വിനീതിന്‍റെ വിഹാന് പിറന്നാള്‍! ആദ്യം വിളിച്ച വാക്കിതായിരുന്നു! കാലിലെ മറുകാണ് അതിന് കാരണമെന്ന് ദിവ്യ

വിനീത് ശ്രീനിവാസന്റെ മകന്‍ വിഹാന്റെ പിറന്നാളാണ് ജൂലൈ ഒന്നിന്. മകന് ആശംസയുമായി ആദ്യമെത്തിയതും വിനീത് തന്നെയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് കുറിപ്പും ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ആര്‍ ജെ മാത്തുക്കുട്ടി, അന്നു ആന്റണി, വിശാഖ് സുബ്രഹ്മണ്യം, അര്‍ച്ചന കവി തുടങ്ങി നിരവധി പേരാണ് വിഹാന് സ്‌നേഹാശംസ നേര്‍ന്നത്.

ഹാപ്പി ബര്‍ത്ത് ഡേ ചക്കരെയെന്ന് മാത്തുക്കുട്ടി പറഞ്ഞപ്പോള്‍ താങ്ക് യൂ അങ്കിള്‍ എന്ന മറുപടിയായിരുന്നു വിനീത് നല്‍കിയത്. ഇത് മകന് വേണ്ടി താന്‍ ടൈപ്പ് ചെയ്തതാണെന്നും വിനീത് പറഞ്ഞിരുന്നു. ആശംസ അറിയിച്ചവരോട് നന്ദി പറഞ്ഞ് ദിവ്യയും എത്തിയിരുന്നു. മകനെ ആദ്യമായി കണ്ടതും അവന്‍റെ വളര്‍ച്ചയ്ക്കിടയിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചുമൊക്കെയാണ് വിനീത് കുറിച്ചിട്ടുള്ളത്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

അവന്‍റെ ജനനം

അവന്‍റെ ജനനം

നെറ്റിചുളിച്ചാണ് അവൻ ജനിച്ചുവീണത്. അന്ന് അതിരാവിലെ, ഓപ്പറേഷൻ തിയേറ്ററിന് പുറത്ത് എന്നെ ആദ്യമായി കണ്ടപ്പോൾ, അവൻ എന്നെ നോക്കിയത് ആരാണ് ഇവൻ എന്ന ഭാവത്തിലാണ്. പതുക്കെ ഞാൻ അവന്റെ ഹൃദയം കീഴടക്കാൻ തുടങ്ങി. അവൻ വളരെ ചെറുതായിരിക്കുമ്പോൾ എന്റെ നെഞ്ചിൽ ഒട്ടിച്ചേർന്ന് കിടന്നുറങ്ങുമായിരുന്നു. ദിവ്യ പറയും, ഞാൻ ധാരാളം നോൺ-വെജ് കഴിക്കുന്നതിനാൽ എന്റെ ശരീരം എല്ലായ്പ്പോഴും ചൂടാണെന്നും അവന് അത് ഇഷ്ടമാണെന്നും.

ആദ്യം പറഞ്ഞ വാക്ക്

ആദ്യം പറഞ്ഞ വാക്ക്

അവൻ പറഞ്ഞ ആദ്യത്തെ വാക്ക് പപ്പ എന്നാണ്. രക്ഷിതാവെന്ന നിലയിലുള്ള ജോലികളിൽ ഭൂരിഭാഗവും ദിവ്യ ചെയ്യുന്ന ആ സമയത്ത് അവർ മമ്മ എന്ന് പറയാതിരുന്നത് അനീതിയാണെന്ന് അവൾക്ക് തോന്നി. അവൻ അനങ്ങുന്നതും തറയിലിഴഞ്ഞ് പോവുന്നതും നടക്കുന്നതും ഞാൻ കണ്ടു. എന്നെപ്പോലെ തന്നെ നടക്കാൻ അവൻ ഇഷ്ടപ്പെടുന്നു.

Recommended Video

Tik Tok Celebrities Reacts To The Ban | FilmiBeat Malayalam
ആദ്യയാത്ര

ആദ്യയാത്ര

ആദ്യത്തെ അന്താരാഷ്ട്ര വിമാനയാത്ര നടത്തുമ്പോൾ അവന് 3 മാസമായിരുന്നു പ്രായം. അവൻ ഞങ്ങളോടൊപ്പം ലോകം ചുറ്റാൻ തുടങ്ങി. അവന്റെ കാലിനടിയിലുള്ള മറുകാണ് ഇതിന് കാരണമെന്നാണ് അവന്റെ മമ്മ പറയുന്നത്. വളരെയധികം സ്നേഹത്തോടെ അവൻ ദിവസവും ഷനയയെ ചുംബിക്കുന്നു. അവനാണ് എന്നും രാവിലെ ആദ്യം എഴുന്നേൽക്കുന്നത്. ഏറ്റവും ഉയർന്ന ശബ്ദത്തിൽ നിലവിളിക്കാൻ അവന് കഴിവുണ്ട്. എന്നാൽ ഷനയ ഉറങ്ങുകയാണെങ്കിൽ അവൻ പതുക്കെ പറയും ബേബി സീപ്ലിങ്ങെന്ന്.

ജീവിതം മാറിയത്

ജീവിതം മാറിയത്

അവന്റെ ഹൃദയത്തിൽ വളരെയധികം സ്നേഹമുണ്ട്. അവന് മറ്റുള്ളവരിലേക്ക് പടർത്തുന്ന പുഞ്ചിരിയുണ്ടെന്ന് എനിക്ക് തോന്നുന്നു. അവന്റെ എല്ലാ വികൃതിത്തരങ്ങളുടെയും അവസാനം അവന് എല്ലാവരെയും വീഴ്ത്തുന്ന മുഖഭാവത്തിലെത്താൻ കഴിയുന്നു. വിഹാന് ഇന്ന് 3 വയസ്സ്. ജീവിതം എങ്ങനെ മാറിയിരിക്കുന്നു എന്നതാണ് ഞാൻ ആശ്ചര്യപ്പെടുന്നതെന്നുമായിരുന്നു വിനീത് ശ്രീനിവാസന്‍ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X