അച്ഛന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് അതാണ്, കൂട്ടുകാരോട് ഏറ്റവും കൂടുതൽ പറയുന്നത് കിലുക്കത്തിലേത്
ഗായകൻ, സംവിധായകൻ , നിർമ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിൽ സജീവമാണ് വിനീത് ശ്രീനിവാസൻ. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തുന്നത്. അച്ഛന് വേണ്ടി ഗാനം ആലപിച്ച് കൊണ്ടായിരുന്നു തുടക്കം. പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ 'കസവിന്റെ തട്ടമിട്ട് 'എന്ന ഗാനം ആലപിച്ച് കൊണ്ടാണ് വിനീത് സിനിമയിൽ എത്തിയത്. ആദ്യ ഗാനത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നു. പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ വിനീതിന്റെ ശബ്ദത്തിൽ പിറന്നിരുന്നു. അച്ഛൻ ശ്രീനിവാസന്റെ പേരിലാണ് ആണ് സിനിമയിൽ എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിനീതിന്റെ ഒരു അഭിമുഖമാണ്. തന്റെ പ്രിയപ്പെട്ട താരങ്ങളെ കുറിച്ചും അവരുടെ ഇഷ്ടപ്പെട്ട ഡയലോഗുകളെ കുറിച്ചുമാണ് പറയുന്നത്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവതാരകന്റെ ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.''അച്ഛന്‍ പറഞ്ഞതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ഏതെന്ന ചോദ്യത്തിന് 'തേന്മാവിന്‍കൊമ്പത്തി'ലെ 'ഞാള് ചൂലും വെള്ളോവായിട്ട് നില്‍ക്കുന്ന നേരത്ത് തമ്പ്രാട്ടി എന്തിനാ എഴുന്നേറ്റ് വരുന്നത്' എന്ന ഡയലോഗ് ആണ് പറഞ്ഞത്.
സ്വന്തം ഡയലോഗുകളില്‍ ഇഷ്ടപ്പെട്ടത് ചോദിച്ചപ്പോള്‍ 'കല്യാണം കഴിഞ്ഞ് ഫുള്‍ പാന്റ്‌സാക്കാം' എന്ന 'കുഞ്ഞിരാമായണത്തിലെ' സംഭാഷണമായിരുന്നു തെരഞ്ഞെടുത്തത്.ജഗതി ശ്രീകുമാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ഏതെന്ന ചോദ്യത്തിന് 'കിലുക്ക'ത്തിലെ 'ചാറില്‍ മുക്കി നക്കിയാല്‍ മതി'യെന്ന ഡയലോഗാണ് വിനീത് പറഞ്ഞത്. ഫുഡ് വരുമ്പോള്‍ കൂട്ടുകാരോട് ഈ ഡയലോഗ് ഒരുപാട് പറഞ്ഞിട്ടുണ്ടെന്നും വിനീത് പറഞ്ഞു.
മമ്മൂട്ടിയുടെ കിംഗിലെ സെന്‍സുണ്ടാവണം, സെന്‍സിബിളിറ്റി ഉണ്ടാവണം, സെന്‍സിറ്റിവിറ്റി ഉണ്ടാവണം എന്ന മാസ് ഡയലോഗ് ആയിരുന്നു വിനീത് പറഞ്ഞത്.
കൊല്ലാതിരിക്കാന്‍ പറ്റുവോ എന്ന ചിത്രത്തിലെ ഡയലോഗായിരുന്നു മോഹന്‍ലാലിന്റേതായി പറഞ്ഞത്. വടക്കൻ സെൽഫിയിലെ എനി സ്‌ട്രെപ്പ്‌സിൽ എന്ന ഡയലോഗാണ് നിവിൻ പോളിയുടേതായി പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാന്‍- ഇനി എന്നെ ആര് കാണുമെന്നുള്ളത് ഞാന്‍ തീരുമാനിക്കും( കുറുപ്പ്), എന്റെ വിധി എന്റെ തീരുമാനങ്ങളാണ്( നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആസിഫ് അലി- കാപ്പി അല്ല കോഫി (സോള്‍ട്ട് ആൻ പെപ്പര്‍, ധ്യാന്‍ ശ്രീനിവാസന്‍- ഐ കാന്‍ ഡു ദിസ് ഓള്‍ ഡേ (തിര) എന്നീ ഡയലോഗുകളാണ് പറഞ്ഞത്.
നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രണവിന്റെ ഗംഭീരമായ തിരിച്ചു വരവെന്നാണ് ഹൃദയം കണ്ടതിന് ശേഷം പ്രേക്ഷകർ പറയുന്നത്. തുടക്കത്തിൽ കണ്ട പ്രണവിനെ ആയിരുന്നില്ല ഹൃദയത്തിൽ കണ്ടത്. സിനിമ റിലീസായി ആഴ്ചകൾ കഴിഞ്ഞിട്ടും ഇന്നും സോഷ്യൽ മീഡിയയിലേയും സിനിമ കോളങ്ങളിലേയും ചർച്ച വിഷയം ഹൃദയമാണ്.
സിനിമ റിലീസ് ആകുന്നതിന് മുൻപ് തന്നെ ഹൃദയം എന്ന പേര് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.ഹൃദയം എന്ന പേരിനെ കുറിച്ചായിരുന്നു അധികം പേരും ചോദിച്ചത്. ഇപ്പോഴിത ഇത്തരത്തിലൊരു പേര് നൽകിയതിനെ കുറിച്ച് തുറന്ന് പറയുകയാണ് വിനീത്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്. ''സിനിമക്കായി ഒരുപാട് പേരുകള്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഒന്നും തൃപ്തികരമായിരുന്നില്ല. 'തട്ടത്തിന്‍ മറയത്ത്' എന്ന പേര് കേള്‍ക്കുമ്പോള്‍ അതൊരു മുസ്ലിം പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് എന്ന് ആളുകള്‍ക്ക് മനസിലാവും. 'ജേക്കബിന്റെ സ്വര്‍ഗരാജ്യവും' അങ്ങനെ തന്നെയാണ്.
അതേസമയം, പ്രിയദര്‍ശന്റെ സിനിമകള്‍ ശ്രദ്ധിച്ചാല്‍ 'ചിത്രം', 'കിലുക്കം' പോലെ സിനിമയുടെ ഫീലിനോട് ചേര്‍ന്നു നില്‍ക്കുന്ന പേരുകളാണ്. അതൊന്നും പ്രത്യേകിച്ച് ഒരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതല്ല, തന്റെ സിനിമയ്ക്ക് ഹൃദയം എന്ന പേരിട്ടത് പ്രേക്ഷകര്‍ക്ക് അതിനോട് കണക്ഷന്‍ കിട്ടാനാണെന്നായിരുന്നു വിനീത് പറഞ്ഞത്. വിശകലനാത്മകമായി കാണുന്നതിന് പകരം ഹൃദയം കൊണ്ട് കാണേണ്ട സിനിമ ആണിതെന്നും വിനീത് പറയുന്നു. നേരത്തെ മലയാളത്തിൽ നൽകിയ അഭിമുഖങ്ങളിലും ചിത്രത്തിന്റെ പേര് മറ്റുന്നതിനെ കുറിച്ച ചിന്തിച്ചിരുന്നില്ലെന്ന് വിനീത് പറഞ്ഞിരുന്നു.


Click it and Unblock the Notifications











