For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവിനെ ആദ്യമായി കാണുന്നത് ദുൽഖറിനോടൊപ്പം, മൂന്ന് പേരും ഒന്നിച്ചുള്ള കൂടിക്കാഴ്ചയെ കുറിച്ച് വിനീത്

  |

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന സിനിമ ഒരുപാട് പ്രതീക്ഷയോടെയാണ് പുറത്ത് എത്തുന്നത്. ജനുവരി 21 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. ഇതിനോടകം തന്നെ ഹൃദയത്തിന്റേയതായി പുറത്ത് ഇറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇടം പിടിച്ചിട്ടുണ്ട്. സംഗീതത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  ഇഷ്ടമാണോ എന്ന് ചോദിച്ചില്ല, താനും പറഞ്ഞില്ല, ചീരുവിന്റെ വിചിത്രമായ രീതിയെ കുറിച്ച് മേഘ്ന

  ഇപ്പോഴിത പ്രണവിനെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിനീത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യ കൂടിക്കാഴ്ചയെ കിറിച്ച് പറഞ്ഞത്. അമ്മയുടെ ഷോയിൽ വെച്ചാണ് താൻ ആദ്യമായി പ്രണവിനെ കാണുന്നതെന്നാണ് പ്രണവ് പറയുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള കൂടിക്കാഴ്ച ഇന്നലെ കഴിഞ്ഞ പോലെയാണ് താരം പറയുന്നത്.

  ധനുഷും ഐശ്വര്യയും പിരിയാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി ധനുഷിന്റെ പിതാവ്

  ‘പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയില്‍ വെച്ചാണ്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്. കമല്‍ഹാസനായിരുന്നു ഗസ്റ്റ്. ഞാനിരിക്കുന്ന സീറ്റിന്റെ കുറച്ച് അപ്പുറത്തായി ദുല്‍ഖര്‍ ഇരിപ്പുണ്ട്. ദുല്‍ഖറിന്റെ മടിയിലാണ് പ്രണവ് ഇരിക്കുന്നത്. ദുല്‍ഖര്‍ അന്ന് കുട്ടിയാണ്. അതിലും കുട്ടിയാണ് പ്രണവ്. അങ്ങനെയാണ് ഞാന്‍ ആദ്യമായി കാണുന്നത്. മാനം തെളിഞ്ഞേ നിന്നാല്‍ എന്ന പാട്ടിന്, തേന്മാവിന്‍കൊമ്പത്തിലെ ഡ്രസ് ഒക്കെ ഇട്ട് ലാലങ്കിള്‍ ഡാന്‍സ് കളിക്കുകയാണ്. അപ്പോള്‍ ഫാന്റയുടെ ഒരു ടിന്‍ ഒക്കെ കുടിച്ച് അപ്പു ലാലങ്കിളിന്റെ ഡാന്‍സ് കാണുകയായിരുന്നു,' വിനീത് പറഞ്ഞു.

  കല്യാണി പ്രിയദര്‍ശനും , ദര്‍ശന രാജേന്ദ്രനുമാണ് ഹൃദയത്തിലെ നായികമാർ. ഇവരെ മൂന്ന് പേരേയും ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോവുന്നത്. എന്നാൽ ഇതൊരു ലവ് സ്റ്റോറി മാത്രമല്ലെന്നും വിനീത് പറയുന്നുണ്ട്. ഓ‍ഡിയോ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത് . മ്യൂസിക്കിന് പ്രധാന്യമുള്ള ചിത്രമാണ്. പ്രണയം ഇതിന്‍റെ ഒരു ഭാഗമാണ്. അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രം കടന്നുപോവുന്ന 17 വയസ് മുതല്‍ 30 വയസ് വരെയുള്ള, അയാള്‍ അനുഭവിക്കുന്ന ഉയര്‍ച്ചതാഴ്ചകള്‍ മുഴുവന്‍ സിനിമയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ അയാളുടെ സൗഹൃദം, പ്രണയം, വൈകാരികമായ ഉയര്‍ച്ചതാഴ്ചകള്‍, ഒരു പ്രായത്തില്‍ വ്യക്തി നേരിടുന്ന ജോലി സംബന്ധമായ അനിശ്ചിതത്വങ്ങള്‍ തുടങ്ങി അയാള്‍ ഒരു ഫാമിലി മാന്‍ ആവുന്ന ഘട്ടം വരെയാണ് ഞങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളതെന്ന് ", വിനീത് പറയുന്നു.

  സിനിമയിലേയ്ക്ക് ക്ഷണിച്ചപ്പോഴുണ്ടായ പ്രണവിന്റെ പ്രതികരണത്തെ കുറിച്ചും വിനീത് പറയുന്നു. അപ്പു കഥ കേട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു ദിവസത്തെ സമയം തരുമോ എന്ന് ചോദിക്കുകയായിരുന്നു. ഓക്കെ പറഞ്ഞ് താന്‍ അവിടെ നിന്നും ഇറങ്ങുകയായിരുന്നുവെന്നും വിനീത് പറയുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അപ്പു വിളിച്ചു, 'എന്റെ സൈഡില്‍ നിന്നും ഓകെയാണ്, വിനീതിന്റെ സൈഡില്‍ നിന്ന് വേറെ ആരെയെങ്കിലും നല്ല അഭിനേതാക്കളെ വച്ച് ചെയ്യുന്നെങ്കില്‍ നോക്കാം കേട്ടോ' എന്നായിരുന്നു പ്രണവിന്റെ പ്രതികരണമെന്ന് വിനീത് മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു.

  ഹൃദയം കേരളത്തിന് പുറത്ത് പോയി പഠിക്കുന്നവരുടെ കഥയാണെന്നും വിനീത് പ്രെമോഷന്‌റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ
  ഹൃദയത്തില്‍ എന്റെ ഏറ്റവും വലിയ ഭാഗ്യം, ഞാന്‍ മനസ്സില്‍ കണ്ട അഭിനേതാക്കളെ തന്നെ കാസ്റ്റ് ചെയ്യാന്‍ സാധിച്ചു എന്നതാണെന്നും വിനത് പറയുന്നുണ്ട്. ആരും സെക്കന്റ് ചോയിസ് ആയിരുന്നില്ല. ഹൃദയത്തിന്റെ കഥ എഴുതുന്നതിന് മുന്‍പ് തന്നെ ദര്‍ശനയോട് കാര്യം പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് കഥയിലെ ഏറ്റവും പ്രാധാന്യമുള്ള റോളാണ്. ഒരു കാസ്റ്റിങ് ശരിയായിലെങ്കില്‍ മറ്റെല്ലാ കാസ്റ്റിങും വീണും പോകും എന്ന് പറയില്ലേ. അത് പോലൊരു കഥാപാത്രമാണ് ദര്‍ശനയുടേത്. ദര്‍ശന ഓകെ പറഞ്ഞപ്പോള്‍ പ്രണവിനോട് സംസാരിച്ചു. ഏറ്റവും ഒടുവിലാണ് കല്യാണിയെ സമീപിച്ചത്. അന്ന് കല്യാണി മലയാളത്തില്‍ വേറെ സിനിമകള്‍ ഒന്നും കമ്മിറ്റ് ചെയ്തിരുന്നില്ല. നല്ലൊരു ക്രൂ ആണ് സിനിമുയുടേത്. വര്‍ക്ക് ചെയ്യാന്‍ ഏറ്റവും സുഖമുള്ള ആളാണ് പ്രണവ് മോഹന്‍ലാല്‍ എന്നും വിനീത് അഭിമുഖത്തിൽ പറഞ്ഞു.

  പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam

  മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും വിനീത് ശ്രീനിവാസന്‍ തന്നെയാണ്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

  English summary
  Vineeth Sreenivasan Opens Up About His First Meeting With Pranav Mohanlal, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X