twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനിവാസന്റെ മകനല്ലേ മോശം വരുമോ? വീണ്ടും ഹിറ്റടിക്കാന്‍ ഒരുങ്ങി വിനീത് ശ്രീനിവാസന്‍!

    |

    ശ്രീനിവാസന്‍ എന്ന താരം മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിരിക്കുന്നത് എക്കാലത്തെയും ഹിറ്റ് സിനിമകളായിരുന്നു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവുമായിട്ടുമെല്ലാം ശ്രീനിവാസന്‍ തിളങ്ങി നിന്നു. ഇതേ പാത പിന്തുടര്‍ന്ന് ശ്രീനിവാസന്റെ രണ്ട് ആണ്‍മക്കളും സിനിമയിലേക്ക് എത്തി. അച്ഛനെ പോലെ തന്നെ നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, ഗായകന്‍ എന്നിങ്ങനെ ഒരുപടി മുന്നിലാണ് വിനീത് ശ്രീനിവാസന്‍.

     സൂര്യയുടെ മരണമാസ് എന്‍ട്രി! തിയറ്ററുകളെ പൂരപ്പറമ്പാക്കി നടിപ്പിന്‍ നായകന്റെ എന്‍ജികെ! സൂര്യയുടെ മരണമാസ് എന്‍ട്രി! തിയറ്ററുകളെ പൂരപ്പറമ്പാക്കി നടിപ്പിന്‍ നായകന്റെ എന്‍ജികെ!

    വിനീത് സിനിമയിലേക്കെത്തി തിളങ്ങി നില്‍ക്കുന്നതിന് പിന്നാലെ സഹോദരന്‍ ധ്യാനും എത്തി. ഇപ്പോള്‍ രണ്ട് പേരും സിനിമയില്‍ സജീവമായി തുടരുകയാണ്. ധ്യാന്‍ സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. അതിനൊപ്പം വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പാണെന്നാണ് ഏറ്റവും പുതിയ വിശേഷം. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിലൂടെ വിനീത് തന്നെയാണ് ഈ സൂചന നല്‍കിയിരിക്കുന്നത്.

     വിനീത് ശ്രീനിവാസന്റെ ഉദയം

    വിനീത് ശ്രീനിവാസന്റെ ഉദയം

    2002 ല്‍ മോഹന്‍ലാലിന്റെ കിളിചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ പാട്ട് പാടിയാണ് വിനീത് ശ്രീനിവാസന്‍ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്. ശേഷം പാട്ട് പാടാന്‍ വിനീതിന് ഒത്തിരി അവസരങ്ങള്‍ കിട്ടി. ക്ലാസ്‌മേറ്റ്‌സിലെ എന്റെ ഖല്‍ബിലെ എന്ന് തുടങ്ങുന്ന പാട്ട് പാടിയാണ് വിനീത് ശ്രീനിവാസന്‍ കേരളക്കരയെ ഞെട്ടിച്ചത്. 2008 ല്‍ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തി. മകന്റെ അച്ഛന്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്റെ മകനായിട്ടും വിനീത് അഭിനയിച്ചു. ശേഷം സംവിധാനത്തിലേക്കും തിരക്കഥ എഴുത്തിലേക്കും തിരിഞ്ഞ വിനീത് കിടിലനൊരു സിനിമ തിയറ്ററുകളിലേക്ക് എത്തിച്ചു.

     തിരക്കഥയും സംവിധാനവും

    തിരക്കഥയും സംവിധാനവും

    2010 ലായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാന രംഗത്ത് ചുവടുവെക്കുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ പുതുമുഖങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു വിനീത് തിരക്കഥയും രചനയും നിര്‍വഹിച്ചത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഗീവര്‍ഗീസ് ഈപ്പന്‍ എന്നിങ്ങനെയുള്ള താരങ്ങളുടെ അരങ്ങേറ്റ ചിത്രമായിരുന്നിത്. സിനിമ ഹിറ്റായതോടെ ഈ താരങ്ങള്‍ക്കൊന്നും പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകന്മാരാണ് നിവിന്‍ പോളിയും അജു വര്‍ഗീസുമെല്ലാം.

     തട്ടത്തിന്‍ മറയത്ത് വന്നു

    തട്ടത്തിന്‍ മറയത്ത് വന്നു

    തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ആദ്യ സിനിമ ഹിറ്റായതോടെ വീണ്ടും വിനീത് ശ്രീനിവാസന്റെ മാജിക് പിറന്നു. തട്ടത്തിന്‍ മറയത്ത് എന്ന മ്യൂസിക്കല്‍ റോമാന്റിക് ചിത്രം തിയറ്ററുകളിലേക്ക് എത്തിച്ച് നിവിന്‍ പോളിയെ സൂപ്പര്‍ താരമാക്കി. ഈ സിനിമയിലും അജു വര്‍ഗീസ്, ഭഗത് മാനുവല്‍ തുടങ്ങിയ താരങ്ങളെ അവതരിപ്പിക്കാന്‍ വിനീത് മറന്നില്ല. ഇഷ തല്‍വാര്‍ എന്ന പുതുമുഖ നായികയെയും വിനീത് സിനിമയിലേക്ക് പരിചയപ്പെടുത്തി. ഈ സിനിമ കൂടി ഹിറ്റായതോടെ നിവിന്‍ പോളിയുടെയും ഇഷയുടെയുമെല്ലാം ജീവിതവും കരിയറും മാറി മറിഞ്ഞു.

     വീണ്ടും സിനിമകള്‍

    വീണ്ടും സിനിമകള്‍

    മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനും തട്ടത്തിന്‍ മറയത്തിനും ശേഷം വേറെയും സിനിമകള്‍ വിനീത് ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്തിരുന്നു. തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളാണ് പിന്നീട് വന്നത്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുകയും ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ആനന്ദം എന്ന സിനിമയിലൂടെ നിര്‍മാതാവായിട്ടും വിനീത് എത്തി. ഇതിനെല്ലാം കൂടെ അഭിനയിക്കാനുള്ള അവസരങ്ങള്‍ താരപുത്രന്‍ ഒഴിവാക്കിയിരുന്നില്ല.

     അടുത്ത തിരക്കഥ ഒരുക്കുന്നു

    അടുത്ത തിരക്കഥ ഒരുക്കുന്നു

    ഇപ്പോഴിതാ വീണ്ടും ഒരു തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ് വിനീത് ശ്രീനിവാസന്‍. സീന്‍ ഒന്ന് എന്നെഴുതിയ റൈറ്റിംഗ് പാഡിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് താരം. താന്‍ സിനിമയ്ക്ക് വേണ്ടി വീണ്ടും സ്‌ക്രീപ്റ്റ് എഴുതുകയാണെന്നുള്ള സൂചനയാണ് ഇതിലൂടെ വിനീത് പങ്കുവെച്ചത്. കിടിലനൊരു എന്റര്‍ടെയിനര്‍ ചിത്രവുമായിട്ട് വിനീത് വരുന്നുണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ ഇതിനകം പ്രചരിച്ചിരുന്നു. സ്‌ക്രീപ്റ്റ് എഴുതിയ ചിത്രങ്ങളെല്ലാം ഹിറ്റാക്കിയതിനാല്‍ വിനീത് ശ്രീനിവാസന്റെ സിനിമയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

    Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

    English summary
    Vineeth Sreenivasan ready to start scripting?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X