For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്റെ ആ സ്വഭാവം തനിക്ക് ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു, ആ ശീലത്തെ കുറിച്ച് വിനീത്

  |

  ഗായകൻ, സംവിധായകൻ , നിർമ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിൽ സജീവമാണ് വിനീത് ശ്രീനിവാസൻ. പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് നടന്റെ തുടക്കം. ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ 'കസവിന്റെ തട്ടമിട്ട് 'എന്ന ഗാനം ആലപിച്ച് കൊണ്ടാണ് വിനീത് സിനിമയിൽ എത്തിയത്. ആദ്യ ഗാനത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നു. പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ വിനീതിന്റെ ശബ്ദത്തിൽ പിറന്നിരുന്നു. അച്ഛൻ ശ്രീനിവാസന് വേണ്ടിയും ഗാനം ആലപിച്ചിട്ടുണ്ട്.

  നെഗറ്റീവ് വേഷമാണ് കൂടുതൽ ഇഷ്ടം, അതിനൊരു കാരണമുണ്ട്, വെളിപ്പെടുത്തി സസ്നേഹത്തിലെ വില്ലത്തി

  പിന്നണി ഗാനരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തതിന് പിന്നാലെ അഭിനയത്തിലും സജീവമാവുകയായിരുന്നു. 2008 ൽ പുറത്ത് വന്ന സൈക്കിൾ എന്ന ചിത്രത്തിലൂടെയാണ് വിനീത് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ശ്രീനിവാസനോടൊപ്പവും അഭിനയിച്ചിരുന്നു. പാട്ടിലും അഭിനയത്തിലും ഒരുപോലെ സജീവമായി നിൽക്കുമ്പോഴായിരുന്നു മലർവാടി എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം താരം അണിയുന്നത്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ വിനീത് യൂത്തിന്റേയും കുടുംബപ്രേക്ഷകരുടേയും പ്രിയപ്പെട്ട സംവിധായകനായി മാറുകയായിരുന്നു.

  സന്ദേശം സിനിമ ഇപ്പോഴും ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്നത് ഇത് കൊണ്ടാണ്, സത്യന്‍ അന്തിക്കാട് പറയുന്നു

  മലർവാടിയ്ക്ക് ശേഷം പുറത്ത് ഇറങ്ങിയ വിനീത് സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റാണ്. ഹൃദയം ആണ് ഇനി പുറത്ത് വരാനുള്ള വിനീതിന്റെ പുതിയ ചിത്രം. പ്രണവ് മോഹൻലാൽ ആണ് നായകനായി എത്തുന്നത്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് സിനിമയിലെ നായികമാർ. ഹൃദയത്തിലെ ആദ്യത്തെ വീഡിയോ ഗാനം പുറത്ത് ഇറങ്ങിയിട്ടുണ്ട്. ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. 6 മില്യണിലധികം കാഴ്ചക്കാരെ പാട്ട് നേടിയിട്ടുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കൈരളി ടിവിയ്ക്ക് വിനീതിന്റെ ഒരു പഴയ അഭിമുഖമാണ്. അച്ഛൻ ശ്രീനിവാസനെ കുറിച്ചാണ് വിനീത് സംസാരിക്കുന്നത്. ആളുകളോട് വളരെ സ്നേഹവും ദയയും അനുകമ്പയുമുള്ള ആളാണ് അച്ഛൻ ശ്രീനിവാസൻ എന്നാണ് വിനീത് പറയുന്നത്. അച്ഛനിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്വഭാവഗുണം ചോദിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത് കൂടാതെ അച്ഛനിൽ ഏറ്റവും ഇഷ്ടപ്പെടാത്ത സ്വഭാവത്തെ കുറിച്ചും വിനീത് പറയുന്നുണ്ട്.

  വിനീതിന്റെ വാക്കുകൾ ഇങ്ങനെ... ആളുകളോട് വളരെ സ്നേഹവും അനുകമ്പയുമുള്ള ആളാണ് അച്ഛൻ ശ്രീനിവാസൻ. തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്ന് അവതാരകനായ ബ്രിട്ടാസ് പറയുമ്പോൾ പുറമേ നിന്ന് തോന്നില്ലെന്നും എങ്കിലും അച്ഛൻ അങ്ങനെയാണെന്നാണ് വീനീത് പറയുന്നത്. കൂടാതെ അച്ഛന്റ ഇഷ്ടപ്പെടാത്ത ശീലങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. ഒരിക്കലും അച്ഛനിൽ നിന്ന് കിട്ടരുതെന്ന് ആഗ്രഹിക്കുന്ന സ്വഭാവത്തെ കുറിച്ച് ചോദിക്കുമ്പോഴാണ് ഹാബിറ്റിനെ കുറിച്ച് പറയുന്നത്. അച്ഛന്റെ പുകവലി ശീലം തനിക്ക് ഇഷ്ടമല്ലെന്നാണ് പറയുന്നത്. കാരണം അത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും വിനീത് അഭിമുഖത്തിൽ പറയുന്നുണ്ട്

  കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് വിനീത് സിനിമയിൽ പിന്നണി ഗാനരംഗത്ത് എത്തിയത്. താരത്തിന്റെ സിനിമ പ്രവേനവുമായി ബന്ധപ്പെട്ട് നിരവധി കഥ പ്രചരിച്ചിരുന്നു. വിനീതിന് വേണ്ടി പ്രിയദര്‍ശന്റെ മുന്‍ഭാര്യയും നടിയുമായ ലിസിയോട് ശ്രീനിവാസന്റെ ഭാര്യ ശുപാര്‍ശ ചെയ്തിരുന്നു എന്ന് കഥകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത ശ്രീനിവാസന്റെയും കുടുംബത്തിന്റേയുംമറ്റൊരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് അത് തെറ്റാണെന്നാണ താരപത്നി വിമല പറയുന്നത്."ആ സംസാരത്തിലൊന്നും ഒരു സത്യവുമില്ല. സംഗീതകാര്യത്തില്‍ വിനീതിന് വേണ്ടി ശ്രീനിയേട്ടന്‍ ഒന്നും ചെയ്തിട്ടില്ല. ഞാനാണ്, വിനീത് നന്നായി പാടും, പഠിപ്പിക്കാന്‍ അധ്യാപകനെ ഏര്‍പ്പെടുത്തണം എന്നൊക്കെ പറയാറ്. അല്ലാതെ ആരോടും ശുപാര്‍ശ ചെയ്തിട്ടില്ല, വിമല പറയുന്നു.

  വിനീതും ഇതേ അഭിമുഖത്തിൽ തന്റെ ആദ്യത്തെ ഗാനത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ പാടാന്‍ പോകുന്ന സമയത്ത് ഗായകനാകണമെന്നുള്ള ഭയങ്കര ആഗ്രഹത്തോടെയായിരുന്നോ പോയത് എന്ന അവതാരകന്റെ ചോദ്യത്തിന് "അല്ല, കാരണം അച്ഛനും പ്രിയനങ്കിളും (പ്രിയദര്‍ശന്‍) ഏതാണ്ട് ഒരേ പോലെയുള്ളവരാണ്. അച്ഛന്‍ ഒരു കാര്യം പറഞ്ഞാല്‍ ചിലപ്പൊ അത് ആ സമയത്തൊന്നും ചെയ്തില്ല എന്നും വരും. ഇവരൊക്കെ ഏതാണ്ട് ഒരേ വേവ്‌ലെങ്ത് ഉള്ള ആള്‍ക്കാരാണല്ലോ," എന്നായിരുന്നു വിനീതിന്റെ മറുപടി.

  മുൻപ് ഒരിക്കൽ മനോരമ ഓൺലൈനോട് കിളിച്ചുണ്ടൻ മാമ്പഴത്തിലേയ്ക്ക് വിനീത് എത്തിയതിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞിരുന്നു. പ്രിയദർശൻ രണ്ട് പ്രാവശ്യം വിളിച്ചിട്ടാണ് വിനീത് സൗണ്ട് ടെസ്റ്റിന് പോയതെന്നു, ചിത്രത്തിലെ സംഗീത സംവിധായകൻ പാട്ട് കേട്ട് ഇഷ്ടപ്പെട്ടിട്ടുമാണ് പാട്ട് നൽകിയതെന്നും ശ്രീനിവാസൻ പറയുന്നു. എന്നാൽ ഉദയനാണ് താരം എന്ന ചിത്രത്തിൽ വിനീതിനെ പാടിക്കരുതെന്ന് താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ റോഷൻ ആൻഡ്രൂസിന്റെ നിർബന്ധം കൊണ്ടാണ് പാടിച്ചതെന്നും ശ്രീനിവാസൻ പഴയ അഭിമുഖത്തിൽ പറയുന്നു.

  ദിവസങ്ങൾക്ക് മുൻപ് ബാല്യകാലത്ത് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു. തന്റേയും ചേട്ടന്റേയും ഇഷ്ടതാരങ്ങളെ കുറിച്ചായിരുന്നു പറഞ്ഞത്. ഇഷ്ടനടി ആരാണെന്ന് ചോദിച്ചപ്പോള്‍ പണ്ട് ശോഭനയെ ആയിരുന്നെന്നും നവ്യ നായരെ ഇഷ്ടമായിരുന്നെങ്കിലും ആ ഇഷ്ടം ഇപ്പോള്‍ ഇല്ലെന്നുമായിരുന്നു ധ്യാനിന്റെ മറുപടി. കൂടാതെ ചേട്ടന് മീരാ ജാസ്മിനെ ഇഷ്ടമായിരുന്നു എന്നും ധ്യാൻ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വൈറലായിരുന്നു

  യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി പ്രണവിന്റെ ദര്‍ശനാ പാട്ട് | FilmiBeat Malayalam

  ഇതേ അഭിമുഖത്തിൽ തന്നെ അച്ഛൻ ശ്രീനിവാസനെ വിമർശിക്കുന്ന വിനീതിന്റെ വാക്കുകളുംചർച്ചയായിരുന്നു. മലയാളത്തിലെ ഒരു സൂപ്പർ താരത്തിന് അച്ഛന്‍ ഇടയ്ക്കിടയ്ക്ക് പണിയാറുണ്ടെന്നാണ് വിനീത് പറയുന്നത്. ഒരു നല്ല നടനെന്ന നിലയില്‍ അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനിട്ട് പണിയുന്നത് എനിക്ക് അത്ര സഹിക്കാന്‍ പറ്റില്ലെന്നായിരുന്നു വിനീത് പറഞ്ഞത്. ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു വിനീതിന്റെ മറുപടി. എന്തായിരുന്നു അതിനോടുള്ള അച്ഛന്റെ പ്രതികരണം എന്നും അവതാരകൻ ചോദിക്കുന്നുണ്ട്. കുറച്ച് പണിയിരിക്കുന്നത് നല്ലതാണെന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്ന് വിനീത് പറയുന്നു. നീ ഇഷ്ടപ്പെടുന്ന അദ്ദേഹത്തെ ഞാന്‍ നുണ പറഞ്ഞ് തേജോവധം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നീ വിചാരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ഇപ്പോള്‍ എന്തു വിചാരിച്ചിട്ടും കാര്യമില്ലല്ലോയെന്നായിരുന്നു താരം സ്പോർട്ടിൽ ശ്രീനിവാസന് മറുപടി നൽകുന്നുണ്ട്. മക്കളുടെ ചോദ്യങ്ങൾ ചിരിച്ചു കൊണ്ടാണ് ശ്രീനിവാസ മറുപടി നൽകിയത്.

  Read more about: vineeth sreenivasan sreenivasan
  English summary
  Vineeth Sreenivasan Opens Up About Father Bad Habit, throwback intervie Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X