For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണിയും പ്രണവും' ഹൃദയം' സിനമയിലേയ്ക്ക് വരാനുള്ള കാരണം, വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമ കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-ശ്രീനിവാസന്റേത്. ഇവർ മൂവരും ഒന്നിച്ച സിനിമകൾ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇന്നും ഈ ചിത്രങ്ങൾ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. ഇപ്പോഴിത ഈ ഹിറ്റ് കൂട്ടുകെട്ടിന്റെ അടുത്ത തലമുറ ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഹൃദയത്തിനായി കാത്തിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

  vineeth-pranav mohanlal

  പരസ്പരം സംസാരിക്കാനുള്ള ഫ്രീഡം തന്നെ കുറവായിരുന്നു, 'അദൃശ്യ'ത്തിന്റെ സെറ്റിനെ കുറിച്ച് സാക് ഹാരിസ്

  ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാവുന്നത് പ്രണവിന കുറിച്ചുള്ള വിനീത് പറഞ്ഞ വാക്കുകളാണ്. പ്രണവിന വെച്ച് ഹൃദയം ചെയ്യാനുള്ള കാരണം വെളിപ്പെടുത്തുകയാണ് വിനീത്. ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. വിനീതിന്റെ വാക്കുകൾ ഇങ്ങനെ... ''ആളുകള്‍ക്ക് ഇഷ്ടമുള്ള ഒരു നടനെ വെച്ചാണ് ഹൃദയം ചെയ്യാനാണ് വിചാരിച്ചത്. പ്രണവിന്റെ സിനിമകള്‍ കാണാന്‍ ആളുകള്‍ക്ക് ഇഷ്ടവും ആകാംക്ഷയും ഉണ്ടാകും.പ്രണവിന്റെ 2 സിനിമകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. അധികം സിനിമകള്‍ ചെയ്തിട്ടില്ലായെന്ന ഇഷ്ടവും ഒരു ആകാംക്ഷയും ആളുകള്‍ക്ക് പ്രണവിലുണ്ട്''.

  ഐശ്വര്യ റായിയുടെ ബേബി ബംപ് കണ്ടെത്തി ആരാധകർ, നടി അമ്മയാവാൻ പോകുന്നു, ആഘോഷമാക്കി ആരാധകർ

  പ്രണവുമായുള്ള ബാല്യകാലത്തെ പരിചയത്തിനെ കുറിച്ചും വിനീത് അഭിമുഖത്തിൽ പറയുന്നുണ്ട്. ''പ്രണവിനെ കുട്ടിക്കാലത്ത് പരിചയമുണ്ടായിരുന്നെങ്കിലും ഹൃദയത്തിന്റെ സെറ്റില്‍ വെച്ചാണ് കൂടുതല്‍ പരിചയപ്പെടുന്നത്. പ്രണവിനെ കുട്ടിക്കാലത്ത് ചില ഫങ്ഷനുകളിലൊക്കെ വെച്ച് കണ്ടിട്ടുണ്ടെന്നല്ലാതെ എനിക്കങ്ങനെ വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ശരിക്കും പരിചയപ്പെട്ട് സുഹൃത്തുക്കളാവുന്നത് ഹൃദയമെന്ന സിനിമയുമായി ബന്ധപ്പെട്ടാണ്," താരം പറയുന്നു.

  അഭിഷേകുമായുള്ള നിശ്ചയം അറിഞ്ഞില്ല, എല്ലാം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്, ആ സംഭവത്തെ കുറിച്ച് ഐശ്വര്യ റായി

  കല്യാണി ഈ സിനിമയിലേയ്ക്ക് വരാനുള്ള കാരണവും വിനീത് പറയുന്നുണ്ട്. ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുന്ന മുഖമുള്ള ഒരാളാകണം സിനിമയില്‍ വേണ്ടതെന്ന നിര്‍ബന്ധമാണ് കല്യാണിയെ തെരഞ്ഞെടുക്കാന്‍ കാരണം. 2019ല്‍ ഞാന്‍ കാണുന്ന സമയത്ത് കല്യാണി മലയാള സിനിമകളൊന്നും ചെയ്തിട്ടില്ല. കല്യാണിയുടെ ഒരു തെലുങ്ക് സിനിമയും മറ്റൊരു സിനിമയിലെ പാട്ടുകളുമേ ഞാന്‍ കണ്ടിട്ടുള്ളു. മലയാളികള്‍ക്ക് പെട്ടെന്ന് ഇഷ്ടമാകുന്ന ഒരു മുഖമുണ്ട് കല്യാണിക്ക് , വിനീത് പറയുന്നു.

  ബിഗ് ബോസിലെ ഫേയ്ക്ക് അയാളാണ്, നേരത്തെ അറിയാമായിരുന്നു, അകത്ത് വന്നപ്പോൾ മാറി, വെളിപ്പെടുത്തി ഋതു

  സംഗീതത്തിന് ഏറെ പ്രധാന്യമുളള ചിത്രമാണ് ഹൃദയമെന്ന് വിനീത് ശ്രീനിവാസൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. പതിനഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്.അബ്ദുള്‍ വഹാബാണ് ഹൃദയത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.ഹൃദയം സിനിമയുടെ ക്യാരക്ടര്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ റിലീസ് ചെയ്തിരുന്നു,. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവയ്ക്ക് ലഭിച്ചത്. പ്രണവിന്റെ പിറന്നാൾ ദിവസമായിരുന്നു നടന്റെ ക്യാരക്ടർ ലുക്ക് റിലീസ് ചെയ്തത്. മോഹൻലാൽ ആയിരുന്നു ഔദ്യോഗിക ഫേസ്ബുക്കിലൂടെ മകന്റെ പോസ്റ്റർ ഷെയർ ചെയ്തത്. ക്യാമറയും കൊണ്ട് നിൽക്കുന്ന പ്രണവിന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. കല്യാണിയുടേയും ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരുന്നു,റിലാന്റ് നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിശാഖാണ് ഹൃദയം നിര്‍മ്മിക്കുന്നത്. നാല്‍പ്പത് വര്‍ഷത്തിന് ശേഷം മെറിലാന്റ് നിര്‍മ്മാണ കമ്പനി വീണ്ടും സിനിമ നിര്‍മ്മിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ കോ പ്രൊഡ്യൂസറായിരുന്നു വിശാഖ്. ഹെലനിലെ നായകനായ നോബിള്‍ തോമസും സഹ നിര്‍മ്മാതാവാണ്.

  കല്യാണിയുടെ മൂന്നാമത്തെ മലയാള സിനിമയാണ് ഹൃദയം. അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രമാണ് കല്യാണിയുടെ ആദ്യത്തെ മലയാളം സിനിമ.ദുൽഖർ സൽമാൻ, ശോഭന, സുരേഷ് ഗോപി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു സിനിമയിൽ എത്തിയത്. തിയേറ്റർ റിലീസായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബികടലിന്‌റെ സിംഹത്തിലും ഒരു പ്രധാന വേഷത്തിൽ കല്യാണി എത്തുന്നുണ്ട്. പ്രണവും ഈ ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാലിന്റെ കുട്ടിക്കാലമാണ് ചിത്രത്തിൽ പ്രണവ് അവതരിപ്പിക്കുന്നത്. ആദി, ഇരുപത്തിയൊന്നാം നൂറ്റണ്ട് എന്നിവയാണ് പുറത്ത് വന്ന പ്രണവ് മോഹൻലാൽ ചിത്രങ്ങൾ.

  Vineeth Sreenivasan Biography | വിനീത് ശ്രീനിവാസന്റെ ജീവചരിത്രം | FilmiBeat Malayalam

  ആദ്യം സാന്ത്വനത്തിന്റെ സംവിധായകനോട് നോ പറഞ്ഞതു, പിന്നീട്... അപ്പു ആയതിനെ കുറിച്ച് രക്ഷ

  English summary
  vineeth sreenivasan Opens Up Why He casting Kalyani And Pranav Mohanlal In Hridayam Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X