ഹിഷാം അത് പറഞ്ഞപ്പോള്‍ എനിക്ക് ഉള്ളില്‍ വല്ലാത്ത കുത്തലായിരുന്നു, പിന്നെ അവനെ വിളിപ്പിച്ചു; വിനീത്
മലയാളത്തില്‍ ഇന്ന് തിരക്കുള്ള സംഗീത സംവിധായകനാണ് ഹിഷാം അബ്ദുള്‍ വഹാബ്. എന്നാല്‍ ഒരു കാലത്ത് ഏറെ സ്ട്രഗിള്‍ ചെയ്താണ് ഹിഷാം കമ്പോസറായി ഇന്നത്തെ അവസ്ഥിയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ തന്നോടൊപ്പം ഹൃദയത്തില്‍ കമ്പോസറായി എത്തിയ സംഭവം പറയുകയാണ് വിനീത്.
ഹിഷാമിന് വലിയ രീതിയില്‍ കൈയ്യടി നേടിക്കൊടുത്ത ചിത്രമായിരുന്നു ഹൃദയം. നേരത്തെയും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഹൃദയം ഒരു വലിയ സിനിമ ആയതിനാല്‍ തന്നെ ഹിഷാമിന് കരിയറില്‍ വലിയ മാറ്റമാണ് ഉണ്ടായത്. ഹൃദയത്തിലെ പാട്ടുകളെല്ലാം തന്നെ വലിയ രീതിയല്‍ ശ്രദ്ധിക്കപ്പെട്ട പാട്ടുകളുമായിരുന്നു.

ഹിഷാം കുറേ കാലമായി തന്റ സ്ട്രഗ്ലിംഗ് പിരീഡിലായിരുന്നു. തന്റെ സുഹൃത്തുക്കളുടെ സിനിമയില്‍ ഹിഷാം അവസരം ചോദിച്ചിരുന്നുവെന്നുമാണ് ഇപ്പോള്‍ വിനീത് പറയുന്നത്. പത്ത് വര്‍ഷത്തോളമായി ഹിഷാം തന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുയായിരുന്നു എന്ന് പറയുകയാണ് വിനീത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് തുറന്ന് പറഞ്ഞത്.
'എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് ഹിഷാം. പക്ഷെ ഞാന്‍ ഹിഷാമിനെ കാണുന്ന സമയത്തെല്ലാം ഹിഷാം സ്ട്രഗ്‌ളിംഗ് ആണ്. അവന്റെ പാട്ടുകള്‍ ഇടയ്ക്ക് ഞാന്‍ പാടുകയും റെക്കോര്‍ഡ് ചെയ്യുന്നുമൊക്കെയുണ്ട്. ഒരു ദിവസം ഹിഷാം എന്നോട് പറഞ്ഞു, ചേട്ടാ, ചേട്ടന്റെ സിനിമകള്‍ എനിക്കല്ല, ഷാന്‍ ചേട്ടനാണ് കിട്ടുക എന്ന് എനിക്ക് അറിയാം. വിനീതേട്ടന്റെ കൂട്ടുകാരുടെ ആരുടേയെങ്കിലും നല്ല സിനിമകള്‍ ഉണ്ടെങ്കില്‍ എന്റെ കാര്യം കൂടി പറയണേ,' എന്ന് ഹിഷാം പറഞ്ഞു.
ഇത് കേട്ടപ്പോള്‍ ആ സമയത്ത് എനിക്ക് ഉള്ളില്‍ നിന്ന് വല്ലാത്ത കുത്തലായിരുന്നു. ഒരു ദിവസം നാല് മണി വരെ റൂമില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന്, ഞാന്‍ ഒരു യെസ് പറഞ്ഞാല്‍ ഒരാളുടെ ലൈഫ് മാറ്റാനുള്ള സ്‌പേസ് ഉണ്ട് അവിടെ. പക്ഷെ ഇപ്പുറത്ത് അത് ഞാന്‍ ചെയ്താല്‍ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ ഇത് പറയേണ്ടി വരും എന്ന പ്രയാസവുമുണ്ടായിരുന്നു. ഇത് ദിവ്യയോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, ഷാനിനോട് സംസാരിക്കാന്‍. നോബിളും പറഞ്ഞു, ഷാനിനോട് സംസാരിക്കാന്‍. അങ്ങനെ ഷാനിനോട് കാര്യം പറഞ്ഞു.
ആദ്യം ഷാനിന് മനസിലായില്ല, ഞാന്‍ എന്താണ് ഈ പറയുന്നതെന്ന്. കാരണം എല്ലാത്തിനും ഞങ്ങള്‍ ഒരുമിച്ചാണ് ഉണ്ടായിട്ടുള്ളത്. എന്നിട്ട് ഷാന്‍ പറഞ്ഞു, എടാ നീ എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത് എന്ന് എനിക്ക് അറിയാം. നീ ചെയ്‌തോ എന്ന് പറഞ്ഞു. അങ്ങനെ കലൂര്‍ പള്ളിയില്‍ പോയി കുറേ നേരം ഞാന്‍ അവിടെ ഇരുന്നു. ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നൊന്നും ക്ലാരിറ്റി കിട്ടുന്നുണ്ടായിരുന്നില്ല.

അങ്ങനെ, അടുത്ത ദിവസമാണ് ഹിഷാമിനോട് എറണാകുളത്ത് നോബിളിന്റെ ഫ്‌ളാറ്റിലേക്ക് വരാന്‍ പറഞ്ഞത്. അങ്ങനെ റൂമില്‍ നിന്ന് ഞാന്‍ ഹിഷാമിനോട് ചോദിച്ചു, ഹിഷാമേ എന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി മ്യൂസിക് ചെയ്യാന്‍ പറ്റുമോ എന്ന്. ഇത് കേട്ട് അവന്‍ പറഞ്ഞത്, പത്ത് വര്‍ഷമായി അവന്‍ ഇങ്ങനെ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ്. ഇപ്പോള്‍ അവനെ നോക്ക് അവന്‍ എവിടെയാ നില്‍ക്കുന്നതെന്നും വിനീത് ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഹിഷാം മലയാളത്തില്‍ മാത്രമല്ല, തെലുഗുവില്‍ കുഷി, സ്പാര്‍ക്ക്, ഹായ് നന്ന, തുടങ്ങിയ ചിത്രങ്ങളിലും വര്‍ക്ക് ചെയ്തു. മലയാള ചിത്രം ഫിലിപ്പ്‌സ്, ശേഷം മൈക്കില്‍ ഫാത്തിമ തുടങ്ങിയ ചിത്രങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഹിഷാമാണ്.


Click it and Unblock the Notifications