസനും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.

താനും ചെന്നൈയിലൊക്കെയാണ് പഠിച്ച് വളര്‍ന്നതെങ്കിലും ഹൃദയത്തില്‍ കാണിച്ചതുപോലെയുള്ള ക്യാംപസ് കണ്ടിട്ടില്ലെന്നും ക്ലാസ് മേറ്റ്‌സ് ഒക്കെ പോലെയുള്ള ക്യാംപസ് സിനിമകളാണ് തനിക്ക് ഇന്നും റിലേറ്റ് ചെയ്യാന്‍ പറ്റുന്നത് എന്നുമായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ഇറങ്ങിയപ്പോഴും സമാനമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

vineeth

ചിത്രം നിവിന്‍ പോളി തൂക്കിയെന്നാണ് എല്ലാവരും പറയുന്നത്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സിനിമയില്‍ ക്രിഞ്ച് സീനുകള്‍ക്ക് കുറവില്ലെന്നാണ് അഭിപ്രായം. നിറയെ കഥാപാത്രങ്ങള്‍ വന്നുപോകുന്ന ചിത്രം ഒരു വിഷ്വല്‍ ട്രീറ്റ് ആണെങ്കിലും വിനീത് ശ്രീനിവാസന്‍ എന്തുകൊണ്ടാണ് ക്രിഞ്ച് ഉള്ള സിനിമകള്‍ എടുക്കുന്നതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

എന്നാല്‍ തന്റെ സിനിമകളില്‍ ക്രിഞ്ച് എന്ന് പറയുന്ന ഭാഗങ്ങളെ കുറിച്ച് വിനീത് ശ്രീനിവാസന്‍ മനസ് തുറക്കുന്ന കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. ഇപ്പോഴത്തെ സിനിമകളില്‍ ക്രിഞ്ച് തോന്നുന്നത് എന്തുകൊണ്ടാണെന്നും അതേസമയം പണ്ട് ചെയ്തിരുന്ന തട്ടത്തിന്‍ മറയത്തിലൊക്കെ ഇതേ റൊമാന്‍സ് വരുമ്പോള്‍ ക്രിഞ്ച് ആണെന്ന് ആള്‍ക്കാര്‍ പറയാതിരുന്നത് എന്തുകൊണ്ടാണെന്നും വിനീത് വിശദീകരിക്കുന്നു.

സൈന സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് തുറന്നു പറയുന്നത്. ആളുകള്‍ക്ക് റൊമാന്‍സും നൊസ്റ്റാള്‍ജിയയുമൊക്കെ ഇഷ്ടമാണെന്നാണ് വിനീത് അഭിമുഖത്തില്‍ പറയുന്നത്. ഹൃദയത്തില്‍ തൊട്ട് ഒരു കഥ എഴുതുന്നത് ഭയങ്കര ട്രിക്കിയാണെന്നും അതാണ് ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെടുമ്പോഴും ചില സീനുകള്‍ ക്രിഞ്ച് ആണെന്ന് തോന്നുന്നതെന്നും വിനീത് പറയുന്നു.

'ആള്‍ക്കാര്‍ക്ക് റൊമാന്‍സ് നൊസ്റ്റാള്‍ജിയ ഇതൊക്കെ ഇഷ്ടമാണ്. ഇല്ലെങ്കില്‍ എന്റെ സിനിമ ഓടില്ലല്ലോ. തട്ടത്തിന്‍ മറയത്ത് ഒക്കെ ചെയ്യുന്ന സമയത്ത് പ്രണയത്തിനൊപ്പം ഹ്യൂമറും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ സിനിമയില്‍ ക്രിഞ്ച് തോന്നാതിരുന്നത്. ഹൃദയം ഒക്കെ എത്തിയപ്പോഴേക്ക് എനിക്ക് കുറച്ചുകൂടെ പേഴ്‌സണല്‍ ആയിട്ട് എഴുതണമെന്ന് ഉണ്ടായിരുന്നു,' വിനീത് പറഞ്ഞു.

vineeth

ഹൃദയത്തില്‍ തൊട്ട് എഴുതുമ്പോഴേക്കും അത് ഭയങ്കര ട്രിക്കിയാണ്. മനസില്‍ വരുന്നത് ആണ് എഴുതുന്നത്. അതിന് ഭയങ്കര സത്യസന്ധത ഉണ്ടാകും. അത് എല്ലാവര്‍ക്കും കിട്ടണമെന്നില്ല. കിട്ടുന്നവര്‍ക്ക് അത് ഭയങ്കരമായിട്ട് കിട്ടും. പക്ഷെ ബാക്കി ഉള്ളവര്‍ക്ക്, അതായത് വേറെ ഒരു റിയാലിറ്റിയില്‍ കൂടി പോയിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് ഇവനെന്ത് തേങ്ങയാ കാണിക്കുന്നത് എന്നായിരിക്കും തോന്നുക.

അവര്‍ക്കാണെങ്കിലും സിനിമയുടെ ഡ്രാമ കറക്ട് ആയിട്ട് വര്‍ക്ക് ആയി കഴിഞ്ഞാല്‍ അവരടക്കം സിനിമയെ ഇരുന്ന് കണ്ടോളും. ഒരു തെറ്റും വരുത്താതെ സിനിമ എടുക്കണമെന്ന് കരുതുമ്പോഴാണ് നമുക്ക് ചില ഭാഗങ്ങള്‍ തൊടാനേ കഴിയാത്തത്. എന്റെ സിനിമകളില്‍ ചില കുറവുകള്‍ ഉണ്ടെങ്കിലും എനിക്ക് കുഴപ്പമില്ല. എനിക്ക് എക്‌സ്‌പ്ലോര്‍ ചെയ്ത് പോകാന്‍ കഴിയുമെങ്കില്‍ കുറച്ചുകൂടെ പേഴ്‌സണലായിട്ട് കൊണ്ടു പോവുകയും ചെയ്യാം സിനിമയുടെ ഡ്രാമയെ കീപ്പ് ചെയ്യുകയും ചെയ്യാമെന്നും വിനീത് പറയുന്നു.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X