വിനീത് ശ്രീനിവാസനും നിര്‍മാണ കമ്പനി സ്വന്തമാക്കി! ചിത്രത്തില്‍ അന്ന ബെന്‍ നായികയാവുന്നു

നടന്‍, സംവിധായകന്‍, ഗായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നിങ്ങനെ വിനീത് ശ്രീനിവാസനെ വിശേഷിപ്പിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. സിനിമയിലെ എല്ലാ മേഖലകളിലും നൂറ് ശതമാനം വിജയം നേടിയാണ് വിനീത് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംവിധായകനായിട്ടും നിര്‍മാതാവിന്റെ വേഷത്തിലും എത്താനുള്ള തയ്യാറെടുപ്പിലാണ് വിനീതിപ്പോള്‍.

വിനീതിന്റെ പുതിയ നിര്‍മാണ കമ്പനി വരുന്നതായി വാര്‍ത്ത വന്നിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ പ്രൊഡക്ഷന്‍സ് എന്ന പേരിലെത്തുന്ന കമ്പനി നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ അന്ന ബെന്‍ നായികയാവുന്നു എന്നും അറിയാന്‍ കഴിഞ്ഞിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പുതുമുഖ നടിയാണ് അന്ന ബെന്‍.

anna-ben

അരങ്ങേറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ലഭിച്ചതോടെ നടിയെ തേടി നിരവധി അവസരങ്ങളാണെത്തുന്നത്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുമ്പോള്‍ നവാഗതനായ മാത്തുക്കുട്ടിയാണ് സംവിധാനം. ഹെലന്‍ എന്ന് സിനിമയ്ക്ക് പേരിട്ടതായി സൂചനകളുണ്ട്. നോബിള്‍ ബാബു തോമസ് നായകനായിട്ടെത്തും. ആഗസ്റ്റ് രണ്ടിന് കൊച്ചിയില്‍ നിന്നുമായിരിക്കും ഷൂട്ടിംഗ് ആരംഭിക്കുന്നത്.

ആനന്ദം എന്ന സിനിമയിലൂടെ നിര്‍മാണത്തിലേക്ക് എത്തിയെങ്കിലും ആദ്യമായിട്ടാണ് വിനീത് സ്വന്തമായി നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. വിനീത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരപുത്രി കീര്‍ത്തി സുരേഷ് നായികയായി എത്താന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഏറ്റെടുത്ത സിനിമകളുടെ തിരക്ക് കഴിഞ്ഞിട്ട് അടുത്ത വര്‍ഷത്തോടെ ഈ സിനിമ ആരംഭിക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X