അച്ഛൻ പറയുന്നത് കേട്ട് താൻ കരഞ്ഞു പോയി, അദ്ദേഹത്തിന്റെ കണ്ണും നിറഞ്ഞു, സംഭവം വെളിപ്പെടുത്തി വിനീത്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രനാണ് വിനീത് ശ്രീനിവാസൻ. പിന്നണി ഗായകനായി സിനിമ കരിയർ തുടങ്ങിയ വിനീത് ചെറിയ സമയം കൊണ്ട് തന്നെ മോളിവുഡിൽ തന്റേതായ പേര് നേടിയെടുക്കുകയായിരുന്നു. നടൻ ശ്രീനിവാസന്റെ മകൻ എന്നതിൽ ഉപരി സ്വന്തം പേരിലൂടെയാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ മകൻ ധ്യാൻ ശ്രീനിവാസനും അങ്ങനെ തന്നെയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് വിനീതിന്റെ തുടക്കം. ''കസവിന്റെ തട്ടമിട്ട്''... എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായകനായി ചുവട് വയ്ക്കുന്നത്. പിന്നീട് ഹിറ്റ് ഗാനങ്ങൾ വിനീതിനെ തേടി എത്തുകയായിരുന്നു.

പിന്നണി ഗാനരംഗത്ത് മാത്രമല്ല അച്ഛൻ ശ്രീനിവാസനെ പോലെ സിനിമയിലെ എല്ലാ മേഖലയിലും വിനീത് സജീവമാണ്. അഭിനയം, സംവിധാനം, തിരക്കഥ, ഡബ്ബിംഗ് എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും വിനീതും ചുവട് ഉറപ്പിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് മികച്ച താരങ്ങളെ സമ്മനിച്ച സംവിധായൻ കൂടിയാണ് വിനീത് ശ്രീനിവാസൻ. 2010 ൽ പുറത്ത് ഇറങ്ങിയ മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ കുപ്പായം അണിയുന്നത്. മലർവാടി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ വിനീത് യൂത്തിന്റേയും കുടുംബപ്രേക്ഷകരുടേയും പ്രിയപ്പെട്ട സംവിധായകനായി മാറുകയായിരുന്നു.

ഹൃദയം

ഇപ്പോഴിത പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് വിനീത്. 2016 ൽ പുറത്ത് ഇറങ്ങിയ ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം വിനീത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വന്നിട്ടുണ്ട്. സംഗീത സംവിധായകനായ ഹിഷാം ആലിപിച്ച ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. സിനിമയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. 2022 ആണ് ഹൃദയം തിയേറ്ററുകളിൽ എത്തുന്നത്.

അച്ഛനെ കുറിച്ച്  വിനീത്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിനീതിന്റെ ഒരു അഭിമുഖമാണ്. അച്ഛൻ ശ്രീനിവാസനെ കുറിച്ചാണ് വിനീത് പറയുന്നത്. കഥ പറഞ്ഞ് അച്ഛന്റെ കണ്ണു നിറഞ്ഞതിനെ കുറിച്ചാണ് വിനീത് പറയുന്നത്. കൂടാതെ അച്ഛൻ നിരുത്സാഹപ്പെടുത്തിയതിനെ കുറിച്ചും താരം കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. അച്ഛൻ നിരുത്സാഹപ്പെടുത്തുന്നത് ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

നിർദ്ദേശം

സിനിമ എഴുതുമ്പോൾ അച്ഛൻ നിർദ്ദേശങ്ങൾ തരാറുണ്ടോ എന്നുളള ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിനായിരുന്നു മറുപടി. വിനീതിന്റെ വാക്കുകൾ ഇങ്ങനെ...'' ഓരേ എഴുത്ത് കഴിഞ്ഞാലും ഞാൻ പോയി വായിച്ച് കൊടുക്കാറുണ്ട്. ആദ്യമൊക്കെ വായിക്കുന്ന സമയത്ത് പറയുന്നത് 'ഒന്നും ശരിയായിട്ടില്ല' എന്നാണ്. അത് നമുക്ക് കേട്ട് സഹിക്കാൻ പറ്റില്ല. പിന്നെ അത് മാറ്റി എഴുതി ഏഴോ, എട്ടോ കോപ്പിയായപ്പോഴാണ് ' പതം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് അച്ഛൻ പറയുന്നത്. പണ്ട് മുതൽ തന്നെ നമ്മൾ താൽപര്യം എടുത്ത് ചോദിച്ചാൽ അച്ഛൻ അത് വിശദീകരിച്ച് തരുമെന്നും വിനീത് പറയുന്നു. അത്തരത്തിലൊരു സംഭവവും വിനീത് പറയുന്നുണ്ട്.

Recommended Video

മമ്മൂട്ടി അഭിനയിച്ചതിന് 5 പൈസ മേടിച്ചില്ല.. വെളിപ്പെടുത്തലുമായി ശ്രീനിവാസൻ
കഥ പറയുമ്പോൾ സിനിമ

കഥ പറയുമ്പോൾ എന്ന സിനിമ ചെയ്യുമ്പോഴുള്ള സംഭവത്തെ കുറിച്ചാണ് പറയുന്നത്. കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ കഥയൊക്കെ തന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്സിൽ ,സുഹൃത്തിനെ കാണാൻ പോകുന്നതാണ്. ആ ഫുൾ ഡയലോഗ് അച്ഛൻ പറഞ്ഞ് തന്നിരുന്നു. പേപ്പറോ മറ്റൊന്നും അച്ഛന്റെ കയ്യിൽ ഇല്ല. മുഴുവൻ ഡയലോഗ്സ് പറഞ്ഞ് തീരുമ്പോൾ അച്ഛന്റെ കണ്ണും നിറഞ്ഞു ഞാൻ കരയുകയും ചെയ്തു. ആ സംഭവം തനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. ഏറെ പെയിൻ എടുത്താണ് അദ്ദേഹം ഓരോ സീനും എഴുതുന്നതെന്നും വിനീത് അഭിമുഖത്തിൽ പറഞ്ഞു. അച്ഛന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം സന്ദേശമാണെന്നും അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X