ഒരു കുശുമ്പിയായി അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ട്, ഫഹദാണ് ഏറ്റവും ഇഷ്ടനടന്‍; മനസ് തുറന്ന് അപര്‍ണ ദാസ്

ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശിനിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് അപര്‍ണ ദാസ്. ഫഹദിന്റെ ഏറ്റവും വലിയ ഫാനാണെന്ന് പറയുന്ന അപര്‍ണ ഞാന്‍ പ്രകാശ് ശേഷം വിനീത് ശ്രീനിവാസന്റെ മനോഹരം എന്ന ചിത്രത്തില്‍ നായികയായിട്ടും അഭിനയിച്ചു. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സിനിമാ ജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.

'ഞാന്‍ ഒരുപാട് ടിക്‌ടോക് വീഡിയോകളൊന്നും ചെയ്തിട്ടില്ല. ഒന്ന് രണ്ട് വീഡിയോ ചെയ്തു. അത് സത്യന്‍ അന്തിക്കാട് സാറിന്റെ മകന്‍ അഖില്‍ സത്യന്‍ കണ്ടു. പുള്ളി എനിക്ക് മെസേജ് അയച്ചു. സിനിമയിലഭിനയിക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചു. അവര്‍ പറഞ്ഞ സിറ്റുവേഷനനുസരിച്ച് ഒരു വീഡിയോ ചെയ്ത് അയച്ചു. അത് കണ്ട് സത്യന്‍ സാര്‍ ഓകെ പറഞ്ഞു.

aparna-das

ഫഹദ് ഫാസിലിന്റെ കടുത്ത ആരാധികയാണെന്ന് അദ്ദേഹത്തോട് തന്നെ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ഒരുപാടങ്ങ് പറയാന്‍ നമുക്കൊരു ചമ്മലുണ്ടാകുമല്ലോ. എനിക്ക് വലിയ ഇഷ്ടമാണെന്നൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇത്രുയം വലിയ ഫാനാണെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ആദ്യ സിനിമ ഫഹദിനോടൊപ്പം അതും സത്യന്‍ സാറിന്റെ സിനിമ. അതിലൊരു കുഞ്ഞ് റോളായിരുന്നെങ്കില്‍ പോലും ഞാന്‍ ചെയ്‌തേനെ.

സ്വന്തം നാട്ടിലായിരുന്നു ഷൂട്ട് എന്നതിലുപരി മനോഹരത്തിലെ എന്റെ കഥാപാത്രം ഒരു നെന്മാറക്കാരിയായിരുന്നു. നെന്മാറ ഒരു കുഞ്ഞ് ഗ്രാമമാണ്. അവിടെ എല്ലാവര്‍ക്കും പരസ്പരം അറിയാം. എന്റെ അമ്മയൊക്കെ കുറെ വര്‍ഷങ്ങളായിട്ട് അവിടെ ജീവിക്കുന്നവരാണ്. അമ്മമ്മയെ ഒരുവിധം എല്ലാവര്ക്കും അറിയാം. അമ്മമ്മയെ അറിയുന്നത് കൊണ്ട് എന്നെയുമറിയാം. ലൊക്കേഷനില്‍ ഷൂട്ടിങ് കാണാന്‍ വനന് നില്‍ക്കുന്നവരെല്ലാം എന്നെ അറിയുന്ന ആള്‍ക്കാരായിരുന്നു.

aparna-das

ഇനി മാന്യമായിട്ടുള്ള എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. കോസ്റ്റിയൂമിന്റെ കാര്യത്തിലും ഒരു പരിധി വരെ അഭിനയത്തിന്റെ കാര്യത്തിലും. അഭിനയത്തില്‍ ബോള്‍ഡ് എന്ന വാക്കിന് ഇപ്പോള്‍ വേറൊരു അര്‍ഥം കൂടിയുണ്ടല്ലോ. അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതിനെ ഞാന്‍ തെറ്റ് പറയുകയില്ല. ഒരാര്‍ട്ടിസ്റ്റ് ആകുമ്പോള്‍ എല്ലാം ഉള്‍കൊണ്ട് ചെയ്യാന്‍ പറ്റണം. പക്ഷേ എനിക്കത് പറ്റുമെന്ന് തോന്നുന്നില്ല. എനിക്കൊരു കുശുമ്പിയായി അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ട്.

അച്ഛന്‍ കൃഷ്ണദാസ് മസ്‌കറ്റില്‍ ബിസിനസ് ചെയ്യുന്നു. അമ്മ പ്രദീസ, അനുജന്‍ അഭിഷേക് എന്നിവരാണ് വീട്ടില്‍ ഉള്ളത്. ഇപ്പോള്‍ എറണാകുളത്താണ് താമസം എന്നും അഭിമുഖത്തിലൂടെ അപർണ ദാസ് പറയുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X