ഇന്നും അവളുടെ അമ്മയ്ക്ക് ഈ സത്യമറിയില്ല !, ഞാന്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അവള്‍ എന്റെ കൂടെയുണ്ട്

നടന്‍ ശ്രീനിവാസന്റെ മകന്‍ എന്നതിലുപരി പാട്ടുകാരനായെത്തിയ വിനീത് ശ്രീനിവാസനെയാണ് എക്കാലവും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുള്ളത്. പാട്ടും അതിനോടൊപ്പം സംവിധാനവും അഭിനയവും എല്ലാം കൈമുതലായുള്ള വിനീത് തന്റെ പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലാണ്.

വിനീതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കാണുന്ന ഒരാളാണ് അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ വിനീത്. ഇരുവരും കോളേജ് കാലം മുതലുള്ള പ്രണയമാണ്. 2012ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിഹാന്‍ ദിവ്യ വിനീത്, ഷനായ ദിവ്യ വിനീത് എന്നിങ്ങനെ രണ്ട് മക്കളുമുണ്ട് ഇരുവര്‍ക്കും.

vineeth

ഇപ്പോഴിതാ ഇരുവരും 2004 മുതലാണ് പ്രണയം തുടങ്ങുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ വിനീത് തങ്ങളുടെ പ്രണയത്തിന്റെ 20 ആം വാര്‍ഷികവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റാണ് വൈറല്‍ ആകുന്നത്. ദിവ്യ തന്റെ അമ്മ അറിയാതെ വിനീതിന്റെ ആദ്യ ചിത്രം കാണാന്‍ എത്തിയതിനെക്കുറിച്ചാണ് വിനീത് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ വൈറല്‍ ആയിരിക്കുകയാണ്.

എന്റെ ആദ്യത്തെ സിനിമ ഇറങ്ങുമ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല. തിരുവാണ്‍മയൂരിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോവുകയാണെന്ന് അമ്മയോട് പറഞ്ഞ് അന്ന് അവള്‍ വീട്ടില്‍ നിന്നിറങ്ങി. ഒരു ഓട്ടോ പിടിച്ച് എയര്‍പോര്‍ട്ടിലെത്തി. കൊച്ചിയിലേക്ക് പറന്നെത്തി. എന്റെ സുഹൃത്ത് നോബിള്‍ അവളെ പിക്ക് ചെയ്ത് പത്മ തീയേറ്ററിന്റെ മുന്നില്‍ ഡ്രോപ് ചെയ്തു.

ബാല്‍കണി ബോക്‌സിലിരുന്ന് അന്ന് ഞങ്ങള്‍ ഒരുമിച്ച് ആ സിനിമ കണ്ടു എന്ന് വിനീത് കുറിക്കുന്നു. സിനിമ കഴിഞ്ഞ ഉടനെ അവളെ തിരിച്ച് അതേപോലെ ഫ്‌ളൈറ്റ് കയറ്റി വിട്ടു വൈകുന്നേരത്തോടെ വീട്ടില്‍ എത്തി. ഇന്നും അവളുടെ അമ്മയ്ക്ക് ഈ സത്യം അറിയില്ല. ജീവിതത്തിന്റെ പല സുപ്രധാന ഘട്ടങ്ങളിലും നമ്മള്‍ ഒരുമിച്ചായിരുന്നു.

ഒരു കൈയ്യില്‍ ആസ്തലിന്‍ ഇന്‍ഹേലറും മറ്റേ കയ്യില്‍ ഒരു മുഷിഞ്ഞ കോളേജ് ബാഗുമായി 2004ല്‍ എന്റെ കൂടെ പോന്നവളാണവള്‍. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഇത് ഞാന്‍ പോസ്റ്റ് ചെയ്യുമ്പോള്‍ എന്റെ തൊട്ടടുത്ത് കിടക്കുന്നുണ്ടവള്‍. നമ്മള്‍ അതിജീവവിച്ചിരിക്കുന്നു ദിവ്യ. നിന്റെ കൂടെ ജീവിച്ച നാളുകള്‍ സുന്ദരമാണ്. ഹാപ്പി ആനിവേഴ്‌സറി എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

vineeth

ശ്വേത മോഹന്‍, ധന്യ വര്‍മ, ദീപ്തി വിധു പ്രതാപ് തുടങ്ങി നിരവധി പേരാണ് പോസ്റ്റില്‍ വിഷസ് പറഞ്ഞ് കമന്റ് ചെയ്തിരിക്കുന്നത്. ദിവ്യയും വിനീതും ഒരുമിച്ചുള്ള നല്ല നിമിഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഒരു കംപ്ലീറ്റ് ഫാമിലി മാന്‍ കൂടിയാണ് വിനീത് എന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ തന്നെ വ്യക്തമാക്കാറുള്ളതാണ്.

നല്ല ഒരു പാട്ടുകാരി കൂടിയായ ദിവ്യ ഹൃദയം എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്. ഒണക്ക മുന്തിരി എന്ന ഗാനമാണ് പാടിയത്. ഈ ഗാനം വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് ഗാനം ആലപിച്ചിട്ടുണ്ടെന്ന് വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X