അച്ഛന് ഒന്നും വരില്ലെന്നത് അമ്മയുടെ വിശ്വാസമാണ്! അവിടെ മെഡിക്കല്‍ സയന്‍സൊന്നും വിഷയമില്ല; വിനീത് ശ്രീനിവാസന്‍

മലയാള സിനിമയിലെ പ്രമുഖ താരകുടുംബങ്ങളില്‍ ഒന്നാണ് നടന്‍ ശ്രീനിവാസന്റേത്. നടന്‍, എഴുത്തുകാരന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്ത ശ്രീനിവാസനെ പോലെ മക്കളും സിനിമയില്‍ സജീവമാണ്. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലും വീട്ടിലുമായി വിശ്രമത്തിലാണ് ശ്രീനിവാസന്‍. ഒപ്പം എല്ലാത്തിനും പിന്തുണയുമായി ഭാര്യയുമുണ്ട്.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് നടന്‍ ശ്രീനിവാസനും ഭാര്യ വിമലയും. പിന്നീടുള്ള ജീവിതത്തില്‍ പരസ്പരം നിഴല് പോലെ ജീവിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ആരോഗ്യവസ്ഥ മോശമായി വരുമ്പോള്‍ പോലും ശ്രീനിവാസന് താങ്ങായി ഭാര്യയാണ് കൂടെയുള്ളത്. അതേ സമയം മാതാപിതാക്കളുടെ ജീവിതത്തെ പറ്റി ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണ്.

vineeth-sreenivasan

അച്ഛന്‍ എവിടെ ആണെങ്കിലും എന്നും രാത്രി ഒന്‍പത് മണിയാവുമ്പോള്‍ വീട്ടിലേക്ക് വിളിക്കും. അത് അമ്മയ്ക്കുള്ള കോളാണ്. അവരുടെ ബന്ധം അത്രയും ദൃഢമായി പോവുന്നതിനും കാരണം ഇതാണ്. അമ്മയുടെ ഏറ്റവും വലിയ സന്തോഷം അച്ഛന്‍ ചുറ്റും ഉണ്ടാവുക എന്നതാണ്. അമ്മയുടെ ഒരുപാട് കോമഡികളുണ്ട്. അച്ഛന്‍ ബൈപാസ് സര്‍ജറി കഴിഞ്ഞ് കിടക്കുകയാണ്. എനിക്ക് കുറച്ച് ദിവസത്തിന് ശേഷമാണ് അവിടേക്ക് പോകാന്‍ സാധിച്ചത്.

അന്ന് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ അച്ഛന്റെ അസുഖത്തെ പറ്റി ടെക്‌നിക്കലിയായിട്ടുള്ള കാര്യങ്ങളൊക്കെ പറഞ്ഞ് തന്നിരുന്നു. എന്താ ഡോക്ടര്‍ പറഞ്ഞതെന്ന് അമ്മ എന്റെ അടുത്ത് ചോദിച്ചു. കുറച്ച് കാര്യങ്ങള്‍ നമ്മള്‍ സൂക്ഷിക്കേണ്ടതായി ഉണ്ട് എന്നൊക്കെ പറഞ്ഞ് അതിന്റെ പ്രശ്‌നങ്ങളൊക്കെ പറഞ്ഞ് കൊടുത്തു. ഇത് കേട്ടതിന് ശേഷം പുള്ളിയ്ക്ക് ഒന്നും അറിയില്ല. ശ്രീനിയേട്ടന് ഒന്നും പറ്റില്ലെന്ന് അമ്മ എന്നോട് പറഞ്ഞു. മെഡിക്കല്‍ സയന്‍സൊന്നും അവിടെ വിഷയമല്ല. അച്ഛന് ഒന്നും പറ്റില്ലെന്ന ഭയങ്കര വിശ്വാസമാണ്.

vineeth-sreenivasan

ഏത് ഹോസ്പിറ്റലില്‍ പോയാലും അവിടുത്തെ നേഴ്‌സുമാരുമായി ഭയങ്കര കമ്പനിയായിരിക്കും. എന്നിട്ട് അവരെയും കൂട്ടി അമ്പലത്തില്‍ പോകും. ഇടയ്ക്ക് നിന്റെ കൂടെ അവര്‍ക്ക് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് പേര് വിളിച്ച് നേഴ്‌സുമാരെ കൂട്ടി കൊണ്ട് വരും.

അമ്മയെ കുറിച്ച് ഞങ്ങള്‍ സ്ഥിരം പറയുന്ന ഒരുപാട് കോമഡിയുണ്ട്. വീട്ടില്‍ നിന്നും ഒരു അമ്പലത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയാല്‍ അമ്മ പോവുന്ന വഴിയിലുള്ള അമ്പലത്തിലൊക്കെ കേറിയിട്ടാവും പോവുക. ഞങ്ങള്‍ കളിയാക്കാറുണ്ടെങ്കിലും അച്ഛന്‍ ആരുടെയും വിശ്വാസത്തെ എതിര്‍ക്കില്ല.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X