നിവിന് ആ സിനിമയില്‍ താല്‍പര്യമുണ്ടെന്ന് അന്ന് എനിക്ക് മനസിലായി, വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

By Midhun Raj

നിവിന്‍ പോളി-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ ഒന്നിച്ച കൂട്ടുകെട്ട് തുടര്‍ന്നും ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. മലര്‍വാടിക്ക് പിന്നാലെ തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ സിനിമകളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. ഇതില്‍ എല്ലാ സിനിമകളും നിവിന്‍ പോളിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

2012ല്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത് യുവാക്കള്‍ക്കിടയില്‍ വലിയ തരംഗമായി മാറിയ ചിത്രമാണ്. കൂടാതെ നിവിന്‍ പോളിയുടെ അഭിനയവും സിനിമയിലെ പാട്ടുകളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. ഒരു വടക്കന്‍ സെല്‍ഫിയില്‍ തിരക്കഥ എഴുതിയും അഭിനയിച്ചുമാണ് വിനീത് ശ്രീനിവാസന്‍ ആ ചിത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത്.

ചിത്രത്തില്‍ നിവിന്‍ പോളിക്കും

ചിത്രത്തില്‍ നിവിന്‍ പോളിക്കും അജു വര്‍ഗീസിനുമൊപ്പം വിനീതും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം 2016ലാണ് വിനീത്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങിയത്. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. നിവിന്‍ പോളിക്കൊപ്പം രഞ്ജി പണിക്കര്‍. ലക്ഷ്മി രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഐമ സെബാസ്റ്റ്യന്‍, അശ്വിന്‍ കുമാര്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

അതേസമയം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലേക്ക്

അതേസമയം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലേക്ക് നിവിന്‍ പോളി എത്തിയതിനെ കുറിച്ച് ഒരഭിമുഖത്തില്‍ വിനീത് മനസുതുറന്നിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ താന്‍ തന്നെ നായകനാകാന്‍ ഇരുന്നതാണെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. എന്നാല്‍ പിന്നീട് നിവിന്‍ പോളി ആ റോളില്‍ ചിത്രത്തില്‍ എത്തുകയായിരുന്നു. സുഹൃത്ത് ഗ്രിഗറി ജേക്കബിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് വിനീത് ജേക്കബിന്റെ സ്വര്‍ഗരാജ്യം എടുത്തത്.

സുഹൃത്തിന്‌റെ ജീവിതകഥ

സുഹൃത്തിന്‌റെ ജീവിതകഥ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഞാനത് നിവിനോട് പറഞ്ഞിരുന്നു എന്ന് വിനീത് പറയുന്നു. അന്ന് ആരാണ് ഹീറോ എന്ന് നിവിന്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നെ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. എനിക്ക് ആ സന്ദര്‍ഭത്തില്‍ തന്നെ മനസിലായി നിവിന് ഈ സിനിമയില്‍ താല്‍പര്യമുണ്ടെന്ന്.

ഞങ്ങള്‍ക്കിടയിലുളള

ഞങ്ങള്‍ക്കിടയിലുളള കോമണ്‍ ആയിട്ടുളള പല സുഹൃത്തുക്കളോടും നിവിന്‍ ഇത് പറഞ്ഞിരുന്നതായി ഞാന്‍ മനസ്സിലാക്കി. ഈ സിനിമയുടെ എഴുത്തിന്റെ ഒരു ഘട്ടത്തില്‍ എനിക്കും തോന്നി സ്റ്റാര്‍ ഇമേജുളള ഒരു നടന്‍ ഇത് ചെയ്താല്‍ നന്നായിരിക്കുമെന്ന്. അങ്ങനെ നിവിനോട് ചോദിച്ചു ഒരു രണ്ട് മാസത്തെ ഡേറ്റ് നിനക്ക് തരാന്‍ കഴിയുമോ എന്ന്. അത്രയ്ക്ക് പ്രതീക്ഷിച്ച് താല്‍പര്യപ്പെട്ടിരുന്ന പോലെ താ തന്നിരിക്കുന്നു എന്നായിരുന്നു നിവിന്റെ മറുപടി. അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

More from Filmibeat

Read more about: nivin pauly vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X