എല്ലാവരുടേയും കൂട്ടത്തിൽ അവൻ ഉണ്ടാവും, സെറ്റിൽ പ്രണവ് മോഹൻലാൽ ഇങ്ങനെയാണ്, വിനീത് പറയുന്നു...
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഹൃദയം. 2022 ജനുവരി 21 ന് പുറത്ത് ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. തിയേറ്റർ റിലീസായിട്ടായിരുന്നു ഹൃദയം എത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രത്തിൽ നിന്നും നല്ല അഭിപ്രായമാണ് കിട്ടുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിന് ശേഷം ഒരു ചെറിയ ഇടവേളയ്ക്ക ശേഷമാണ് വിനീത് ശ്രീനിവാസൻ ചിത്രവുമായി എത്തുന്നത്. പ്രതീക്ഷ തെറ്റിക്കാതെ ആയിരുന്നു ഹൃദയം തിയേറ്ററുകളിൽ എത്തിയത്.
വിനീത് ശ്രീനിവാസൻ ചിത്രം എന്നതിൽ ഉപരി പ്രണവ് മോഹൻലാൽ ചിത്രം കൂടിയാണിത്. മുൻ ചിത്രങ്ങളിൽ കണ്ട പ്രണവിനെ ആയിരുന്നില്ല അരുൺ നീലകണ്ഠനായി ഹൃദയത്തിൽ കണ്ടത്. നടന്‌റെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. വിമർശിച്ചവരെ കൊണ്ട് തന്നെ തിരുത്തി പറയിപ്പിച്ചിരിക്കുകയാണ് പ്രണവ്. പ്രേക്ഷകർക്ക് മാത്രമല്ല സഹതാരങ്ങൾക്കും താരപുത്രനെ കുറിച്ച് പറയാൻ നൂറ് നാവാണ്.'' അടുത്തറിയു തോറും കൂടുതൽ കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് പ്രണവിന്റേതെന്നാണ് വിനീത് പറയുന്നത്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

വിനീതിന്റെ വാക്കുകൾ ഇങ്ങനെ...'' ഒറ്റ വാക്കിൽ പറഞ്ഞാൽ അടുത്തറിയും തോറും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തിത്വം ഉള്ള ആളാണ് പ്രണവ് മോഹൻലാൽ. കഥ ആലോചിക്കുമ്പോൾ പ്രണവ് തന്റെ മനസ്സിൽ ഇല്ലായിരുന്നു. പക്ഷെ എഴുതുന്നതിനു മുമ്പേ എനിക്ക് ആ കഥാപാത്രമായി പ്രണവിനെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു . ഹൃദയത്തിൽ അപ്പുവിനെ ആലോചിച്ച് തുടങ്ങിയത് മുതൽ ഓരോ സീനും എഴുതുമ്പോൾ തനിക്ക് അവനെ കാണാൻ കഴിയുന്നുണ്ടായിരുന്നു. അവൻ ഇങ്ങനെയാവും ഓരോ സീനുകൾ ചെയ്യുക എന്നതും മനസിൽ ഉണ്ടായിരുന്നു. എന്നാൽ ചില കാര്യങ്ങളിൽ തനിക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ അത് ചെയ്തു വന്നപ്പോൾ അവൻ നമ്മളെ പ്രതീക്ഷിക്കാത്ത റൂട്ടിലേയ്ക്ക് കൊണ്ട് പോയി മനോഹരമാക്കിയെന്നും വിനീത് പറയുന്നു.

പ്രണവ് ഈ ചിത്രം കമിറ്റ് ചെയ്തതിനെ കുറിച്ചും വിനീത് പറയുന്നുണ്ട്. 2019 ൽ പ്രണവിന് തിരക്കഥ വായിച്ച് കൊടുക്കുന്നത്. കഥ പറഞ്ഞ് കൊടുത്തില്ല. പോയി തിരക്കഥ വായിച്ച് കൊടുക്കുകയായിരുന്നു. രണ്ട് ദിവസം കൊണ്ടാണ് തിരക്കഥ വായിച്ച് കൊടുത്തത്. കേട്ടതിന് ശേഷം അപ്പു എന്നോട് ഒരു ദിവസത്തെ സമയം ചോദിച്ചു. ഒന്ന്. രണ്ട് ദിവസത്തിന് ശേഷം തന്നെ വിളിച്ചു. '' എന്റെ ഭാഗത്ത് നിന്ന് ഓക്കെയാണ് പ്രണവിന് എന്നെക്കാൾ നല്ല നടന്മാരെ വെച്ച് സിനിമ ചെയ്യണമെങ്കിൽ ചെയ്തതോളൂ എന്നായിരുന്നു പറഞ്ഞത്. താൻ മറ്റൊരു ഓപ്ഷൻ ചിന്തിച്ചിട്ടില്ല എന്ന് അപ്പുവിനോട് പറഞ്ഞു അത്രയ്ക്ക് വളരെ സിമ്പിളായി ചിന്തിക്കുന്ന ആളാണ് പ്രണവ് മോഹൻ ലാൽ'' എന്നും വിനീത് പറഞ്ഞു.

ലൊക്കേഷനിലും വളരെ സിമ്പിളായിട്ടാണ് അദ്ദേഹം പെരുമാറുന്നതെന്നും സെറ്റിലെ അനുഭവം പങ്കുവെച്ച് കൊണ്ട് വിനീത് പറഞ്ഞു. ''താരത്തിന്റെ പരിവേഷം ഇല്ലാതെയാണ് പ്രണവ് ലൊക്കേഷനിൽ പെരുമാറുന്നത് ചുറ്റുമുള്ള പിള്ളേരുടെ കൂടെ കൂടിയാൽ അവൻ ഏതാന്ന് കണ്ട് പിടിക്കാൻ പോലും ബുദ്ധിമുട്ടാണ്. എല്ലാവരുടേയും കൂട്ടത്തിൽ അവൻ ഉണ്ടാകും. ചായ കുടിക്കാൻ എല്ലാവരും പോയാൽ അവനും കാണും. സെലിബ്രിറ്റിയുടെ മകൻ അല്ലെങ്കിൽ ഒരു ആർട്ടിസ്റ്റ് അങ്ങനെയുള്ള ഒരു ഫീലുള്ള ആളാല്ല. ഭയങ്കര രസകമാണെന്നു'' വിനീത് പറയുന്നു.

ചിത്രത്തിൽ രണ്ടാം തലമുറ ഒന്നിച്ച് എത്തിയതിനെ കുറിച്ചും വിനീത് പറയുന്നു. കല്യാണി പ്രിയദർശൻ, പ്രണവ്മോഹൻ ലാൽ എന്നിവർക്കൊപ്പം പൃഥ്വിരാജും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. പിന്നണി ഗായകനായിട്ടാണ് പൃഥ്വി ഈ ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. നടന്റെ ശബ്ദമാണ് ഈ ചിത്രത്തിൽ എത്തിച്ചതെന്നാണ് വിനീത് പറയുന്നത്. ' രാജുവിന്റെ വോയിസ് വളരെ ആറ്റിറ്റ്യൂഡ് ഉള്ള വോയ്സ് ആണ്. അങ്ങനെ ഒരു ശബ്‌ദം ആ പാട്ടിന് വന്നാൽ നന്നാകും എന്നെനിക്ക് തോന്നി. പാടാനറിയുന്ന ആരെ കൊണ്ട് വേണേലും പാടിക്കാം പക്ഷേ പാട്ടിനെ പുഷ് ചെയ്യുന്ന പോലൊരു ശബ്‌ദം വന്നാൽ നന്നാകും എന്ന് തോന്നിയതുകൊണ്ടാണ് രാജു ഇതിലേക്ക് വന്നത്'.
Recommended Video

അതുപോലെ കല്യാണിയെ ഈ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തതിനെ കുറിച്ചും വിനീത് പറയുന്നുണ്ട്. '2019ൽ ഒരു തെലുങ്ക് സിനിമയിലെ ഡാൻസ് കണ്ടപ്പോൾ കല്യാണി വളരെ വൈബ്രന്റ് ആയി തോന്നിയിരുന്നു. മലയാളത്തിൽ അവൾ ചെയ്‌തിരുന്നുമില്ല. അങ്ങനെ ഒരു നായിക ഇവിടെ നന്നാകും എന്ന് തോന്നിയെന്നും വിനീത് പറഞ്ഞ് നിർത്തുന്നു'. മറ്റൊരു അഭിമുഖത്തിൽ ദർശനയോടാണ് ഈ കഥ ആദ്യം പറഞ്ഞതെന്ന് വിനീത് പറഞ്ഞിരുന്നു. ദർശന ഓക്കെ പറഞ്ഞതിന് ശേഷമാണ് പ്രണവിനോടും പിന്നീട് കല്യാണിയോടും കഥ പറഞ്ഞതെന്നും താരം വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











