ദിവ്യയ്‌ക്കൊപ്പമുള്ള 16 വര്‍ഷം! ഭാര്യയ്ക്ക് വെഡ്ഡിങ് ആനിവേഴ്‌സറി ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!

മലയാള സിനിമയിലെ സകലകലവല്ലഭാനായി വിശേഷിപ്പിക്കുന്നവരിലൊരാളാണ് വിനീത് ശ്രീനിവാസന്‍. എഴുത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ അദ്ദേഹത്തിന്റെ മക്കളും അതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഗായകനായി അരങ്ങേറിയ വിനീത് അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ എത്തിയിരുന്നു. സഹോദരനെ സിനിമയിലേക്ക് പരിചയപ്പെടുത്തിയതും വിനീതായിരുന്നു. തിരയിലൂടെ അരങ്ങേറിയ ധ്യാന്‍ ശ്രീനിവാസനും ഇതിനകം സംവിധാനത്തില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. എഞ്ചിനീയറിഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇരുവരും സിനിമയിലേക്ക് എത്തിയത്.

മലര്‍വാടി ആര്‍ട്സ്സ് ക്ലബിലൂടെയായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധായകനായത്. ദിലീപായിരുന്നു ഈ സിനിമ നിര്‍മ്മിച്ചത്. മലയാള സിനിമയിലേക്ക് ഒരുകൂട്ടം ചെറുപ്പക്കാര്‍ അരങ്ങേറുന്നതിന് ശക്തമായ പിന്തുണയായിരുന്നു ജനപ്രിയ നായകന്‍ നല്‍കിയത്. വിനീത് മോശമാക്കില്ലെന്നും അന്നേ അദ്ദേഹത്തില്‍ തനിക്ക് വിശ്വസമുണ്ടായിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. നിവിന്‍ പോളി, അജു വര്‍ഗീസ് ഇവരെല്ലാം തുടക്കം കുറിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. വിനീതിന്റെ പ്രണയത്തെക്കുറിച്ച് അജു വര്‍ഗീസും ഇടയ്ക്ക് തുറന്നുപറഞ്ഞിരുന്നു. ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നെത്തിയിരിക്കുകയാണ് വിനീത് ഇപ്പോള്‍.

വിനീതിന്റെ പോസ്റ്റ്

വിനീതിന്റെ പോസ്റ്റ്

വീണ്ടുമൊരു മാര്‍ച്ച് 31, ദിവ്യയ്‌ക്കൊപ്പമുള്ള 16 വര്‍ഷം, ഹൃദയത്തിന്റെ ഷൂട്ടിംഗിനായി ഞങ്ങള്‍ പഠിച്ച കോളേജിലേക്ക് പോയിരുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. 2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍, ഇതായിരുന്നു വിനീതിന്റെ കുറിപ്പ്.

ദിവ്യയുടെ കമന്‍റ്

ദിവ്യയുടെ കമന്‍റ്

വിവാഹ വാര്‍ഷികത്തെക്കുറിച്ച് പോസ്റ്റ് ഇടാനായുള്ള ഒരുക്കത്തിലായിരുന്നു താനെന്നും നമ്മളൊരുമിച്ചുള്ള ചിത്രം തപ്പുകയായിരുന്നു. അതിനിടയിലാണ് വിനീതിന്റെ കുറിപ്പ് കണ്ടതെന്നുമായിരുന്നു ദിവ്യയുടെ കമന്റ്. ആദ്യ കമന്റ് ദിവ്യയുടേതായിരുന്നുവെങ്കിലും പോസ്റ്റിന് കീഴിലായി മറ്റുള്ളവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. നിങ്ങളെ എപ്പോഴും ഒരുമിച്ചാണ് ക്യാംപസില്‍ കണ്ടിരുന്നതെന്ന് ഒരു സുഹൃത്ത് പറഞ്ഞതായി ഓര്‍ക്കുന്നു, രണ്ടാള്‍ക്കും ആശംസകളെന്നായിരുന്നു നീരജ് മാധവിന്റെ കമന്റ്. ആര്‍ ജെ മാത്തുക്കി, രാജ് കലേഷ്, നിഖില വിമല്‍, ജോമോന്‍ ടി ജോണ്‍, തുടങ്ങിയവരും കമന്റുകളുമായി എത്തിയിട്ടുണ്ട്.

ഇനിയും ചിത്രങ്ങളെടുക്കണം

ഇനിയും ചിത്രങ്ങളെടുക്കണം

വിനീതിന്റെ പോസ്റ്റിന് പിന്നാലെയൊയി ആശംസയുമായി ദിവ്യയും എത്തിയിരുന്നു. 16 വര്‍ഷം മുന്‍പ് ഫോണിലൂടെയായിരുന്നു തങ്ങള്‍ പ്രണയം പറഞ്ഞത്. ഇന്ന് ഒരുമിച്ച് പ്രണയം പറഞ്ഞ് ജീവിക്കുന്നു. എല്ലാത്തിനും നന്ദി വിനീത് എന്നുമായിരുന്നു ദിവ്യ കുറിച്ചത്. നമ്മളൊരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നുവെന്നും ദിവ്യ പറയുന്നുണ്ട്.

Recommended Video

Aju Varghese Exclusive Interview | FilmiBeat Malayalam
റാഗിങ്ങിനിടയിലെ പ്രണയം

റാഗിങ്ങിനിടയിലെ പ്രണയം

വിനീതിന്റെ സഹപാഠിയായിരുന്നു അജു വര്‍ഗീസ്. സീനിയേഴ്‌സിന്‍രെ റാഗിങ്ങില്‍ നിന്നും ദിവ്യയെ വിനീത് സംരക്ഷിക്കുന്നത് തങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നുവെന്നും പ്രണയത്തെക്കുറിച്ച് അപ്പോള്‍ തന്നെ മനസ്സിലാക്കിയിരുന്നുവെന്നും അജി വര്‍ഗീസ് പറഞ്ഞിരുന്നു. ഫോണിലൂടെയായിരുന്നു വിനീത് ദിവ്യയോട് ഇഷ്ടം അറിയിച്ചത്. ദിവ്യയും യെസ് പറയുകയായിരുന്നു ആ പ്രൊപ്പോസലിന്. 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X