ഹൃദയത്തിലെ പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍! സംവിധായകന്‍ പറഞ്ഞത്‌ കാണാം

By Midhun Raj

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് വിനീത് ശ്രീനിവാസന്‍. സിനിമയുടെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച താരത്തിന്റെ സിനിമകള്‍ക്ക് എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സംവിധായകനായ വിനീത് ശ്രദ്ധേയ സിനിമകളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

മലയാളത്തില്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രമാണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷമുളള തന്റെ അടുത്ത ചിത്രം അടുത്തിടെയായിരുന്നു വീനിത് ശ്രീനിവാസന്‍ പ്രഖ്യാപിച്ചത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ഹൃദയം എന്നാണ് പേരിട്ടത്.

സിനിമ അടുത്ത വര്‍ഷം

സിനിമ അടുത്ത വര്‍ഷം ഓണത്തിനാണ് റിലീസിനെത്തുകയെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തില്‍ മായാനദിയിലൂടെ ശ്രദ്ധേയയായ ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ തുറന്നുപറഞ്ഞിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചുമാണ് വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്.

ഡ്രാമ വിഭാതത്തില്‍പ്പെടുന്ന ഒരു ചിത്രമാണ്

ഡ്രാമ വിഭാതത്തില്‍പ്പെടുന്ന ഒരു ചിത്രമാണ് ഹൃദയമെന്ന് വിനീത് പറയുന്നു. പതിനേഴ് വയസു മുതല്‍ തന്റെ ഇപ്പോഴത്തെ പ്രായം വരെയുളള ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. തന്റെ ലൈഫില്‍ താന്‍ അനുഭവിച്ചിട്ടുളള ഒട്ടേറെ കാര്യങ്ങള്‍ ഈ ചിത്രത്തിന്റെ കഥയില്‍ ഉണ്ടെന്നും വിനീത് പറയുന്നു.

മുന്‍പും തന്റെ പല സിനിമകളിലും

മുന്‍പും തന്റെ പല സിനിമകളിലും ജീവിതാ അനുഭവങ്ങള്‍ വെളളിത്തിരയിലേക്ക് എത്തിച്ചിട്ടുളള ആളാണ് വിനീത് ശ്രീനിവാസന്‍. നടന്റെ ഗള്‍ഫിലുളള സുഹൃത്തിന്റെ കഥയായിരുന്നു ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ കാണിച്ചത്. കൂടാതെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രം ജനിച്ചു വളര്‍ന്ന തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ വിനീത് അണിയിച്ചൊരുക്കി.

ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിച്ച

ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിച്ച വിശാഖ് സുബ്രഹ്മണ്യമാണ് വീനീത് ശ്രീനിവാസന്റെ ഹൃദയം നിര്‍മ്മിക്കുന്നത്. ഹെലനിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നോബിള്‍ ബാബു തോമസ് ഹൃദയത്തിന്റെ സഹ നിര്‍മ്മാതാവായി എത്തുന്നു. ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമ നിര്‍മ്മിക്കുന്നത്.

സിനിമയുടെ ഷൂട്ടിംഗ്

സിനിമയുടെ ഷൂട്ടിംഗ് അടുത്ത വര്‍ഷം എപ്രിലിലോ മേയ് മാസത്തിലോ ആയിരിക്കും ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാല്‍പത് വര്‍ഷത്തിന് ശേഷം മെരിലാന്‍ഡ് എന്ന പ്രൊഡക്ഷന്‍ കമ്പനി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഹൃദയം. മെരിലാന്‍ഡിന്റെ ബാനറിലാണ് വിശാഖ് സുബ്രഹ്മണ്യം ഈ ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം അഭിനേതാവായുളള വിജയ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും സംവിധായകനായി എത്തുന്നത്. അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍,മനോഹരം തുടങ്ങിയ സിനിമകളെല്ലാം അടുത്തിടെ നടന്റെതായി വിജയമായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X