For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ പിള്ളേര് വലുതാകുന്നത് വരെ ഫീൽ ​ഗുഡ് സിനിമകൾ മാത്രമെ ചെയ്യൂ, ധ്യാനിനോട് ഇതുവരെ ചോദിച്ചില്ല'; വിനീത്

  |

  വിനീത് ശ്രീനിവാസൻ മലയാള സിനിമയിലെ ഒരു ബ്രാൻഡാണ്. കസവിന്റെ തട്ടമിട്ട് പാടി വന്ന പാട്ടുകാരനിലൂടെ... സൈക്കിളിലെ സരസനായ ചെറുപ്പക്കാരനിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ ശ്രീനിവാസന്റെ മകൻ എന്ന ലേബലിൽ വന്ന നടൻ പിന്നീട് മലയാളികളെ വിസ്മയിപ്പിക്കുകയായിരുന്നു.

  മലർവാടി ആർട്ട്സ് ക്ലബ് എന്ന ചിത്രം പുതുമുഖങ്ങളെ വെച്ച് അണിയിച്ചൊരുക്കുമ്പോൾ ശ്രീനിവാസന്റെ മകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അതായിരുന്നു ആ സിനിമയുടെ ലേബൽ.

  Also Read: ലിവിങ് ടുഗദറായി ജീവിച്ചതില്‍ കുറ്റബോധമുണ്ടോ? റാണിയെ പോലെ തന്നെ ഇനിയും ജീവിക്കുമെന്ന് അഭയ ഹിരണ്‍മയി

  ചിത്രം ഹിറ്റായി. പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. അതിലെ നായകൻമാരിൽ ഒരുവൻ മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവതാരമായി. പിന്നീടാണ് വിനീത് ശ്രീനിവാസൻ മലയാളികളെ ശരിക്കും ഞെട്ടിച്ചത് തട്ടത്തിൻ മറയത്തിലൂടെ.

  തട്ടം ശരിക്കും ചെറുപ്പക്കാർക്ക് ഒരു വീക്ക്നെസായി. വിനീത് ഒരു ബ്രാൻഡായി മാറാൻ തുടങ്ങിയത് അവിടം മുതലാണ്. ശ്രീനിവാസന്റെ മകന്റെ സിനിമ എന്നത് മാറി വിനീത് ശ്രീനിവാസന്റെ സിനിമ എന്നായി മാറി പിന്നീട്.

  Also Read: 'അപ്പോഴാണ് ഞാൻ അച്ഛന്റെ വില തിരിച്ചറിയുന്നത്, അങ്ങനെ അച്ഛൻ ചെയ്തത് ഞാൻ ഏറ്റെടുത്തു'; വിജയ് മാധവ് പറയുന്നു

  വിനീത് ശ്രീനിവാസൻ എന്ന സംവിധായകനേയും എഴുത്തുക്കാരനേയും പാട്ടുക്കാരനേയുമെല്ലാം മലയാളിക്ക് ഇഷ്ടമാണ്. വിശ്വസിക്കാവുന്ന ഒരു ബ്രാൻഡാണ് ഇന്ന് വിനീത് ശ്രീനിവാസൻ. ഏറ്റവും അവസാനം വിനീതിന്റെ സംവധാനത്തിൽ തിയേറ്ററുകളിലെത്തിയ സിനിമ ഹൃദയമാണ്. പതിവ് പോലെ ചിത്രം വലിയ രീതിയിൽ‌ ശ്രദ്ധിക്കപ്പെട്ടു.

  ഒപ്പം പ്രണവ് മോഹൻലാലിലെ നടനേയും മലയാളികൾ സ്നേഹിക്കാൻ തുടങ്ങി. മനോ​ഹരമാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസൻ ലീഡ് റോൾ ചെയ്ത സിനിമ.

  Also Read: അച്ഛന്‍ നാടുവിട്ടു, മരിക്കാം എന്ന് അമ്മ എപ്പോഴും പറയും; ഭക്ഷണത്തില്‍ എന്തെങ്കിലും തരുമോ എന്ന് പേടിച്ചു!

  ഇപ്പോൾ വീണ്ടും വിനീത് ശ്രീനിവാസൻ നായകനായി എത്തുകയാണ്. വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന മുകുന്ദനുണ്ണി അസോസിയേറ്റാണ് ആ സിനിമ. ഏറെ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

  ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിനെക്കുറിച്ചിറങ്ങിയ പോസ്റ്ററില്‍ തന്നെ വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ പ്രത്യേകത ഉളളതായിരിക്കുമെന്ന സൂചനയുണ്ടായിരുന്നു.

  അതുപോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെ ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

  വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  സിനിമയുടെ പ്രമോഷനുമായി തിരക്കിലാണ് ഇപ്പോൾ വിനീത് ശ്രീനിവാസൻ‌. പ്രമേഷനിടെ വിനീത് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 'ട്രെയിലറിന്റെ അഭിപ്രായം ഞാൻ ധ്യാനിനോട് ചോദിച്ചിട്ടില്ല. അവൻ എന്തെങ്കിലും പറയും.'

  'എന്തിനാ വെറുതെ. എന്റെ പിള്ളേർ വലുതാകുന്നത് വരെ ഞാൻ ഫീൽ​ഗുഡ് സിനിമകൾ മാത്രമെ ചെയ്യു. അവർക്ക് ഒരു പത്തൊമ്പത് വയസൊക്കെ ആകുമ്പോൾ മാറി മറ്റ് ജോണറുകൾ നോക്കാം.'

  'അല്ലാത്ത പടങ്ങൾ മറ്റുള്ളവരുടെ സംവിധാനത്തിൽ അഭിനയിച്ച് എന്റെ ആ​ഗ്രഹം ഞാൻ‌ തീർത്തോളാം. ലൈഫ് ‍ഡാർക്കാകും അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം', വിനീത് ശ്രീനിവാസൻ പറഞ്ഞു.

  ചിത്രം നവംബര്‍ 11ന് പ്രേക്ഷകരിലേക്ക് എത്തും. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

  Read more about: vineeth sreenivasan
  English summary
  Vineeth Sreenivasan Revealed Why He Only Does Feel Good Movies, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X