അച്ഛനിൽ നിന്ന് പകർത്താൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ഇതാണ്, അച്ഛനും പോവരുതെന്ന് ആഗ്രഹിക്കുന്നു...
മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്ന താരകുടുംബമാണ് നടൻ ശ്രീനിവാസന്റേത്. താരങ്ങളുടെ അഭിമുഖങ്ങൾ പലതും പ്രേക്ഷകരെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ താരകുടുംബത്തിന്റെ ഒരു പഴയ വീഡിയോ വൈറലായിരുന്നു. ഇത് ചിരിക്കാനുള്ള നിരവധി കണ്ടന്റുകൾ നൽകി എങ്കിലും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത്. ശ്രീനിവാസൻ എന്ന മികച്ച അച്ഛനെ കുറിച്ചായിരുന്നു. ചെറുപ്പത്തിൽ തന്നെ മക്കൾക്ക് തങ്ങളുടെ അഭിപ്രായം തുറന്ന് പറയാൻ നടൻ നൽകി സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു അധികം പ്രേക്ഷകരും പറഞ്ഞത്. അത് പോലെ തന്നെ വിമല എന്ന അമ്മയേയും ഭാര്യയേയും പുകഴ്ത്തി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു.
അച്ഛന്റെ പാത പിന്തുടർന്നാണ് വിനീതും സഹോദരൻ ധ്യാനും സിനിമയിൽ എത്തുന്നത്. ശ്രീനിവാസനെ പോലെ തന്നെ തിരക്കഥ, സംവിധാനം, അഭിനയം എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും തങ്ങളുടേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പിന്നണി ഗാനരംഗത്ത് നിന്നാണ് വിനീത് സംവിധാനത്തിലേയ്ക്ക് ചുവട് വയ്ക്കുന്നത്. ഇപ്പോഴിത അച്ഛനിൽ നിന്ന് കോപ്പി ചെയ്യാൻ ആഗ്രഹമില്ലാത്ത സ്വഭാവത്തെ കുറിച്ച് പറയുകയാണ് വിനീത്. മാത്യഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

അച്ഛന്റെ പുകവലി പോലുള്ള ശീലങ്ങൾ കോപ്പി ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നാണ് വിനീത് പറയുന്നത്. '' പുകവലി പോലുള്ള ശീലങ്ങളില്‍പ്പെട്ട് അച്ഛന്‍ ആരോഗ്യകരമായി ബുദ്ധിമുട്ടുന്നത് ചെറുപ്പം മുതലേ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് അത്തരം ശീലങ്ങളിലേക്ക് പോവരുത് എന്ന് ഞാന്‍ അന്നേ മനസ്സിലുറപ്പിച്ചിരുന്നു. അതിലേക്ക് അച്ഛനും പോവരുത് എന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കാറുണ്ടെന്നും വിനീത് പറയുന്നുണ്ട്.

വീട്ടിലെ ശ്രീനിവാസനെ കുറിച്ചും പറയുന്നുണ്ട്. വീട്ടിൽ അച്ഛനും മകനും തമ്മിൽ കൗണ്ടർ അടിക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വീട്ടിലെ ശ്രീനിവാസനെ കുറിച്ച് പറഞ്ഞത്. അച്ഛൻ നല്ല മൂഡിൽ ആണെങ്കിൽ രസമാണെന്നാണ് വിനീത് പറയുന്നത്. താൻ വീട്ടിൽ പോയി കഴിഞ്ഞാൽ അമ്മയുമായുള്ള കൗണ്ടറുകളാണ് കൂടുതലെന്നും പറയുന്നുണ്ട്. '' അമ്മ ആരോഗ്യകാര്യത്തെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അച്ഛന്‍ അമ്മയെ പൊക്കി സംസാരിക്കും. ''ഇവളെന്തൊരു ആളാണ്, നീ നോക്കിയേ ഇവളില്ലെങ്കില്‍ ഞാന്‍ എത്ര കഷ്ടപ്പെട്ടേനേ'' എന്നൊക്കെ പറഞ്ഞ് അച്ഛന്‍ അമ്മയെ പൊക്കും. അമ്മ അപ്പോള്‍ രസകരമായ രീതിയില്‍ത്തന്നെ അതിന് മറുപടി കൊടുക്കും. അവര്‍ തമ്മിലുള്ള സംഭാഷണം കേട്ടിരിക്കാന്‍ നല്ല രസമാണെന്നും വനീത് പറയുന്നു.

അച്ഛനുമായി കൂടുതൽ സാമ്യം സഹോദരൻ ധ്യാൻ ശ്രീനിവാസനാണെന്നും വിനീത് പറയുന്നുണ്ട്. താൻ അമ്മയെ പോലെയാണ്. ''അവന്റെ സംസാരത്തിലും സ്വഭാവത്തിലുമൊക്കെ അച്ഛന്റെ നിഴലുകള്‍ കാണാം. ഞാന്‍ അമ്മയെപ്പോലെയാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഞാനും ധ്യാനും രണ്ടുതരം മനുഷ്യരാണെന്നും വിനീത് കൂട്ടിച്ചേർത്തു.
Recommended Video

സിനിമക്കാരൻ എന്ന നിലയിൽ അച്ഛന്റെ ഇഷ്ടപ്പെട്ട ക്വാളിറ്റിയെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. എഴുത്തിൽ കൊണ്ട് വരുന്ന പുതുമയാണ് ഏറെ ഇഷ്ടമെന്നാണ് വിനീത് പറയുന്നത്. 'സര്‍ക്കാറ്റിസ്റ്റിക് ആയ രീതിയില്‍ വളരെ ആഴത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് അച്ഛനുണ്ട്. എനിക്കിഷ്ടപ്പെട്ടിട്ടുള്ള അച്ഛന്റെ തിരക്കഥകളിലെല്ലാം പുതുമയുള്ള ഒരു ജീവിതമുണ്ട്. നമുക്കുചുറ്റും ജീവിക്കുന്ന പല മനുഷ്യരെയും ആ സിനിമകളില്‍ കാണാനാകും. ഒപ്പം അച്ഛന്റെ സെന്‍സ് ഓഫ് ഹ്യൂമറും കാഴ്ചപ്പാടുകളുമെല്ലാം അതിലുണ്ടാവും. അതുകൊണ്ട് അച്ഛനിലെ എഴുത്തുകാരനെയാണ് എനിക്ക് ഏറെ ഇഷ്ടം വിനീത് പറഞ്ഞ് അവസാനിപ്പിക്കുന്നു.


Click it and Unblock the Notifications